കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ്,നിലനിര്‍ത്താന്‍ ബിജെപി,ആരെല്ലാം കറുത്ത കുതിരകളാകും?

ഗോവ വിധാന്‍ സഭയിലേക്ക് തിരിച്ചുവരാമെന്ന ഉറപ്പുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: ഫെബ്രുവരി നാലിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നിരിക്കുന്നു. വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും പുരോഗമിക്കുകയാണ്. പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ളവര്‍ ആത്മവിശ്വാസത്തിലുമാണ്.

നരേന്ദ്രമോദിയും അമിത് ഷായും നേരിട്ടെത്തി പ്രചരണയോഗങ്ങളില്‍ സംസാരിച്ചതിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ ബിജെപി പ്രചരണങ്ങള്‍ മുന്നേറുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയും, സംസ്ഥാനത്തെ ബിജെപിയുടെ ക്ലീന്‍ നേതാവുമായ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രചരണങ്ങള്‍ പുരോഗമിക്കുന്നത്.

ഗോവ വിധാന്‍ സഭയിലേക്ക് തിരിച്ചുവരാമെന്ന ഉറപ്പുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ ട്രെന്‍ഡാണുള്ളതെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ചുമതല വഹിക്കുന്ന നേതാവ് ദിഗ് വിജയ് സിംഗ് സൂചിപ്പിച്ചു.

ആത്മവിശ്വാസത്തില്‍...

ആത്മവിശ്വാസത്തില്‍...

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നും, ഒരു തിരിച്ചുവരവുണ്ടാകുമെന്നും ദിഗ്വിജയ് സിംഗ് സൂചിപ്പിച്ചു.

സൗജന്യ പെട്രോള്‍, കാസിനോകള്‍ പൂട്ടും...

സൗജന്യ പെട്രോള്‍, കാസിനോകള്‍ പൂട്ടും...

കാസിനോകള്‍ അടച്ചുപൂട്ടുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ജനങ്ങള്‍ ഏറ്റെടുത്തതായും, കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റും പറഞ്ഞു.

കാസിനോ കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു...

കാസിനോ കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു...

കാസിനോകളുടെ കാര്യത്തില്‍ ബിജെപി ഉരുണ്ട് കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറെ ഉയര്‍ത്തിക്കാണിച്ച് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണം നിലനിര്‍ത്തും...

ഭരണം നിലനിര്‍ത്തും...

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ് ബിജെപി ക്യാംപ്. മനോഹര്‍ പരീക്കറും ലക്ഷ്മികാന്ത് പര്‍സേക്കറും നേതൃത്വം നല്‍കുന്ന ബിജെപി അധികാരം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്.

ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ്...

ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ്...

കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ഭീഷണിയുയര്‍ത്തിയാണ് സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം. എന്നാല്‍ എഎപി കോണ്‍ഗ്രസിന് ഭീഷണിയല്ലെന്നും, അവര്‍ ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു.

പോരാട്ടം ശക്തമാകുന്നു...

പോരാട്ടം ശക്തമാകുന്നു...

എംജിപിയും ശിവസേനയും ഗോവ സുരക്ഷാ മഞ്ചും ചേര്‍ന്ന മഹാസഖ്യവും, എന്‍സിപിയും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
The election campaign in Goa is reaching its fever pitch, prior to the polling on 4 February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X