രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി... പോരുമായി ഗെലോട്ട്.... വിഭാഗീയത കടുക്കുന്നു!!
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വന്‍ പ്രതിസന്ധി. വിഭാഗീയത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേ ശേഷിക്കെ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. അതേസമയം ഇത്രയും ദിവസം ഇത് പരിഹരിക്കാന്‍ സാധിക്കാതെ വിയര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് ബിജെപിയുടെ തിരിച്ചുവരവിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് കളി തുടങ്ങിയിട്ടുണ്ട്.
പ്രധാനമായും രണ്ട് നഗര മണ്ഡലങ്ങളിലാണ് ഈ പ്രശ്‌നം ആരംഭിച്ചത്. ഇത് ഇപ്പോള്‍ സംസ്ഥാനത്താകെ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് വിഭാഗീയതെ ഇല്ലാതാക്കാനുള്ള അവസാന ശ്രമത്തിലാണ്. എന്നാല്‍ ഇത് ടോങ്കില്‍ അദ്ദേഹത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് സൂചന. അതുകൊണ്ട് അദ്ദേഹത്തിന് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. ഇതാണ് ബിജെപി ലക്ഷ്യമിടുന്നതും.

ബിക്കാനീറില്‍ പ്രതിസന്ധി
ഈസ്റ്റ് വെസ്റ്റ് ബീക്കാനീറിലാണ് കോണ്‍ഗ്രസിന് പ്രതിസന്ധി ഉള്ളത്. ഇത് സംസ്ഥാനത്തെ മൊത്തം ഫലത്തെ സ്വാധീനിക്കുന്ന മണ്ഡലമാണ്. രാജസ്ഥാന്റെ വാണിജ്യ ഹൃദയം എന്ന് പറയാവുന്ന ഇടങ്ങളാണ് ഇത്. ബീക്കാനീര്‍ ജില്ലയില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റാണ് പാര്‍ട്ടിക്ക് തലവേദയായിരിക്കുന്നത്. ഇയാളെ മുമ്പ് വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണ്. ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളില്‍ ഇയാള്‍ മത്സരിക്കാന്‍ പോകുകയാണ്.

മാലി വിഭാഗം
ഗോപാല്‍ ഗെലോട്ട് എന്ന നേതാവാണ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്നത്. ഇയാള്‍ അശോക് ഗെലോട്ടിന്റെ അതേ വിഭാഗത്തില്‍ പെടന്ന നേതാവാണ്. സംസ്ഥാനത്തെ ശക്തമായ മലി വിഭാഗത്തിലെ നേതാവാണ് ഗോപാല്‍ ഗെലോട്ട്. കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ ഗെലോട്ട് ഇടംപിടിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനുമായി ബിഡി കല്ലയെ മാറ്റിയാണ് ഗെലോട്ടിന് സീറ്റ് നല്‍കിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഗെലോട്ടിനെ തഴയുകയും ചെയ്തു.

എന്തിന് തഴഞ്ഞു
കോണ്‍ഗ്രസിന്റെ ഉന്നത നേതാവായ രാമേശ്വര്‍ ദ്യുതി പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് ഗെലോട്ടിന് സീറ്റ് നഷ്ടമായത്. അദ്ദേഹത്തിന് സ്വന്തക്കാരന് സീറ്റ് നല്‍കണമെന്നാണ് ദ്യുതി ഉന്നയിച്ചത്. ഇതോടെ പാര്‍ട്ടിയുമായി ഗെലോട്ട് തെറ്റി. തുടര്‍ന്നാണ് ബിക്കാനീറില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇനി തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിക്ക് വോട്ട് മറിക്കാനും അദ്ദേഹത്തിന് സാധിക്കും.

പൈലറ്റിന്റെ അബദ്ധം
സച്ചിന്‍ പൈലറ്റിനും രാഹുല്‍ ഗാന്ധിക്കും സംഭവിച്ച അബദ്ധമാണ് ഇത്ര പ്രശ്‌നത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ സീറ്റ് നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തത് വലിയ അപമാനമായിട്ടാണ് ഗെലോട്ട് കാണുന്നത്. ബിക്കാനീറില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചെന്നാണ് പ്രചാരണം. ഇത് സംസ്ഥാനത്തെ മൊത്തത്തില്‍ സ്വാധീനിച്ചേക്കും. അതേസമയം മാലി വിഭാഗം അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

ബിജെപി ശക്തിപ്പെടുന്നു
കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ കാരണം സച്ചിന്‍ പൈലറ്റിന് പ്രചാരണത്തില്‍ ഇടപെടാന്‍ സാധികുന്നില്ല. ഇത് വഴി ബിജെപി ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയത മുഴുവന്‍ ഇല്ലാതാക്കിയ ബിജെപി രഹസ്യമായിട്ടാണ് നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ബിജെപിയില്‍ നിന്ന് വന്ന നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. ഇവര്‍ക്ക് അധികം സീറ്റുകള്‍ നല്‍കിയതിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്ളത്. 20000 വോട്ടുകള്‍ മലി വിഭാഗത്തിനുണ്ട്. അതും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications