കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 സംസ്ഥാനങ്ങളില്‍ മിഷന്‍ സക്‌സസ് പ്രോഗ്രാമുമായി കോണ്‍ഗ്രസ്.... ദില്ലിയില്‍ തുടക്കം!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനും അതിന് ശേഷവുമുള്ള കാര്യങ്ങള്‍ ഉറപ്പാക്കി കൊണ്ട് കോണ്‍ഗ്രസിന്റെ നയരേഖ ഒരുങ്ങുന്നു. ഇത് മൂന്ന് സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുന്നത്. ദില്ലിയില്‍ ഇതിന് തുടക്കമിടുമെന്നാണ് വ്യക്തമാകുന്നത്. കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ അടങ്ങിയ കാര്യങ്ങളാണ് ഇവയില്‍ ഉള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിര്‍ദേശങ്ങളാണ് സ്വീകരിക്കപ്പെടുക.

അതേസമയം മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായ പ്രകാരമുള്ള പട്ടിക അംഗീകരിക്കുന്ന രീതി രാഹുല്‍ ഉപക്ഷേിക്കുകയാണ്. പഴയ നേതാക്കള്‍ മാത്രമാണ് ഇതുവഴി സ്ഥാനാര്‍ത്ഥികള്‍ ആവുന്നതെന്ന് ആരോപണമുണ്ട്. ഇത്തരക്കാര്‍ പരാജയപ്പെടാനുള്ള സാധ്യതയും ഉണ്ട്. പഞ്ചാബ്, ദില്ലി, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയുള്ള തന്ത്രമാണ് രാഹുല്‍ ആവിഷ്‌കരിച്ചത്. ദില്ലിയില്‍ സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചെന്നാണ് വ്യക്തമാകുന്നത്.

ദില്ലിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക

ദില്ലിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക

ദില്ലിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയാണ് ആദ്യം തയ്യാറാക്കുന്നത്. ഫെബ്രുവരി 20ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നാണ് വ്യക്തമാകുന്നത്. ന്യൂദില്ലി മണ്ഡലത്തില്‍ മുന്‍ കേന്ദ്ര മന്ത്രി അജയ് മാക്കനെയാണ് പരിഗണിക്കുന്നത്. ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിഷ്ട മുഖര്‍ജിയെയും എഐസിസിയുടെ പ്രശ്‌ന പരിഹാര സെല്‍ അധ്യക്ഷ അര്‍ച്ച ദാല്‍മിയ, പാര്‍ട്ടി സെക്രട്ടറി മനീഷ് ചത്രത്ത് എന്നിവരാണ് ഇവിടെ മത്സരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

അജയ് മാക്കന്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് എത്തിയത്. അദ്ദേഹത്തെ ഇത്തവണ മാറ്റണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അര്‍ച്ചന ദാല്‍മിയക്ക് സീറ്റ് നല്‍കണമെന്നാണ് ആവശ്യം. പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമിനെ നയിക്കുന്നത് അര്‍ച്ചനയാണ്. അവര്‍ക്ക് വേണ്ടി പ്രിയങ്കയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രിയങ്കയാണെങ്കില്‍, ബിജെപിക്ക് ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ ഉണ്ടാവില്ല. ഏറ്റവും മികച്ച പ്രതിച്ഛായയാണ് അവര്‍ക്കുള്ളത്. ഇത് ജയസാധ്യത വര്‍ധിപ്പിക്കും.

20 നിര്‍ദേശങ്ങള്‍

20 നിര്‍ദേശങ്ങള്‍

കര്‍ഷകരെ പ്രധാന വോട്ടുബാങ്കായി ഉള്‍പ്പെടുത്തി 20 നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. യുപി, പഞ്ചാബ്, ദില്ലി എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണിത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലവന്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയാണ്. രാഹുല്‍ ഗാന്ധി കര്‍ഷക റാലിയും ഇതിന് പിന്നാലെ നടത്തും. സമ്പൂര്‍ണ വായ്പ എഴുതി തള്ളലാണ് ആദ്യ പ്രഖ്യാപനം. ഇത് ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കാണ് നല്‍കുന്ന്. പലിശരഹിത വായ്പ, സ്വാമിനാഥന്‍ കമ്മീഷന്‍ നടപ്പിലാക്കുക. കാര്‍ഷിക കമ്മീഷന്‍ സംസ്ഥാന തലത്തില്‍ രൂപീകരിക്കുക, ഇപ്പോഴത്തെ കാര്‍ഷിക നയം പൊളിച്ചെഴുതുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി നടപ്പാക്കുന്നത്.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ നഗരമേഖലകളില്‍ പാര്‍ട്ടിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഓരോ സ്ഥാനാര്‍ത്ഥിയും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കണം. നിരന്തരം തൊഴില്‍, റാഫേല്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കണം. മോദി രാജ്യത്തെ കൊള്ളയടിച്ചെന്നും ബിജെപി പരാജയമാണെന്ന രീതിയിലുമാണ് കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത്. 2014ല്‍ ബിജെപി സ്വീകരിച്ച തന്ത്രമായിരുന്നു ഇത്.

ദില്ലിയില്‍ ആരൊക്കെ

ദില്ലിയില്‍ ആരൊക്കെ

മുന്‍ എംപി മഹാബാല്‍ മിശ്ര, ദേവേന്ദര്‍ യാദവ് എന്നിവരെ പശ്ചിമദില്ലിയില്‍ പരിഗണിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുന്‍ എംപി ജെപി അഗര്‍വാളിനെയാണ് മത്സരിപ്പിക്കുന്നത്. ഈസ്റ്റ് ദില്ലി സീറ്റില്‍ മുന്‍ മന്ത്രി അരവിന്ദര്‍ സിംഗ് ലവ്‌ലിയും മുന്‍ എംപി സന്ദീപ് ദീക്ഷിതിനെയും പരിഗണിക്കുന്നുണ്ട്. ചാന്ദ്‌നി ചൗക്കില്‍ ഹാരൂണ്‍ യൂസഫിനെയും കപില്‍ സിബലിനെയുമാണ് പരിഗണിക്കുന്നത്. അതേസമയം ഇക്കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് അന്തിമ തീരുമാനമെടുക്കുക.

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!

English summary
congress finalises candidates in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X