കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ യുപിയിലെ തന്ത്രം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്: ബിജെപിയുടെ 3000 കോടിയെ കാറ്റില്‍പ്പറത്തും!

  • By Deske
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ തന്ത്രം പയറ്റാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയുടെ തന്ത്രങ്ങള്‍ പയറ്റാന്‍ കോണ്‍ഗ്രസ്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പുറത്തെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തി പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത ആഴ്ച ഗാനം പുറത്തിറക്കുകയും ചെയ്യും. ആ രഹീ ഹൈ കോണ്‍ഗ്രസ് എന്ന് തുടങ്ങുന്നതാണ് ഗാനം.

<strong>ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക്; ബിജെപി ചര്‍ച്ച നടത്തി, പള്ളിക്കേസില്‍ സാവകാശം തേടിയില്ലേ?</strong>ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക്; ബിജെപി ചര്‍ച്ച നടത്തി, പള്ളിക്കേസില്‍ സാവകാശം തേടിയില്ലേ?

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കുന്നതിനാണ് കോണ്‍ഗ്രസിന്റെ പ്രയത്നങ്ങള്‍. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നോ ഇല്ലെന്നോ കാര്യത്തില്‍ ധാരണയിലെത്താന്‍ ജനങ്ങളെ സഹായിക്കുമെന്നും പാര്‍ട്ടി കരുതുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് പുറമേ എഫ്എം റേഡിയോകള്‍ വഴിയും ഈ ഗാനം കേള്‍പ്പിക്കാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.

 ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്


2017ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘടത്തിലാണ് ബിജെപി ഗാനം ഉപയോഗിച്ച് പ്രചാരണം നടത്തിയത്. ആ രഹാ ഹേ ബജ്പാ എന്ന തുടങ്ങുന്ന വരികളുമായി നിരവധി ജിംഗിളുകളാണ് ബിജെപി അന്ന് പ്രചാരണത്തിനായി ഉപയോഗിച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ കഴിഞ്ഞതോടെ തന്നെ ഈ രീതി ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഇതോടൊണ് ഈ മാതൃക പിന്തുടരാന്‍ കോണ്‍ഗ്രസ് എത്തുന്നത്.

 മധ്യപ്രദേശില്‍ പ്രതീക്ഷിക്കുന്നത്

മധ്യപ്രദേശില്‍ പ്രതീക്ഷിക്കുന്നത്


നവംബര്‍ 28ന് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുപിയില്‍ ബിജെപിക്ക് അനുകൂലമായ തരംഗം കോണ്‍ഗ്രസിനെ തുണക്കുമെന്ന് കോണ്‍ഗ്രസ് പ്രത്യാശിക്കുന്നത്. 230 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് സംസ്ഥാന വ്യാപകമായ ഫലവത്തായ പ്രചാരണമാണ് ബിജെപി നടത്തിവരുന്നത്. പ്രതിമാസം 300 കോടിയാണ് ബിജെപി പ്രചാരണത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം മാത്രമാണ് കോണ്‍ഗ്രസ് ചെലവഴിക്കുന്നത്. സംസ്ഥാനത്തും മാധ്യമങ്ങളിലും ബിജെപിക്കാണ് മുന്‍കയ്യെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കുറഞ്ഞ ഫണ്ടില്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് നീക്കമെന്നും കോണ്‍ഗ്രസ് പറയുന്നു.

 ബിജെപിയും ചൗഹാനും

ബിജെപിയും ചൗഹാനും


മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനെയും ബിജെപിയെയും ലക്ഷ്യം വെച്ചുള്ള നിരവധി പോസ്റ്ററുകളാണ് കോണ്‍ഗ്രസ് ഇതിനകം പുറത്തിറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സര്‍ക്കാര്‍ മേം ഫര്‍ക്ക് ഹോത്താ ഹേ. മാഫ് കരോ മഹാരാജ്, ഹമാരാ നേതാ ശിവരാജ് എന്ന പേരില്‍ ബിജെപി മധ്യപ്രദേശിലെ പത്രങ്ങളും മാധ്യമങ്ങളും കേന്ദ്രീകരിച്ച് ക്യാമ്പെയിന്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ബിജെപി ബിജെപിയുടെ നേട്ടങ്ങളെയും പെരുപ്പിച്ച് കാണിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയെയും ബിജെപി ഉയര്‍ത്തിക്കാണിക്കുന്നു.

English summary
Congress follows BJP’s Uttar Pradesh strategy for last leg of campaign in MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X