കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസ് മുക്ത ഇന്ത്യ'യെന്നതാണ് രാജ്യത്തിന്റെ പുതിയ മുദ്രാവാക്യം;രാം മാധവ്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ്സ് മുക്ത ഇന്ത്യയെന്നതാവണം ഇന്ത്യയുടെ പുതിയ മുദ്രാവാക്യമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയം തെളിയിക്കുന്നത് കോണ്‍ഗ്രസ്സ് മുക്ത ഇനന്ത്യയെന്നാണ്. അടുത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് മുന്‍ തൂക്കം ലഭിച്ചിരുന്നു. പാര്‍ട്ടി ആസാമില്‍ ആദ്യമായി മന്ത്രി സഭ രൂപവത്ക്കരിച്ചു. ബംഗാളിലും പാര്‍ട്ടി മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ട നിലയിലെത്തി.

കേരളത്തിലും പാര്‍ട്ടി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കുകയും ചെയ്തു. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം വേരോടെ പിഴുതെറിയപ്പെടുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലോക സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മോദിജി കോണ്‍ഗ്രസ്സ മുക്ത ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോ അത് രാജ്യത്തിന്റെ മുദ്രാവാക്യമായി തീര്‍ന്നിരിക്കുകയാണെന്നും മാധവ് പറഞ്ഞു.

rammadhav-10

കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. കോണ്‍ഗ്രസിന്റെ മുഖമുദ്രകളായ അഴിമതി,പ്രീണന നയങ്ങള്‍,പാരമ്പര്യ വാഴ്ച്ച തുടങ്ങിയവ അവസാനിപ്പിക്കുകയാണ് ' കോണ്‍ഗ്രസ് മുക്ത ഇന്ത്യ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാം മാധവ് പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ്സിനൊപ്പം സഖ്യമുണ്ടാക്കിയ സിപിഎമ്മിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

രാഷ്ട്രീയത്തില്‍ എന്തിനാണ് അക്രമം കലര്‍ത്തുന്നത്. നിങ്ങള്‍ രാഷ്ട്രീയത്തിലാണെങ്കില്‍ രാഷ്ട്രീയപരമായി ഞങ്ങളോട് പോരാടണം. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടു വരാന്‍ ശ്രമിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യം തൃണമൂല്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്നാക്കേണ്ടിവരുമെന്നും മാധവ് പറഞ്ഞു.

English summary
The "Congress brand of politics" has been defeated in the recent Assembly elections which also has proved that the country's new slogan is "Congress free India", BJP national general secretary Ram Madhav said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X