കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തളയ്ക്കാന്‍ മാഹസഖ്യം; യുപിയില്‍ വിജയം കുറിച്ച് കോണ്‍ഗ്രസ് തന്ത്രം, ലക്ഷ്യം 75 സീറ്റ്

  • By Desk
Google Oneindia Malayalam News

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. മോദിക്ക് കീഴില്‍ ഒരിക്കല്‍കൂടി ഭരണം പ്രതീക്ഷിക്കുകയാണ് ബിജെപി. അതിനുള്ള തന്ത്രങ്ങളാണ് അമിത്ഷായുടെ കീഴില്‍ ബിജെപി ഒരുക്കുന്നത്. 2014 ല്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സിന് 2019 ലെ തിരഞ്ഞെടുപ്പ് ഒരു ജീവന്‍ മരണ പോരാട്ടമാണ്. ദേശീയ രാഷ്ട്രീയത്തിലെ പഴയ പ്രതാപത്തിലേക്ക് അവര്‍ത്ത് തിരിച്ചുവന്നേ മതിയാവു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 2019 ലെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഇപ്പോള്‍തന്നെ രൂപം നല്‍കി കഴിഞ്ഞു. പ്രവര്‍ത്തകരോട് ലോകസഭ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ബിജെപിയെ തളക്കാന്‍ കൂടുതല്‍ പ്രാദേശിക സംഖ്യങ്ങളോട് സംഖ്യം ഉണ്ടാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ഈ സഖ്യത്തിന് ഉത്തര്‍പ്രദേശില്‍ അരങ്ങൊരുങ്ങുന്നതായാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയിച്ച തന്ത്രം

വിജയിച്ച തന്ത്രം

ലോകസഭാ സീറ്റുകളിലെ ഉപതിരഞ്ഞടുപ്പുകളില്‍ പരീക്ഷിച്ച് വിജയിച്ച പ്രാദേശിക കക്ഷികളുമായുള്ള സഖ്യം വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയ തലത്തില്‍ വ്യാപകമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഉത്തര്‍ പ്രദേശിലെ കൈറാനയില്‍ ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കുന്നത്.

കൈറാന

കൈറാന

ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ കൈറാനയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ കൊടുത്ത ആര്‍എല്‍ഡിയുടെ ത്ബസം ബീഗം ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിക്കുകയായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മുഴുവന്‍ ഈ സഖ്യം നിലിനിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്തുകൊണ്ട് യുപി

എന്തുകൊണ്ട് യുപി

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളില്‍ കഴിഞ്ഞ തവണ 71 ഇടങ്ങളിലായിരുന്നു ബിജെപി വിജയിച്ചുകയറിയത്. യുപിയിലെ ഈ മുന്നേറ്റമാണ് ബിജെപിയെ വന്‍ഭൂരിപക്ഷത്തിലേക്ക് എത്തിച്ചത്. യുപിയില്‍ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ കഴിഞ്ഞാല്‍ പാതിവിജയിച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. സഖ്യത്തിന് 75 സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

ഇതിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, അര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ തീരുമാനത്തില്‍ എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക തീരമാനം ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

മുന്നേറ്റത്തിന് തടയിടുക

മുന്നേറ്റത്തിന് തടയിടുക

യുപിയില്‍ പരമാവധി സീറ്റുകളില്‍ വിജയിച്ച് ബിജെപിയുടെ മുന്നേറ്റത്തിന് തടയിടുക. അതോടൊപ്പം തന്നെ പ്രതിപക്ഷപാര്‍ട്ടികളുടെ അംഗസഖ്യ വര്‍ധിപ്പിക്കുക എന്നതുമാണ് സഖ്യത്തിന്റെ ലക്ഷ്യം. കൈരാനക്ക് പുറമേ ഗോരഖ്പൂര്‍ ലോക്‌സഭാ സീറ്റിലുമടക്കം നേടിയ വിജയം സഖ്യത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

സംസ്ഥാനത്തെ പ്രധാനകക്ഷികളായ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ചുചേരുന്നതോടെ തന്നെ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചു കയറാനാവുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കോണ്‍ഗ്രസ്സും ആര്‍എല്‍ഡിയും ചേരുന്നതോടെ സഖ്യത്തിന്റെ ശക്തിവര്‍ധിക്കും.

80 സീറ്റുകളില്‍

80 സീറ്റുകളില്‍

80 സീറ്റുകളില്‍ വീതം വെപ്പ് നടക്കുമ്പോള്‍ സംസ്ഥാനത്ത് ദുര്‍ബലമായ കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും.ബിഎസ്പി-എസ്പി പാര്‍ട്ടികളായിരിക്കും ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കുക. എന്നിരുന്നാലും ബിജെപിയെ പ്രതിരോധിക്കാന്‍ സഖ്യരൂപീകരണവുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്സ്.

മറ്റുസംസ്ഥാനങ്ങളിലും

മറ്റുസംസ്ഥാനങ്ങളിലും

ഉത്തര്‍പ്രദേശിന് പുറമെ മറ്റുസംസ്ഥാനങ്ങളിലും മഹാസഖ്യരൂപീകരണത്തിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചുകഴിഞ്ഞു. ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് സംഖ്യത്തിന് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രാദേശീക നീക്കുപോക്കുകള്‍ നടത്തുന്നതിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

സംസ്ഥാനതലത്തില്‍ സമാനചിന്താഗതിക്കാരുമായി സഖ്യം രൂപീകരിക്കുന്നതിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേതെന്ന് ജാര്‍ഖണ്ഡില്‍ ഐഐസിസിയുടെ ചുമതല വഹിക്കുന്ന ആര്‍പിഎന്‍ സിങ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം അടുത്ത് തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍പിഎന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞു. ഈ സഖ്യം ലോകസഭ തിരഞ്ഞെടുപ്പിലും തുടരാന്‍ കഴിയും എന്നാണ് കോണ്‍ഗ്ര്സ പ്രതീക്ഷ. അത് പോലെതന്നെ ജാര്‍ഖണ്ഡില്‍ പഴയ സംഖ്യക്ഷിയായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

തങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഇല്ലെങ്കിലും തമിഴ്നാട്ടില്‍ നിന്ന് ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പഴയ സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ശക്തമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്തെ മറ്റൊരു പ്രബലകക്ഷിയാ എഐഎഡിഎംകെ ബിജെപി സഖ്യത്തിലേക്ക് എത്തുമെന്ന സൂചനായാണ് ഇപ്പോള്‍ ഉള്ളത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ മുമ്പത്തെ പോലെ എന്‍സിപി തന്നെയാകും പ്രധാനം സഖ്യകക്ഷി. മായാവതിയുടെ ബിഎസ്പിയും ഇവിടെ മഹാസഖ്യത്തിന്റെ ഭാഗമായേക്കും. സമീപകാലത്ത് ശിവസേന നടത്തിവരുന്ന ബിജെപി വിമര്‍ശനവും കോണ്‍ഗ്രസ് നിരീക്ഷിച്ച് വരുന്നുണ്ട്. തിവ്രചിന്താഗതിയുള്ള ശിവസേനയെ അത്ര പെട്ടെന്നൊന്നും കോണ്‍ഗ്രസ് സഖ്യകക്ഷിയാക്കാന്‍ താല്‍പര്യപ്പെടില്ല.

ബംഗാളില്‍

ബംഗാളില്‍

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കാനാണ് സിപിഎം സംസ്ഥാന ഘടകത്തിന് താല്‍പര്യം ഉണ്ടായിരുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കുന്നതായിരിക്കും മെച്ചമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

മറ്റിടങ്ങളില്‍

മറ്റിടങ്ങളില്‍

ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂലമല്ലാത്ത പാര്‍ട്ടികളേയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ആന്ധ്രയില്‍ ടിഡിപി തെലുങ്കാനയില്‍ ടിആര്‍എസ്, കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യനീക്കങ്ങല്‍ നടത്താന്‍ അതത് സംസ്ഥാനത്തെ ഘടകങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.

English summary
Congress, Samajwadi, Mayawati And Ajit Singh Reach Mega UP Deal: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X