കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണ ചൂടിലേക്ക്. പ്രിയങ്ക ഗാന്ധി എത്തിയതോടെ പാര്‍ട്ടി ഒന്നടങ്കം കരുത്തരായിരിക്കുകയാണ്. കഴിഞ്ഞ നാലാഴ്ച്ചയ്ക്കുള്ളില്‍ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. നിരവധി പേരാണ് സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് ആക്ടീവ് പ്രവര്‍ത്തകരായി മാറിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഗംഭീര പ്രവര്‍ത്തനത്തില്‍ ബിജെപിയും എസ്പിയും ബിഎസ്പിയും വരെ ഞെട്ടിയിരിക്കുകയാണ്.

അതേസമയം പ്രിയങ്ക ഇഫക്ട് വിചാരിച്ചതിലും നേരത്തെ തന്നെ പാര്‍ട്ടിക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ടീമംഗങ്ങള്‍ പ്രിയങ്കയുടെ ടീമിലെത്തിയിരുന്നു. ഇതോടെ യുപിയില്‍ ഏറ്റവും വലിയ നേതാവും ബ്രാന്‍ഡുമായി പ്രിയങ്ക മാറിയിരിക്കുകയാണ്. പ്രവര്‍ത്തകരുടെ വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന് വളര്‍ച്ച

കോണ്‍ഗ്രസിന് വളര്‍ച്ച

യുപിയില്‍ കോണ്‍ഗ്രസ് രണ്ട് മാസം മുമ്പ് നിര്‍ജീവാവസ്ഥയിലായിരുന്നു. 4 ആഴ്ച്ച കൊണ്ട് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മാറ്റിമറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക നിയമിതയായത് മുതല്‍ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണ്. പത്ത് ലക്ഷം പേരാണ് പുതിയതായി പാര്‍ട്ടിയില്‍ എത്തിയിരിക്കുന്നത്.

ഡാറ്റ അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ഇങ്ങനെ..

ഡാറ്റ അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ഇങ്ങനെ..

കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രിയങ്ക ഫാക്ടര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചെന്ന് തുടങ്ങിയെന്നാണ് പറയുന്നത്. പാര്‍ട്ടിക്ക് എല്ലാ സാധ്യതയും അടഞ്ഞിരുന്ന യുപിയില്‍ 80 സീറ്റിലും മത്സരിക്കാവുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നിരിക്കുകയാണ്. അതേസമയം ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പ്രിയങ്കയ്ക്കായി വിവിധ തന്ത്രങ്ങളും നല്‍കിയിട്ടുണ്ട്. വേണ്ട സഹായങ്ങളും പ്രവീണാണ് നല്‍കുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

പ്രിയങ്ക വരുന്നതിന് മുമ്പ് യുപിയില്‍ കോണ്‍ഗ്രസില്‍ 150000 പേരാണ് ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പ്രവേശനവും, അവര്‍ നേരിട്ട് സംസ്ഥാനത്ത് എത്തിയതിനും പിന്നാലെ, ഇത് 3,50000 പേരായി വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് ലക്ഷം പേര്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ മാത്രമല്ല ദേശീയ തലത്തില്‍ ഒന്നാകെ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ അടിയൊഴുക്കാണ് ഉണ്ടായിരിക്കുന്നത്.

ഭയക്കേണ്ട വളര്‍ച്ച

ഭയക്കേണ്ട വളര്‍ച്ച

ബിജെപിയാണ് പ്രിയങ്കാ മാജിക്കില്‍ ഭയപ്പെടേണ്ടത്. ബിജെപിയില്‍ ചേരുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളെല്ലാം പ്രിയങ്കയുടെ വരവോടെ അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മറ്റും കണ്ട് വെച്ചിരുന്ന പ്രധാന സ്ഥാനര്‍ത്ഥികള്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറുകയാണ്. ബൂത്ത് തലം തൊട്ട് നിശ്ശബ്ദ പ്രചാരണമാണ് പ്രിയങ്ക നടത്തുന്നത്.

തമിഴ്‌നാട്ടില്‍ കുത്തൊഴുക്ക്

തമിഴ്‌നാട്ടില്‍ കുത്തൊഴുക്ക്

തമിഴ്‌നാട്ടില്‍ അമ്പരിപ്പിക്കുന്ന വര്‍ധനവാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ഡിഎംകെ 10 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതും ഈ കാരണങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസ് ഇവിടെ ദുര്‍ബലമാണ്. എന്നാല്‍ 2,50000 പ്രവര്‍ത്തകരാണ് പുതിയതായി ബൂത്ത് തലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ത്തി കാണിക്കാന്‍ കോണ്‍ഗ്രസിന് ഒരു ശക്തനായ നേതാവ് പോലുമില്ല. എന്നാല്‍ വരുന്നവരെല്ലാം പ്രിയങ്കയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പാര്‍ട്ടിയുടെ അപേക്ഷാഫോറത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയവരുമുണ്ട്.

മൊത്തം കണക്ക്

മൊത്തം കണക്ക്

ബൂത്ത് തലത്തില്‍ 5.4 മില്യണ്‍ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാല്‍ 6.4 മില്യണായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്താകെ പ്രിയങ്കാ തരംഗം ആഞ്ഞടിക്കുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ 100 സീറ്റില്‍് അധികം പ്രിയങ്കയുടെ സ്വാധീനം ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരളത്തിലും കോണ്‍ഗ്രസിന് വലിയ വളര്‍ച്ച ഉണ്ടായെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. അതേസമയം കോണ്‍ഗ്രസ് നഷ്ടപ്പെട്ടിരുന്ന ആവേശവും ആത്മവിശ്വാസവും ഇതോടെ തിരിച്ചുലഭിച്ചതായി വ്യക്തമായിരിക്കുകയാണ്.

ശക്തി ആപ്പിന്റെ സഹായം

ശക്തി ആപ്പിന്റെ സഹായം

കോണ്‍ഗ്രസിന്റെ ഗെയിം ചേഞ്ചറായ ശക്തി ആപ്പിന്റെ സഹായം പ്രിയങ്കയുടെ ഇമേജ് വളര്‍ത്തുന്നതില്‍ നിര്‍ണായകമായി മാറിയെന്നാണ് വിലയിരുത്തല്‍. എതിരാളികള്‍ ആരോപണം ഉന്നയിക്കുമ്പോഴും മുന്‍നിരയില്‍ ഇരുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും, പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുകയും, അവരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തുള്ള പ്രിയങ്കയുടെ ഡൗണ്‍ ടു എര്‍ത്ത് രീതി രാഷ്ട്രീയത്തില്‍ പുതുമയുള്ളതായിരുന്നു. ബൂത്ത് തല പ്രവര്‍ത്തകരുമായി നിരന്തരം സംസാരിച്ച് പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാണ് അവര്‍ കോണ്‍ഗ്രസിന്റെ മാറ്റത്തില്‍ നിര്‍ണായകമായിരിക്കുന്നത്.

നിതീഷ് ചെയ്തത് രാഷ്ട്രീയ വഞ്ചന, മഹാസഖ്യം പൊളിച്ചത് ശരിയായില്ല, തുറന്നടിച്ച് പ്രശാന്ത് കിഷോര്‍നിതീഷ് ചെയ്തത് രാഷ്ട്രീയ വഞ്ചന, മഹാസഖ്യം പൊളിച്ചത് ശരിയായില്ല, തുറന്നടിച്ച് പ്രശാന്ത് കിഷോര്‍

English summary
congress gets priyanka gandhis boost one million join party in 4 week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X