കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ആം ആദ്മിയുമായി സഖ്യം? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ബിജെപിക്കെതിരെ 'ചാർജ് ഷീറ്റും'

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചിരിക്കെയാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ കഴിഞ്ഞ ദിവസം വലിയൊരു വെടിപൊട്ടിച്ചത്. ആം ആദ്മി പിന്തുണയ്ക്കാൻ തയ്യാറാണെങ്കിൽ അത് സ്വീകരിക്കാ്‍ ഞങ്ങൾ ഒരുക്കമാണെന്നായിരുന്നു ഭരത് സിംഗ് സോളങ്കിയുടെ വാക്കുകൾ. ആം ആദ്മി തങ്ങളെ പിന്തുണയ്ക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതോടെ ഗുജറാത്തിൽ വമ്പൻ ട്വിസ്റ്റുകൾ ഉണ്ടാകുമോയെന്ന ആകാംഷയിലായിരുന്നു ദേശീയ രാഷ്ട്രീയം. ഇപ്പോഴിതാ സഖ്യ സാധ്യതയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട സോളങ്കി തന്നെ ഇക്കാര്യത്തിൽ മറുപടി പറയുകയാണ്.

1

ആം ആദ്മിയുമായി യാതൊരു സഖ്യവും കോൺഗ്രസിന് ഉണ്ടാകില്ലെന്ന് സോളങ്കി പറയുന്നു. ഉദയ്പൂർ ചിന്തൻ ശിവിറിൽ സമാനമനസ്കരായ പാർട്ടികളുമായി സഖ്യം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോൺഗ്രസിൽ ചർച്ച നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു തന്റെ ആ പ്രസ്താവന. എന്നാൽ ആം ആദ്മി സംസാരിക്കുന്നത് അവരുടെ മാത്രം കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള സഖ്യത്തിനും കോൺഗ്രസ് തയ്യാറല്ലെന്നും സോളങ്കി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീണ്ടും ബിജെപിക്ക് ഒവൈസി തുണ: ഗോപാൽഗഞ്ചില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു, അമ്പരിപ്പിക്കുന്ന കണക്ക്വീണ്ടും ബിജെപിക്ക് ഒവൈസി തുണ: ഗോപാൽഗഞ്ചില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു, അമ്പരിപ്പിക്കുന്ന കണക്ക്

2


'ഗാന്ധിജിയുടെ ചിത്രങ്ങൾ പഞ്ചാബിലെ സർക്കാർ ഓഫീസിൽ നിന്നും എടുത്ത് മാറ്റിയവരാണവർ. ഗുജറാത്തിനേയും രാജ്യത്തേയും അപമാനിച്ചവരാണവർ. രാജ്യത്തെ മുഴുവൻ ഒരുമിപ്പിച്ച സർദാർ പട്ടേലിനു പകരം ഖലിസ്ഥാൻവാദികളുടെ പിന്തുണ വാങ്ങി രാജ്യത്തെ അവർ ഭിന്നിപ്പിക്കും. അത്തരമൊരു പാർട്ടിക്ക് ഗുജറാത്തിൽ യാതൊരു സ്ഥാനവുമില്ല', സോളങ്കി വ്യക്തമാക്കി. അതേസമയം വാർത്താസമ്മേളനത്തിൽ ബി ജെ പി സർക്കാരിനെതിരെ കുറ്റപത്രവും സോളങ്കി പുറത്തിറക്കി. മോർബി അപകടം ഉൾപ്പെടെ 21 കുറ്റങ്ങളാണ് പത്രികയിൽ ബി ജെ പിയ്ക്കെതിരെ കാണിച്ചിരിക്കുന്നത്.

3


കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ, സംസ്ഥാനത്തിന്മേലുള്ള വർദ്ധിച്ചുവരുന്ന കടം, തൊഴിലില്ലായ്മ, സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളേയും സാമൂഹിക സാഹചര്യത്തിൽ വന്ന തകർച്ച തുടങ്ങിയ വിഷയങ്ങളും 'ചാർജ് ഷീറ്റിൽ' പറയുന്നു. 'പഠിപ്പിക്കാനോ സർക്കാർ ജോലി നൽകാനോ ബി ജെ പി സർക്കാർ തയ്യാറാകുന്നില്ല. ഒരു സർക്കാർ സ്കൂൾ പോലും നിർമ്മിക്കിക്കാൻ ബി ജെ പി തയ്യാറായിട്ടില്ലെന്ന് മാത്രമല്ല 65,00 ഓളം സ്കൂളുകൾ അടച്ച് പൂട്ടുകയും ചെയ്തു. കോൺഗ്രസ് ഭരണ കാലത്താണ് ഗുജറാത്തിലെ ആശുപത്രികളും മെഡിക്കൽ കോളേജുകളുമെല്ലാം സ്ഥാപിച്ചത്. ആരോഗ്യ രംഗവും വിദ്യാഭ്യാസവുമെല്ലാം സർക്കാർ സ്വകാര്യവത്കരിച്ചു', സോളങ്കി വിമർശിച്ചു. ബി ജെ പി ഗുജറാത്തിൽ വികസനം നടപ്പാക്കിയിരുന്നുവെങ്കിൽ സംസ്ഥാനത്തെ 32 ശതമാനം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആകുമായിരുന്നില്ലെന്ന് കോൺഗ്രസ് വക്താവ് അലോക് ഷർമ്മ ആഞ്ഞടിച്ചു.

മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണം റദ്ദാക്കുമോ: സുപ്രധാന സുപ്രീംകോടതി വിധി ഇന്ന്മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണം റദ്ദാക്കുമോ: സുപ്രധാന സുപ്രീംകോടതി വിധി ഇന്ന്

4


അതേസമയം ദേശീയ വിഷയങ്ങൾ അടക്കം ഉയർത്തിയുള്ള കോൺഗ്രസ് പ്രചരണങ്ങളെ നേരിടാൻ കൂടുതൽ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രചരണം നടത്താൻ ഒരുങ്ങുകയാണ് ബി ജെ പി. അമിത് ഷാ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും. ഇതിനോടകം മോദി പ്രചരണത്തിന് തുടക്കമിട്ട് കഴിഞ്ഞു. 'ഇന്നത്തെ ഗുജറാത്തിനെ ഞാൻ സൃഷ്ടിച്ചു' എന്ന മുദ്രാവാക്യവുമായിട്ടാണ് മോദിയുടെ പ്രചരണം. സംസ്ഥാനത്ത് ബി ജെ പി റെക്കോഡ് വിജയം സ്വന്തമാക്കുമെന്നും വിദ്വേഷം പരത്തുന്നവരേയും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നവരേയും ഗുജറാത്ത് തുടച്ച് നീക്കുമെന്നും വൽസദ് ജില്ലയിലെ പ്രചരണത്തിനിടെ മോദി പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധത; ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധത; ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍

English summary
Congress Gives Clarification About Whether they Form Alliance With AAP In gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X