• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നു. പ്രിയങ്ക ഗാന്ധിയുടെ വരവോടെ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കെട്ടുറപ്പുള്ള പ്രവര്‍ത്തനം ബിജെപിയുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. ജാതി വോട്ടുകളില്‍ മഹാസഖ്യത്തിന്റെ വരവിലും ബിജെപിയുടെ പ്രവര്‍ത്തനത്തെ പ്രതിരോധത്തിലേക്ക് വീഴ്ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയത മാത്രമാണ് ബിജെപിക്ക് കൈമുതലായി ഉള്ളത്.

അപ്രതീക്ഷിതമായി സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും ഇടയില്‍ കോണ്‍ഗ്രസ് വന്‍ ശക്തിയായി ഉയര്‍ന്നതാണ് ഇത്തവണ കിഴക്കന്‍ യുപിയിലെ പോരാട്ടം പ്രവചനാതീതമാക്കുന്നത്. പല മണ്ഡലങ്ങളിലും മുന്നോക്ക വോട്ടുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വ്യക്തമാണ്. അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്വാധീനം ഏറ്റവും ശക്തമായി നില്‍ക്കുന്നതും കിഴക്കന്‍ യുപിയിലാണ്.

ദില്ലിയിലേക്കുള്ള വാതില്‍

ദില്ലിയിലേക്കുള്ള വാതില്‍

കിഴക്കന്‍ യുപി ദില്ലിയില്‍ അധികാരം നേടാനോ സര്‍ക്കാരുണ്ടാക്കാനോ നിര്‍ണായകമാകും. പ്രധാനമായും ഈ മണ്ഡലത്തിലെ വോട്ടര്‍മാരെ ദില്ലിയിലെ വോട്ടര്‍മാരെയും സമീപ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും വരെ സ്വാധീനിക്കും. എന്നാല്‍ ഇവിടെ ഏറ്റവും ദുര്‍ബല സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് എത്തിയതോടെ മത്സരം ഏറ്റവും കടുപ്പമാണ്. പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ് എന്നിവര്‍ തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് കിഴക്കന്‍ യുപി ഒരുങ്ങുന്നത്.

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

കിഴക്കന്‍ യുപിയില്‍ 35 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം ആധിപത്യം ഉറപ്പിച്ച മേഖലയാണ് ഇത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ ബിജെപി കിഴക്കന്‍ യുപിയില്‍ നിന്ന് നേടിയിരുന്നു. ഇത്തവണ ഇത് പകുതിയില്‍ അധികം നഷ്ടമാകുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പ്രധാനമായും ബിജെപിയുടെ എതിരാളികള്‍ വര്‍ധിച്ചത് പാര്‍ട്ടിക്ക് ലഭിച്ച മുന്നോക്ക പിന്നോക്ക വോട്ടുകള്‍ ഭിന്നിപ്പിക്കും. മഹാസഖ്യം മാത്രമാണെങ്കില്‍ ബിജെപി 18 സീറ്റ് വരെ നേടുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 12 സീറ്റില്‍ ഒതുങ്ങും.

അഖിലേഷും കളത്തിലേക്ക്

അഖിലേഷും കളത്തിലേക്ക്

അഖിലേഷ് യാദവ് ഇത്തവണ അസംഖഡിലാണ് മത്സരിക്കുന്നത്. ആദ്യമായിട്ടാണ് അഖിലേഷ് കിഴക്കന്‍ യുപിയില്‍ കളത്തില്‍ ഇറങ്ങുന്നത്. മുലായം സിംഗിന്റെ മണ്ഡലമാണിത്. ബിജെപിയുടെ രമാകാന്ത് യാദവിനെതിരെ 60000 വോട്ടുകള്‍ക്കാണ് മുലായം സിംഗ് യാദവ് 2014ല്‍ വിജയം നേടുന്നത്. ഇവിടെ അഖിലേഷിന് തല്‍ക്കാലം വെല്ലുവിളികളില്ല. യാദവ വോട്ടുകള്‍ ഒപ്പം നിര്‍ത്തുക അദ്ദേഹത്തിന് നിര്‍ണായകമാകും. ബിജെപി ബോജ്പൂരി സിനിമാ താരം ദിനേഷ് ലാല്‍ യാദവിനെ മത്സരിപ്പിച്ചാല്‍ പോരാട്ടം മാറി മറിയും.

കോണ്‍ഗ്രസ് മുമ്പില്‍

കോണ്‍ഗ്രസ് മുമ്പില്‍

കോണ്‍ഗ്രസാണ് കുറഞ്ഞ സമയം കൊണ്ട് ഇവിടെ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിച്ചെന്ന് ദേശീയ സര്‍വേകള്‍ സൂചിപ്പിക്കുന്നു. പ്രിയങ്കയുടെ സാന്നിധ്യം പിന്നോക്ക മേഖലകളില്‍ ശക്തമാണ്. അസംഖഡില്‍ കോണ്‍ഗ്രസ് മത്സരിക്കാതിരിക്കുന്നത് കൊണ്ട് നേട്ടം അഖിലേഷിനാണ്. ഇവിടെ പ്രിയങ്ക ഫാക്ടര്‍ ശക്തമാണ്. ജാതി വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി ഉറപ്പിക്കാന്‍ പ്രിയങ്ക നടത്തുന്ന ശ്രമങ്ങളും പാര്‍ട്ടിക്ക് ഗുണകരമാണ്. നിര്‍ണായക മണ്ഡലങ്ങളില്‍ എസ്പിയുടെ പ്രഥമ പരിഗണന കോണ്‍ഗ്രസിന് ഇതിലൂടെ ലഭിക്കും.

 രാഹുലിന്റെ ഗെയിം ചേഞ്ചര്‍

രാഹുലിന്റെ ഗെയിം ചേഞ്ചര്‍

രാഹുലാണ് കിഴക്കന്‍ യുപിയില്‍ മോദിക്ക് തുല്യനായ നേതാവ്. രാഹുലിന്റെ കര്‍ഷക വായ്പാ നയം, മിനിമം വരുമാനം എന്നിവ ഏറ്റവും സ്വാധീനിക്കുന്നത് ഈ മേഖലയെയാണ്. ബുന്ധേല്‍ഖണ്ഡ് അടക്കമുള്ള കിഴക്കന്‍ യുപിയിലെ ജില്ലകള്‍ കടുത്ത വരള്‍ച്ചാ ഭീഷണിയിലാണ്. ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ഏറ്റവും ശക്തമായ മേഖലയാണിത്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഈ കാര്യങ്ങളോട് ചേര്‍ന്ന് പോകുന്നതാണ്. രാഹുല്‍ ഇത് കൂടി മുന്നില്‍ കണ്ടാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. രാഹുലിനുള്ള ശക്തമായ പിന്തുണ പല മേഖലകളിലും ആരംഭിച്ച് കഴിഞ്ഞു.

 ബിജെപിക്കുള്ള പ്രതിസന്ധി

ബിജെപിക്കുള്ള പ്രതിസന്ധി

യോഗി ആദിത്യനാഥടക്കം യുപിയിലെ 21 മുഖ്യമന്ത്രിമാര്‍ കിഴക്കന്‍ യുപിയില്‍ നിന്നാണ് ഉണ്ടായത്. എന്നാല്‍ തൊഴില്‍, വ്യാവസായിക വളര്‍ച്ച, അടിസ്ഥാനസൗകര്യം, നിക്ഷേപം, കൃഷി എന്നിവയില്‍ വളരെ പിന്നോക്കമാണ്. യോഗിയുടെ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇവിടെ മഹാസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഉറപ്പാണ്. പക്ഷേ രണ്ടാം സ്ഥാനത്തിനായി ഇത്തവണ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ നേട്ടത്തിനാണ് കിഴക്കന്‍ യുപിയി ഒരുങ്ങുന്നത്.

രണ്ട് വോട്ടുബാങ്ക്

രണ്ട് വോട്ടുബാങ്ക്

കോണ്‍ഗ്രസിനെ മുസ്ലീങ്ങളും മുന്നോക്ക വിഭാഗങ്ങളും ഇത്തവണ വലിയ തോതില്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് മഹാസഖ്യം തന്നെ സമ്മതിക്കുന്നു. ഇത് ബിജെപിയും എസ്പിക്കും ബിഎസ്പിക്കും ഒരുപോലെ ദോഷകരമാണ്. ഒബിസി, യാദവ് വിഭാഗം എന്നിവര്‍ക്കിടയില്‍ പ്രിയങ്കയ്ക്കും രാഹുലിനുമുള്ള സ്വാധീനം മത്സരത്തില്‍ കോണ്‍ഗ്രസിനുള്ള മറ്റൊരു മുന്‍തൂക്കമാണ്. ഇവിടെ രാഹുലിന്റെ പ്രചാരണം മത്സര ഫലത്തെ ശക്തമായി സ്വാധീനിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതെന്ത്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ, വടകരയില്‍ മാറ്റമില്ല!!

English summary
congress have an edge in eastern up 2 factors bring fortune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X