കോണ്‍ഗ്രസില്‍ ബാക്കിയുള്ളത് രാജ്യദ്രോഹികളുടെ പ്രത്യയശാസ്ത്രം; രാഹുലിനെതിരെ സിന്ധ്യ
ദില്ലി: കോണ്‍ഗ്രസിന്റെ പ്രശസ്തി രാജ്യത്ത് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കേന്ദ മന്ത്രി പറയുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. അവര്‍ പ്രത്യയശാസ്ത്രം തന്നെ ഇല്ലാതായിരിക്കുകയാണ്. ഇന്ന് രാജ്യദ്രോഹികളുടെ പ്രത്യയശാസ്ത്രമാണ് അവര്‍ക്കുള്ളതെന്നും സിന്ധ്യ തുറന്നടിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ അനാവശ്യമായി പ്രത്യേക പരിഗണന രാഹുല്‍ ഗാന്ധിക്ക് നല്‍കുകയാണ്.
രാഹുലിനെ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ അയോഗ്യത അനാവശ്യമായി അവര്‍ ഉയര്‍ത്തി കാണിക്കുകയാണ്. അതിലൂടെ ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമം. അതിലൂടെ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുന്നു എന്നാണ് കോണ്‍ഗ്രസ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

ഈ പാര്‍ട്ടി പിന്നോക്ക വിഭാഗക്കാരെ അപമാനിച്ചവരാണ്. നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്ക് തെളിവ് ചോദിച്ചവരാണ്. ചൈന നമ്മുടെ സൈനികരെ മര്‍ദിച്ചുവെന്നും പറഞ്ഞവരാണെന്ന് സിന്ധ്യ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം കൂടിയായിരുന്നു സിന്ധ്യ നടത്തിയത്. ഈ പരാമര്‍ശങ്ങളെല്ലാം രാഹുലാണ് നടത്തിയത്. കോണ്‍ഗ്രസിന് ഇപ്പോള്‍ പ്രത്യശാസ്ത്രമൊന്നും ഇല്ല. അതെല്ലാം അവര്‍ക്ക് നഷ്ടമായിരിക്കുകയാണ്.
ഇപ്പോള്‍ രാജ്യദ്രോഹികളുടെ പ്രത്യയശാസ്ത്രമാണ് അവരില്‍ ബാക്കിയുള്ളതെന്നും സിന്ധ്യ പറഞ്ഞു. ആ പ്രത്യയശാസ്ത്രമാണ് അവര്‍ രാജ്യത്തിനെതിരെ പ്രയോഗിക്കാന്‍ ഉപയോഗിക്കുന്നതെന്നും സിന്ധ്യ തുറന്നടിച്ചു.ജ്യോതിരാദിത്യ സിന്ധ്യ ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് സിന്ധ്യ അറിയപ്പെട്ടത്. 2020ലാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കും ഇത് വഴിവെച്ചിരുന്നു. അതിന് ശേഷം പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയവന്‍ എന്ന വിശേഷണമാണ് നേതാക്കള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഇത് സിന്ധ്യയെ ചൊടിപ്പിച്ചിരുന്നു. അതാണ് ഇത്ര രൂക്ഷമായി കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കാന്‍ കാരണം. കോണ്‍ഗ്രസ് ഇപ്പോള്‍ വ്യക്തിപരമായ നിയമയുദ്ധമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് സിന്ധ്യ ആരോപിച്ചു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള ആ പോരാട്ടം, ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. ജുഡീഷ്യറിയെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പാര്‍ട്ടിയുടെ വലിയൊരു വിഭാഗം നേതാക്കളെയും, പ്രവര്‍ത്തകരെയും സൂറത്തിലേക്ക് അയച്ചത് അതിനാണ്. രാഹുല്‍ സൂറത്ത് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ അവരെത്തിയത് ഭയപ്പെടുത്താനാണ്.
പാര്‍ലമെന്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അരുടെ നേതാക്കള്‍ കറുത്ത തുണിയും ധരിച്ചാണ് പാര്‍ലമെന്റില്‍ എത്തുന്നത്. മുമ്പ് പല നേതാക്കളും സഭയില്‍ നിന്ന് അയോഗ്യരാക്കിയിട്ടുണ്ടെന്നും സിന്ധ്യ പറയുന്നു. ഒരു വ്യക്തിക്ക് വേണ്ടി ഇത്രയധികം ചെയ്യേണ്ട കാര്യമെന്താണെന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസില്‍ ചില ആളുകള്‍ ഫസ്റ്റ് ക്ലാസ് പൗരന്മാരാണെന്നും, ആ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.












Click it and Unblock the Notifications