കോണ്‍ഗ്രസിന് ഇപ്പോള്‍ വയറുവേദനയാണ്.... പൗരത്വ നിയമ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ
ദില്ലി: പൗരത്വ ബില്ലില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് ഷാ. രാജ്യത്തെ ഒരു വിഭാഗത്തെ പോലും ഈ ബില്‍ ബാധിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംസ്‌കാരം, ഭാഷ, സാമൂഹിക കാര്യങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്നിവയെ ഈ ബില്‍ ഒരിക്കലും ബാധിക്കില്ല. എന്നാല്‍ നിയമം വന്നത് മുതല്‍ കോണ്‍ഗ്രസിന് വയറുവേദനയാണെന്നും, ആ രീതിയിലുള്ള പെരുമാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്. അതേസമയം പൗരത്വ ബില്ലിന്റെ പേരില്‍ കോ ണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണ.് അവര്‍ നിയമം കാരണം വയറുവേദന ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു. അതേസയം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തന്നെ ഈ വിഷയത്തില്‍ കണ്ടിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പൗരത്വ ബില്ലില്‍ ബംഗാളിലും മറ്റ് വടക്ക് കിഴക്ക ന്‍ മേഖലയിലും പ്രതിഷേധം ആളിക്കത്തുകയാണ്. ബംഗാളില്‍ പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവ ശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. നിയമം കൈയ്യിലെടുക്കരുത്, റോഡുകള്‍ തടയരുത്, സാധാരണക്കാര്‍ക്ക് പ്രതിഷേധങ്ങളിലൂടെ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും മമത പറഞ്ഞു.
പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ അസമില്‍ ഡിസംബര്‍ 16 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സോഷ്യല്‍ മീഡിയ വഴി അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് തന്നെ അസമില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ശമിക്കാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് നീട്ടിയത്. അതേസമയം കോണ്‍ഗ്രസാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications