കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍..... രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പുതിയ പുലിവാല് പിടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് മുതിര്‍ന്ന നേതാക്കളൊന്നാകെ സീറ്റിനായി ഇറങ്ങിയിരിക്കുകയാണ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടാണ് ഇവര്‍ സീറ്റിനായി സമ്മര്‍ദം ചെലുത്തുന്നത്. അതേസമയം ഗൂഢലക്ഷ്യങ്ങള്‍ ഈ നേതാക്കള്‍ക്കുണ്ട്. പക്ഷേ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായത് കൊണ്ട് ഇവരെ തഴയാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം സ്പര്‍ധ ചൗധരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രക്ഷോഭം ഇതുവരെ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആറുവര്‍ഷത്തേക്ക് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സച്ചിന്‍ പൈലറ്റ് കാശ് വാങ്ങി സീറ്റ് നല്‍കുന്നു എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്. ഇതിന് പുറമേയാണ് നേതാക്കള്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുന്നത്. മറ്റൊരു തലവേദനയാണ് പാര്‍ട്ടിക്ക് ഇത്.

പാര്‍ലമെന്റംഗങ്ങള്‍ക്ക് സീറ്റ് വേണം

പാര്‍ലമെന്റംഗങ്ങള്‍ക്ക് സീറ്റ് വേണം

നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള പാര്‍ലമെന്റംഗങ്ങളാണ് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധിയെ കണ്ട് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ഹരീഷ് മീണ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

രഘു ശര്‍മ പ്രമുഖന്‍

രഘു ശര്‍മ പ്രമുഖന്‍

രഘു ശര്‍മ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്. അജ്‌മേറിലെ ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ശര്‍മ വിജയിച്ചത്. 2014ല്‍ സച്ചിന്‍ പൈലറ്റ് തോറ്റ മണ്ഡലം കൂടിയാണ് ഇത്. അവിടെയാണ് ശര്‍മ കരുത്ത് കാണിച്ചിരിക്കുന്നത്. രഘു ശര്‍മയോട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ നിയമസഭാ സീറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. കെക്രി മണ്ഡലത്തില്‍ നിന്ന് ശര്‍മ മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

രാഹുലിന്റെ വസതിയിലെത്തി

രാഹുലിന്റെ വസതിയിലെത്തി

ഇവര്‍ രണ്ടുപേരും മാത്രമല്ല നിരവധി മുതിര്‍ന്ന നേതാക്കളും രാജസ്ഥാനില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ രാഹുലിന്റെ വസതിയിലെത്തി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഇവര്‍ക്കൊന്നും സീറ്റ് നല്‍കാമെന്ന ഉറപ്പൊന്നും രാഹുല്‍ നല്‍കിയിട്ടില്ല. ലോക്‌സഭയിലേക്ക് പാര്‍ട്ടിക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ വേണം. അത്തരം നേതാക്കള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് രാഹുലിന്റെ നിലപാട്.

സത്യാവസ്ഥ എന്ത്?

സത്യാവസ്ഥ എന്ത്?

2019ല്‍ കോണ്‍ഗ്രസ് വലിയ സീറ്റുകള്‍ നേടില്ലെന്നാണ് ഈ നേതാക്കള്‍ കരുതുന്നത്. പോരാത്തതിന് നരേന്ദ്ര മോദിയുമായിട്ടായിരിക്കും കോണ്‍ഗ്രസിന്റെ പോരാട്ടമുണ്ടാകുക. ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ നിന്ന് മത്സരിച്ചാലും ജയം നേടാനുള്ള സാധ്യതയും കുറയും. ഇനി അഥവാ ജയിച്ചാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരത്തിലെത്താനാവില്ലെന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ വരുമ്പോള്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരും. അതിലും ഭേദം മന്ത്രിയായി രാജസ്ഥാനില്‍ തുടരുന്നതാണ്.

പ്രമുഖ നേതാക്കള്‍....

പ്രമുഖ നേതാക്കള്‍....

സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മത്സരിപ്പിക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇത് മാറ്റുകയായിരുന്നു. മൂന്ന് പ്രമുഖ നേതാക്കളാണ് സീറ്റ് രാഹുലിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സിപി ജോഷി, ഗിരിജ വ്യാസ് എന്നിവരാണ് ഇപ്പോള്‍ രാഹുലിനോട് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗെലോട്ടിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗെലോട്ടിനെ പരിഗണിക്കുന്നുണ്ട്.

വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍

വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍

വിജയസാധ്യതയുള്ള മണ്ഡലങ്ങളെല്ലാം മുതിര്‍ന്ന നേതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാഥ്ദ്വാരയില്‍ സിപി ജോഷി മത്സരിക്കും. നരേന്ദ്ര ബുദനിയ, ലാല്‍ ചന്ദ് കത്താരി, കില്ലാഡി ലാല്‍ ബെയിര്‍വ, ഹരീഷ് ചൗധരി എന്നീ എംപിമാരും സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലാല്‍ചന്ദ് കത്താരിയയോട് ജയ്പൂര്‍ റൂറലില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാനായിരുന്നു രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത്. എന്നാല്‍ തനിക്ക് ലോക്‌സഭാ സീറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇയാള്‍ സീറ്റ് നേടിയെടുത്തത്.

പ്രതിഷേധം കടുക്കുന്നു

പ്രതിഷേധം കടുക്കുന്നു

അപ്രതീക്ഷിതമായി മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നിരയിലേക്ക്എത്തിയതും ബിജെപിയില്‍ നിന്ന് രാജിവെച്ചവര്‍ക്ക് പ്രാമുഖ്യം നല്‍കിയതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡുഡു മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബാബുലാല്‍ നഗര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇയാള്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരിക്കുകയാണ്. പാല്‍ഡയിലെ നേതാവായ ഭാനു പ്രതാപ് സിംഗ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയിലെ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു. ജയ്പൂരില്‍ പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചു. കോട്ട സൗത്തില്‍ ശിവകാന്ത് നന്ദ്വാനയാണ് പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തത്. മറ്റിടങ്ങളിലൊക്കെ സമാന പ്രക്ഷോഭം നടക്കുകയാണ്.

പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!

അഞ്ച് വര്‍ഷത്തേക്കാണ് ജനവിധി... അല്ലാതെ ആജീവനാന്തമല്ല.... പിണറായിക്കെതിരെ കണ്ണന്താനം!!അഞ്ച് വര്‍ഷത്തേക്കാണ് ജനവിധി... അല്ലാതെ ആജീവനാന്തമല്ല.... പിണറായിക്കെതിരെ കണ്ണന്താനം!!

English summary
congress heavyweights make a beeline for shot at power in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X