കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ശിവസേന സംഘർഷം രൂക്ഷം; മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമവുമായി എൻസിപിയും കോൺഗ്രസും!

Google Oneindia Malayalam News

ഭാരതീയ ജനതാ പാർട്ടി (ബിജെപി) പതിറ്റാണ്ടുകൾ പഴക്കമുള്ള സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതോടെ, കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) സർക്കാർ രൂപീകരിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ക്രിയാത്മകമായി ചിന്തിക്കുന്നുണ്ട്. ഇതിൽ കീ റോളായി പ്രവർത്തിക്കുന്നത് ൻ‌സി‌പി മേധാവി ശരദ് പവാറാണ്. പത്രസമ്മേളനത്തിൽ ഫഡ്‌നാവിസ് ശിവസേനയെ ആക്രമിച്ചതിന് പിന്നാലെ കോൺഗ്രസ്, ശിവസേന നേതാക്കൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പവാറുമായുള്ള കൂടിക്കാഴ്ച

പവാറുമായുള്ള കൂടിക്കാഴ്ച

ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കോൺഗ്രസ് നേതാക്കളായ ബാലസഹേബ് തോറാത്ത്, അശോക് ചവാൻ, സുശിൽകുമാർ ഷിൻഡെ, പൃഥ്വിരാജ് ചവാൻ തുടങ്ങിയവർ പവാറിനെ തെക്കൻ മുംബൈ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളുമായി നിരന്തരം ബന്ധം പുലർത്തുന്ന പവാർ മൂന്ന് പാർട്ടികളുമായി സർക്കാർ രൂപീകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഉദ്ധവ് താക്കറയുടെ തന്ത്രങ്ങൾ

ഉദ്ധവ് താക്കറയുടെ തന്ത്രങ്ങൾ

ഉദ്ധവ് താക്കറെയുടെ തന്ത്രങ്ങള്‍ കൃത്യമായി നടപ്പാക്കുകയാണ് റാവത്ത്. നേരത്തെ റാവത്ത് വന്ന കണ്ടപ്പോള്‍ തന്നെ പവാര്‍ ഫോര്‍മുല തയ്യാറാക്കിയിരുന്നു. ഇത്തവണ അത് ഉറപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം ശിവസേനയുടെ ഓരോ നീക്കങ്ങളും ബിജെപി നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് പവാര്‍ വിട്ടുനല്‍കും. ഇതിനുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസുമായും അജിത് പവാറുമായും നടന്നതെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പദം ആദിത് താക്കറെയ്ക്ക്

മുഖ്യമന്ത്രി പദം ആദിത് താക്കറെയ്ക്ക്

മുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി മന്ത്രിമാരുടെ കാര്യത്തിലാണ് തീരുമാനമാവാനുള്ളത്. മുഖ്യമന്ത്രി പദം കൈവശമുള്ളതിനാല്‍ ആഭ്യന്തരവും റവന്യൂ പദവും ശിവസേന എന്‍സിപിക്ക് വിട്ടുനല്‍കും. ഒരു ഉപമുഖ്യമന്ത്രിയേ ഉണ്ടാവൂ. ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.സോണിയയുടെ അന്തിമ തീരുമാനമാണ് ഇനി ആവശ്യമുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മന്ത്രിസഭയിൽ കോൺഗ്രസ് നേതാക്കളില്ല...

മന്ത്രിസഭയിൽ കോൺഗ്രസ് നേതാക്കളില്ല...

കോണ്‍ഗ്രസ് നേതാക്കളാരും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് തീരുമാനം. എന്നാല്‍ കോര്‍പ്പറേഷനും മറ്റ് തന്ത്രപ്രധാന സ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സ്വാധീനമുണ്ടാകും. ഈ ഫോര്‍മുല സോണിയക്ക് സ്വീകാര്യമാണ്. ശിവസേന പിന്തുണച്ചില്ലെന്ന പ്രശ്‌നവും ഇതോടെ മാറി കിട്ടും. സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്യാം. അതേസമയം ശിവസേന എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരുണ്ടാക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനം ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Congress high command is reportedly thinking positively about supporting a Shiv Sena-led government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X