Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ 85 എംപിമാര്‍ അപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു? കശ്മീര്‍ ഫയല്‍സില്‍ കോണ്‍ഗ്രസിന്റെ മറുപടി

ദില്ലി: കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. നുണയും വെറുപ്പും പ്രചരിപ്പിച്ച് എത്രകാലം മോദിയുടെ സര്‍ക്കാര്‍ രാഷ്ട്രീയ അവസരങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. നിങ്ങളുടെ മാതൃസംഘടന ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരെയും മഹാത്മാ ഗാന്ധിക്കുമെതിരെ 1925ല്‍ സ്ഥാപിതമായത് മുതല്‍ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍. നിസ്സഹകരണ കാലം മുതല്‍ ബ്രിട്ടീഷുകാര്‍ക്കാപ്പം നിന്നവരാണ് നിങ്ങള്‍. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ നിങ്ങള്‍ വിഭജിച്ച് ഭരിക്കുക എന്ന രീതിയാണ് പിന്തുടരുന്നതെന്നും സുര്‍ജേവാല തുറന്നടിച്ചു.

1

അതേസമയം കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം അന്നത്തെ ഗവര്‍ണര്‍ ജഗമോഹനാണ്. കശ്മീരി പണ്ഡിറ്റുകള്‍ അവിടെ നിന്ന് പലായനം ചെയ്യുമ്പോള്‍ ബിജെപിക്ക് 85 എംപിമാരുണ്ടായിരുന്നു. ഇവര്‍ എന്ത് ചെയ്യുകയായിരുന്നു ആ സമയത്ത്. വിപി സിംഗിന്റെ സര്‍ക്കാരിനെ അവരായിരുന്നു പിന്തുണച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായിരുന്നു അവര്‍. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നതിന് പകരം ഗവര്‍ണര്‍ എന്തിനാണ് പണ്ഡിറ്റുകളെ ഇളക്കി വിട്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ ദ്രോഹിക്കുകയും അവര്‍ കശ്മീരില്‍ നിന്ന് പലായനം ചെയ്യുമ്പോഴും രാജീവ് ഗാന്ധി പാര്‍ലമെന്റ് ഘെരാവോ ചെയ്ത് പ്രതിഷേധിച്ചിരുന്നു. അത് മറക്കരുതെന്നും സുര്‍ജേവാല പറഞ്ഞു.

ബിജെപി പക്ഷേ ഈ ദുരന്തത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. അവര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രഥയാത്ര നടത്തുകയായിരുന്നു. കശ്മീരിലെ സാഹചര്യം അതിന് ശേഷം മോശമായി. ഇപ്പോഴവര്‍ ഒരു സിനിമ കാണിച്ച് കാര്യങ്ങളെ വേറൊരു രീതിയില്‍ കാണിക്കാന്‍ നോക്കുകയാണ്. വിദ്വേഷം വിതച്ച് അതില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ എത്ര കാലം ബിജെപി ശ്രമിക്കുമെന്നും സുര്‍ജേവാല ചോദിച്ചു. അതേസമയം കശ്മീര്‍ ഫയല്‍സ് വലിയ വിവാദം ഇതിനോടകം ഉണ്ടാക്കി കഴിഞ്ഞു. മുസ്ലീം വിരുദ്ധത ചിത്രത്തിലുണ്ടെന്നാണ് വിമര്‍ശനം. ചിത്രം മൂടിവെച്ച സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളും ഉണ്ടായി. നോയിഡയിലെ തിയേറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി പോയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. എന്നാല്‍ എസി സിസ്റ്റത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രം തടസ്സപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തിയാണ് പ്രേക്ഷകരെ ശാന്തരാക്കിയത്. രാത്രി ഏഴരയോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇതിന് പിന്നാലെ തന്നെ ഇത് പരിഹരിക്കുകയും ചെയ്തു. ഇത് സെക്ടര്‍ 39 പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മള്‍ട്ടിപ്ലെക്‌സാണ്. ന്യൂനപക്ഷ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ആയത് കൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഇത് പോലീസ് തള്ളി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+