ക്യാബിനറ്റില്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ കളി തുടങ്ങി കമല്‍നാഥ്, 48 മണിക്കൂർ, ലക്ഷ്യം!!
ഭോപ്പാല്‍: കോവിഡ് പരിഭ്രാന്തിക്കിടെ മധ്യപ്രദേശില്‍ ബിജെപി മന്ത്രിസഭ രൂപീകരിച്ചിരിക്കുകയാണ്. 25 ദിവസത്തില്‍ അധികമായി സംസ്ഥാനത്ത് മന്ത്രിസഭ ഇല്ലാതെയാണ് കാര്യങ്ങള്‍ നടന്നത്. കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദം താങ്ങാനാവാതെയാണ് ബിജെപിക്ക് വഴങ്ങേണ്ടി വന്നത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തെ അവര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ വലിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കമല്‍നാഥിന്റെ മുന്നറിയിപ്പ്. ഹൈക്കമാന്‍ഡ് നേരിട്ടാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ബിജെപിയില്‍ ഉയര്‍ന്ന അതൃപ്തികളെയാണ് കോണ്‍ഗ്രസ് നിരീക്ഷിക്കുന്നത്.

മന്ത്രിസഭാ രൂപീകരണം
മന്ത്രിസഭാ രൂപീകരണം മധ്യപ്രദേശില്‍ പൂര്‍ത്തിയായിരിക്കുകയാണ്. അഞ്ച് പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. മുതിര്‍ന്ന നേതാവ് നരോത്തം മിശ്രയാണ് പ്രമുഖന്‍. കമല്‍ പട്ടേല്‍, മീണ സിംഗ് എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. സിന്ധ്യ ഗ്രൂപ്പില്‍ തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജപുത് എന്നിവരാണ് ഇടംപിടിച്ചത്. ഇത് നേരത്തെ അമിത് ഷാ ഉറപ്പ് നല്‍കിയതാണ്. അതേസമയം നരോത്തം മിശ്ര മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ കടുത്ത നിരാശയിലാണ്. ഇത് കടുത്ത വിഭാഗീയത ബിജെപിക്കുള്ളില്‍ ഉണ്ടാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ നിരീക്ഷണം
ഏത് നിമിഷവും ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കമല്‍നാഥ് എല്ലാ നേതാക്കളോടും കരുതിയിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിന്ധ്യയുടെ അനുയായികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് നരോത്തം മിശ്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഈ അവസരത്തില്‍ ബിജെപിയില്‍ നിന്നുള്ള നേതാക്കള്‍ തന്നെ വേണമായിരുന്നു മന്ത്രിസഭയില്‍ എന്നാണ് മിശ്രയും വാദം. അതേസമയം തുളസി സിലാവത്തിനെ ഉപയോഗിച്ച് ജ്യോതിരാദിത്യ സിന്ധ്യ ശിവരാജ് സിംഗ് ചൗഹാനെ നിയന്ത്രിക്കുന്നത് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. ചൗഹാന്‍ ഇവരുടെ കൈയ്യിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ബിജെപിക്കുള്ളില്‍ പടയൊരുക്കം
ബാഗേല്‍ഖണ്ഡില്‍ നിന്നുള്ള ഒരു വിഭാഗം എംഎല്‍എമാര്‍ ചൗഹാനെതിരെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങാന്‍ കാരണം. ബാഗേല്‍ഖണ്ഡില്‍ കരുത്ത് നേടാന്‍ അവസരം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവര്‍ക്ക് വമ്പന്‍ ഓഫറുകള്‍ തന്നെ നല്‍കാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മന്ത്രിസഭയില്‍ ഇവരെ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ തന്നെ ഇവര്‍ പറഞ്ഞതാണ്. എന്നാല്‍ ചൗഹാന്‍ അവഗണിച്ചു. കമല്‍നാഥിനോട് ഈ അവസരത്തില്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വന്‍ നീക്കം
കോണ്‍ഗ്രസ് വീണ്ടും രാഷ്ട്രപതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭാ രൂപീകരണത്തിന് കാരണമിതാണ്. കമല്‍നാഥിന്റെ ഇടിവെട്ട് നീക്കമാണിത്. കപില്‍ സിബലും വിവേക് തന്‍കയുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കത്തെഴുതിയിരുന്നു. രാഷ്ട്രപതിയുടെ ഇടപെടലാണ് ഇവര്‍ മധ്യപ്രദേശില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും, ഇതിനെതിരെ രാഷ്ട്രപതി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിസഭാ രൂപീകരണം നടക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇത്.

കമല്‍നാഥിന്റെ കളികള്‍
കമല്‍നാഥ് എല്ലാ അര്‍ത്ഥത്തിലും അവസരങ്ങള്‍ നോക്കി നടക്കുകയാണ്. സോണിയാ ഗാന്ധിയുമായി ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ജിത്തു പട്വാരിയുടെ നിരന്തര പ്രവര്‍ത്തനങ്ങളും സഹായത്തിനുണ്ട്. ഗ്വാളിയോര്‍, ഭോപ്പാല്‍-ചമ്പല്‍, നിമര്‍ മേഖലയില്‍ നിന്ന് ബിജെപിയുടെ എംഎല്‍എമാര്‍ നേരത്തെ കമല്‍നാഥിനെ വന്ന് കണ്ടിരുന്നു. 15 വര്‍ഷത്തോളമായി ഇവിടെ നിന്നുള്ളവര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചില്ലെന്നാണ് പരാതി. സര്‍ക്കാരിനെ വീഴ്ത്തില്ല, പകരം ഉപതിരഞ്ഞെടുപ്പിലെ സഹായമാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്. അങ്ങനെ വന്നാല്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്.

48 മണിക്കൂര്‍
48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 23നാണ് യോഗം. ഇതില്‍ മധ്യപ്രദേശിനെ കുറിച്ച് നിര്‍ണായക തീരുമാനമെടുക്കും. കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് യോഗം ചേരുന്നത്. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണിത്. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. കമല്‍നാഥും ഈ യോഗത്തില്‍ പങ്കെടുത്തേക്കും. രാഹുല്‍ ഗാന്ധി ഈ യോഗത്തിന്റെ മുന്‍നിരയിലുണ്ടാവും. സര്‍ക്കാരിനെ സാധ്യമായ എല്ലാ രീതിയിലും പ്രതിരോധത്തിലാക്കാനാണ് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ കമല്‍നാഥിനോട് നിര്‍ദേശിച്ചത്.

ചൗഹാനെ തകര്‍ക്കുക
ബിജെപിയുടെ വിജയത്തിന്റെ എല്ലാ സാധ്യതയും ശിവരാജ് സിംഗ് ചൗഹാനെ കേന്ദ്രീകരിച്ചാണ്. ഇക്കാര്യം കമല്‍നാഥിന് വ്യക്തമായി അറിയാം. ചൗഹാന്‍ വീണാല്‍ ബിജെപിയെ ആര്‍ക്കും രക്ഷിക്കാനാവില്ല. നരോത്തം മിശ്രയ്‌ക്കൊന്നും അത്രത്തോളം ജനപിന്തുണയില്ല. കോവിഡ് വിഷയത്തില്‍ ചൗഹാന്‍ ആകെ മോശപ്പെട്ട നേതാവായി മാറിയിരിക്കുകയാണ്. നിരവധി മരണങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടായത്. രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായും സംസ്ഥാനം മാറി. ആരോഗ്യ മേഖലയെ ഏകോപിപ്പിക്കുന്നതില്‍ ചൗഹാന്‍ എത്രത്തോളം പരാജയമാണെന്ന് ഇതിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണ്. 2018നെ അപേക്ഷിച്ച് ചൗഹാന്‍ വളരെ പിന്നോട്ട് പോയത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എളുപ്പമാക്കും.












Click it and Unblock the Notifications