Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസിന് അവസാന പ്രതീക്ഷ, ആ ബ്രിഗേഡ് വിജയിച്ചാല്‍ ഭരണം ഉറപ്പ്, സാധ്യതകള്‍ ഇങ്ങനെ

ദില്ലി: പഞ്ചാബില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിച്ച് കഴിഞ്ഞു. പോളിംഗ് കുറഞ്ഞതും തരംഗമുണ്ടാക്കുമെന്ന് കരുതിയ എഎപിക്ക് സ്വന്തം കോട്ടകളില്‍ വോട്ട് നില ഉയര്‍ത്താന്‍ കഴിയാത്തതുമെല്ലാം ഇവരുടെ വാക്കുകളെ ശരിവെക്കുന്നതാണ്. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കൈവിട്ട സീറ്റുകള്‍ ഇത്തവണ കൂടെ പോരുമെന്നാണ് ചരണ്‍ജിത്ത് സിംഗ് ചന്നി പ്രതീക്ഷിക്കുന്നത്. ഒപ്പം ദളിത് ഫാക്ടര്‍ വന്‍ തോതില്‍ വിജയിച്ചാല്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

1

പഞ്ചാബിലെ പ്രമുഖ മേഖലയായ മജയിലാണ് കോണ്‍ഗ്രസ് വലിയ പ്രതീക്ഷ വെക്കുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ള മേഖലയാണിത്. 25 സീറ്റുകള്‍ ഇവിടെയുണ്ട്. കൂടുതല്‍ സീറ്റുകള്‍ ഇവിടെ നിന്ന് പിടിച്ചാല്‍ ഭരണം വിടാതെ രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനെ സഹായിക്കും. 2017ല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാക്കിയപ്പോള്‍ 22 സീറ്റുകള്‍ മജയില്‍ നിന്നാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റില്‍ കൂടുതല്‍ വിജയിക്കാനായാല്‍ അത് വലി വഴിത്തിരിവാകും. മജയില്‍ വിജയിക്കാനായി മജ ബ്രിഗേഡിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നത്. ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ ജില്ലകളില്‍ ഇവര്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ ഭരണം ഉറപ്പായും പിടിക്കാം.

2

ആംആദ്മി പാര്‍ട്ടിയേക്കാള്‍ ശിരോമണി അകാലിദള്‍ ഈ മേഖലയില്‍ നേട്ടമുണ്ടാക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. റിപ്പോര്‍ട്ടുകളെല്ലാം അകാലിദള്‍ ഇവിടെ നേട്ടമുണ്ടാക്കുമെന്നാണ്. അമൃത്സര്‍ ഈസ്റ്റില്‍ നവജ്യോത് സിദ്ദു പോലും സേഫ് അല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് ജില്ലകളിലെയും ഓരോ സീറ്റുകളിലെയും വോട്ട് ശതമാനം പരിശോധിച്ച് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. എത്ര സീറ്റ് വരെ കിട്ടുമെന്ന് അതിലൂടെ മനസ്സിലാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ജാട്ട് ഹിന്ദുക്കളുടെ വോട്ടുകളും ഈ മേഖലയില്‍ നിര്‍ണായകമാകും. മജ ബ്രിഗേഡിലെ സീനിയര്‍ നേതാക്കളായ സുഖ്ജീന്ദര്‍ രണ്‍ധാവ, ത്രിപ്ത് രജീന്ദര്‍ ബജ്വ, സുഖ്ബീന്ദര്‍ സര്‍ക്കാരിയ എന്നിവരില്‍ വന്‍ പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.

3

ഇവര്‍ക്കൊപ്പം ഗുര്‍ദാസ്പൂര്‍ എംപി ബരീന്ദര്‍മീത് സിംഗിന്റെ വിജയവും കോണ്‍ഗ്രസിന് ആവശ്യമാണ്. ഇവര്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രതീക്ഷ വെക്കാം. അമൃത്സര്‍ ഈസ്റ്റില്‍ മികച്ച വിജയം നേടുക എന്നതും നിര്‍ണായകമാണ്. മജ മേഖലയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ വിജയിക്കേണ്ടത് കോണ്‍ഗ്രസ് അത്യാവശ്യമാണ്. ഈ മേഖലയിലെ നേതാക്കള്‍ക്കും അത് ആവശ്യമാണ്. ജാട്ട് ഹിന്ദു ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാവാന്‍ മജ മേഖല സഹായിക്കും. അതിന് ഇവിടെ വന്‍ ജയം നേടേണ്ടി വരും. എങ്കില്‍ സിദ്ദുവിന് മുഖ്യമന്ത്രി പദം പ്രതീക്ഷിക്കാം. ജാട്ട് ഹിന്ദു എന്ന കരുത്തും സിദ്ദുവിനുണ്ട്.

4

അകാലികള്‍ കരുത്ത് വര്‍ധിപ്പിച്ചതിനാല്‍ മാല്‍വയിലും ദോബയിലും കോണ്‍ഗ്രസ് ഇത്തവണ മുന്നേറ്റം നടത്തേണ്ടി വരും. മാല്‍വയില്‍ കഴിഞ്ഞ തവണ 40സീറ്റും ദോബയില്‍ 15 സീറ്റും കോണ്‍ഗ്രസ് കവിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയിരുന്നു. ദോബയില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പ്രകടനം മെച്ചപ്പെടുത്തുമെന്നാണഅ കരുതുന്നത്. അദ്ദേഹം ആ മേഖലയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ദളിത് വോട്ടിംഗ് മേഖലയില്‍ ഉയര്‍ന്ന വോട്ടിംഗുണ്ടായത് ചന്നിക്കുള്ള പിന്തുണയെന്നാണ് സീനിയര്‍ നേതാക്കള്‍ കരുതുന്നത്. മാല്‍വയില്‍ ദീപ് സിദ്ദുവിന്റെ മരണം എഎപിക്കെതിരായ വികാരമായി മാറിയിട്ടുണ്ട്. ദേരാ ഫാക്ടറും കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+