Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് സിലിണ്ടറിന് 500 രൂപ, 6000 രൂപ പെന്‍ഷന്‍... വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്, പക്ഷേ...

ന്യൂഡല്‍ഹി: കര്‍ണാടക ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമായത് ജനക്ഷേമ വാഗ്ദാനങ്ങളാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വസന്തത്തില്‍ വാഗ്ദാന പെരുമഴയാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടക്കുക. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം ചര്‍ച്ചയാകുകയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഉടന്‍ നടക്കാന്‍ പോകുന്നത്. ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് വമ്പന്‍ വാഗ്ദാനങ്ങളുമായി കളം നിറയുകയാണ്. കൂടെ ആഭ്യന്തര പോര് കുറയ്ക്കാനും പദ്ധതികളൊരുക്കി. ഇതിനിടെയാണ് ഹരിയാനയില്‍ നിന്നുള്ള പ്രഖ്യാപനം.

bhupinder-hooda

അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കര്‍ഷകര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമാണിത്. ബിജെപി സര്‍ക്കാരിനെതിരെ ഹരിയാനയില്‍ ജനവികാരമണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസ് നേരത്തെ കളംനിറയാന്‍ ശ്രമിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ഭൂപേന്ദര്‍ ഹൂഡയാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.

ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം വീണ്ടും കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ വലിയ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്നും ഹൂഡ പറയുന്നു. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന.

വാര്‍ധക്യ പെന്‍ഷന്‍ പ്രതിമാസം 6000 രൂപയായി ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഗ്യാസ് സിലിണ്ടര്‍ വില 500 രൂപയാക്കി കുറയ്ക്കും, ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് 100 യാര്‍ഡ് ഭൂമി ഉറപ്പാക്കുമെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. ഹിസാറില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കക്കാരുടെ സംവരണ സാമ്പത്തിക പരിധി 6 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തും. കരകൗശല രംഗത്തുള്ളവര്‍ക്ക് അഞ്ച് ശതമാനം പലിശയില്‍ വായ്പകള്‍ അനുവദിക്കും. രണ്ട് ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഹൂഡ പ്രഖ്യാപിച്ചു.

അതേസമയം, ഹൂഡയുടെ പ്രഖ്യാപനം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളാണ് ഇത്തരം വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാറ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരുന്നു വാഗ്ദാനങ്ങള്‍ നല്‍കിയത്. അല്ലെങ്കില്‍ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെടുന്ന കമ്മിറ്റിയുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയാകും പ്രഖ്യാപനം.

ഇവിടെ ഭൂപേന്ദ്ര ഹൂഡ സ്വന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പിലും ഹരിയാന കോണ്‍ഗ്രസിന്റെ മുഖം താനാകുമെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയാണിവിടെ. കര്‍ഷകര്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവരെ കൂടെ നിര്‍ത്തിയാല്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. യുവജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനവും ഹൂഡ നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+