കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കാര്യം 'കട്ടപ്പൊക'... ആകെ കിട്ടിയത് 682 കോടി; കടുത്ത നിയന്ത്രണം, തിരഞ്ഞെടുപ്പിന് ശേഷം

Google Oneindia Malayalam News

ദില്ലി: പ്രതാപത്തിന്റെ കാലം കോണ്‍ഗ്രസിന് മങ്ങുകയാണോ. ദശാബ്ദങ്ങള്‍ ഇന്ത്യയില്‍ ചോദ്യം ചെയ്യാനില്ലാത്ത ഭരണകക്ഷിയായി വാണിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യ എന്നാല്‍ കോണ്‍ഗ്രസ് ആയിരുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി ഭരിച്ച പാര്‍ട്ടി. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍ പ്രദേശില്‍ കസേര ഇളകാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിന് അടിപതറിയത്.

ഓരോ സംസ്ഥാനങ്ങളും നഷ്ടമായതിനൊപ്പം സാമ്പത്തികമായും പാര്‍ട്ടി തളര്‍ന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന് വരുമാനം നന്നേ കുറഞ്ഞിരിക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു...

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

Recommended Video

cmsvideo
vD Satheeshan about Mullappally Ramachandran | Oneindia Malayalam

ഫണ്ട് ലഭിക്കുന്നില്ല

ഫണ്ട് ലഭിക്കുന്നില്ല

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ വരുമാനം കുറഞ്ഞുവരികയാണ്. പ്രധാന സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമാകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് വരുമാനം കുറഞ്ഞത്. കോണ്‍ഗ്രസിന് പഴയ പോലെ പ്രവര്‍ത്തന ഫണ്ട് ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചെലവേറും സമയം

ചെലവേറും സമയം

2019-20 കാലത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ച ഫണ്ട് 682 കോടി രൂപയാണ്. എന്നാല്‍ 2018-19 വര്‍ഷം 918 കോടി വരുമാനമുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വരുമാനം കുത്തനെ ഇടിഞ്ഞത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് വരുമാനം ഇടിയുന്നു എന്ന വാര്‍ത്തകള്‍.

50 സീറ്റുകള്‍ പോലും

50 സീറ്റുകള്‍ പോലും

50 സീറ്റുകള്‍ പോലും ലഭിക്കാത്ത കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവി ലഭിക്കാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. 25 ശതമാനമാണ് ഇടിവാണ് കോണ്‍ഗ്രസിന് വരുമാനത്തിലുണ്ടായിരിക്കുന്നത്. അതേസമയം ചെലവ് കുത്തനെ വര്‍ധിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഈ വര്‍ഷം 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അടുത്ത വര്‍ഷം 5 ഇടങ്ങളില്‍ തിരഞ്ഞെടുപ്പ നടക്കാന്‍ പോകുന്നു.

ചെലവ് ഇരട്ടിയായി

ചെലവ് ഇരട്ടിയായി

2018-19 കാലത്ത് കോണ്‍ഗ്രസിന് ചെലവ് 470 കോടി രൂപയായിരുന്നു. 2019-20 കാലത്ത് ഇത് 998 രൂപയായി വര്‍ധിച്ചു. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണം കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയത്. അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കാന്‍ നേതൃത്വം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് കാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ്‌ചെലവ് കുറയ്ക്കാന്‍ ഏറെകുറേ സാധിച്ചിരുന്നു.

എല്ലാ വര്‍ഷവും ബോധിപ്പിക്കണം

എല്ലാ വര്‍ഷവും ബോധിപ്പിക്കണം

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ തങ്ങളുടെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ് കണക്കുകള്‍ കാണിച്ചു. കൂടാതെ ഇടതുപാര്‍ട്ടികളും കണക്ക് വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയും തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കണക്ക് പുറത്തുവിട്ടിരുന്നു.

സിപിഎം, സിപിഐ വരവും ചെലവും

സിപിഎം, സിപിഐ വരവും ചെലവും

2019-20 കാലഘട്ടത്തില്‍ സിപിഎമ്മിന്റെ വരുമാനം 159 കോടി രൂപയാണ്. സിപിഐയുടേത് 6.58 കോടി രൂപയും. സിപിഎം 105 കോടി രൂപ ചെലവഴിച്ചു. സിപിഐ 6.53 കോടിയും. ബിജെപിയുടെ വരുമാനം കുത്തനെ വര്‍ധിച്ചുവെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെന്നാണ് വിവരം.

അവസാന തിയ്യതി 30

അവസാന തിയ്യതി 30

വരവ് ചെലവ് കണക്കുകള്‍ എല്ലാ പാര്‍ട്ടികളും ബോധിപ്പിക്കേണ്ടതുണ്ട്. അവസാന തിയ്യതി ഈ മാസം 30 ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്രയും നീണ്ട സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില പാര്‍ട്ടികള്‍ ഫെബ്രുവരിയില്‍ തന്നെ കണക്കുകള്‍ ബോധിപ്പിചിരുന്നു. വരുമാനക്കുറവ് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമാകും.

കൊലക്കേസില്‍ ജയിലില്‍ കിടന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം ആ ജഡ്ജിയെ കണ്ടു... ജീവിതം പറഞ്ഞ് ബാബുരാജ്കൊലക്കേസില്‍ ജയിലില്‍ കിടന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം ആ ജഡ്ജിയെ കണ്ടു... ജീവിതം പറഞ്ഞ് ബാബുരാജ്

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

English summary
Congress Income fall after Lok Sabha Election; CPM and CPI Audit report details also here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X