• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറില്‍ ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്; ബിജെപി എംഎല്‍സി പാര്‍ട്ടിയിലേക്ക്,എന്‍ഡിഎയില്‍, ചര്‍ച്ച

പാട്ന: പോയവര്‍ഷം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ആര്‍ജെഡി നയിച്ച മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം പ്രധാന സഖ്യകക്ഷിയായിട്ടായിരുന്നു കോണ്‍ഗ്രസ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് 19 സീറ്റില്‍ മാത്രം.

ദില്ലിയില്‍ അമ്പരിപ്പിച്ച നിയമനവുമായി കോണ്‍ഗ്രസ്: പിന്നില്‍ രാഹുലിന്‍റെ തന്ത്രം, ലക്ഷ്യം യുപിയുംദില്ലിയില്‍ അമ്പരിപ്പിച്ച നിയമനവുമായി കോണ്‍ഗ്രസ്: പിന്നില്‍ രാഹുലിന്‍റെ തന്ത്രം, ലക്ഷ്യം യുപിയും

സഖ്യത്തിലെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു കോണ്‍ഗ്രസിന്‍റേത്. ഇതിന്‍റെ പേരില്‍ സഖ്യകക്ഷികളില്‍ നിന്നുള്‍പ്പടെ ചില വിമര്‍ശനങ്ങളും കോണ്‍ഗ്രസ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുപ്രധാനമായ ഒരു രാഷ്ട്രീയ നീക്കത്തിനൊരുങ്ങി വീണ്ടും ശ്രദ്ധേയമാവുകയാണ് ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം.

എന്‍ഡിഎയില്‍

എന്‍ഡിഎ ഉണ്ടായിരിക്കുന്ന അസ്വാരസ്യം മുതലെടുത്ത് ഒരു പ്രമുഖ നേതാവിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിവാദ പ്രസ്താവനയെ തുടര്‍ന്ന് പാര്‍ട്ടി എംഎല്‍സി തുന്ന ജി പാണ്ഡെയ കഴിഞ്ഞ ദിവസം ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സത്യാവസ്ഥ

തുന്ന ജി പാണ്ഡെ സത്യാവസ്ഥയാണ് വിളിച്ച് പറഞ്ഞത്. ശരിയായ ലക്ഷ്യത്തിനായി പോരാടുന്നവരെ അടിച്ചമര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് വിമര്‍ശിച്ച കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് അജിത് ശർമ തുന്ന ജി പാണ്ഡ‍െയെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മഹാസഖ്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

എന്താണ് തെറ്റ്

എംഎല്‍സി തുന്ന ജി പറഞ്ഞതില്‍ എന്താണ് തെറ്റ്. നിതീഷിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. അവസരവാദപരമായ പെരുമാറ്റവും സാഹചര്യങ്ങളും കാരണമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നാണ് തുന്ന പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.

എംഎല്‍എസി സ്ഥാനം

തുന്ന പാണ്ഡെയുടെ എംഎല്‍എസി സ്ഥാനം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വീണ്ടും അവസരം നല്‍കാന്‍ ബിജെപി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ കൂടി വന്നതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപി വിട്ടാല്‍ അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേരുമെന്നതിനെ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍.

ആര്‍ജെഡി

തുന്ന എല്‍ജെഡിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. സിവാനിലെ ബർഹരിയയിൽ നിന്നുള്ള ആർ‌ജെ‌ഡി എം‌എൽ‌എ ബച്ച പാണ്ഡെ തുന്ന പാണ്ഡയുടെ ഇളയ സഹോദരനാണ്. സസ്പെൻഷന് ഒരു ദിവസം മുമ്പ്, പാണ്ഡെ മുൻ ആർ‌ജെ‌ഡി നേതാവായ ഒസാമ ഷഹാബിനുമായി സിവാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലനില്‍ക്കുന്ന സത്യം

അതേസമയം പാണ്ഡെയെ പാര്‍ട്ടില്‍ എടുക്കുന്നതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍ജെഡി വക്താവ് ചിത്രരഞ്ജന്‍ ഗഗന്‍ തയ്യാറായില്ല. എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സത്യം തുറന്ന് പറഞ്ഞതില്‍ അദ്ദേഹം തുന്ന പാണ്ഡെയെ അഭിനന്ദിച്ചു. മുഖ്യമന്ത്രി നിതീഷിന്റെ യഥാർത്ഥ സ്വഭാവത്തെയും അധികാരത്തോടുള്ള അത്യാഗ്രഹത്തെയും അദ്ദേഹം ശരിയായി ചൂണ്ടിക്കാണിച്ചുവെന്നും ഗഗന്‍ പറഞ്ഞു.

cmsvideo
  K Surendran Talks about the BJP Kerala controversy
  ചര്‍ച്ചകള്‍

  ഇതിനിടയിലാണ് തുന്ന പാണ്ഡെയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് തന്നെ രംഗത്ത് എത്തുന്നത്. വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയായ പാണ്ഡെയ പാര്‍ട്ടിയില്‍ എത്തിക്കുന്നത് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ തുന്ന പാണ്ഡെയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

  English summary
  Congress invites bihar BJP MLC Thunna G Pandey to form grand alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X