കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.... ബിജെപിയെ എതിര്‍ക്കാന്‍ പുതിയ നീക്കം!!

Google Oneindia Malayalam News

ചെന്നൈ: കമല്‍ഹാസന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. അദ്ദേഹത്തെ യുപിഎയുടെ ഭാഗമാക്കാനാണ് ശ്രമം. കമലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം താരത്തിനെ കൂടെ കൂട്ടിയാല്‍ ലഭിക്കുന്ന നേട്ടം വലുതായിരിക്കുമെന്നാണ് സംസ്ഥാന ഘടകം വിലയിരുത്തുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം കമല്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ വന്‍ നഷ്ടം സഖ്യത്തിനുണ്ടാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദേശീയ നേതാക്കള്‍ ഉടനെ സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കമല്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന് അണ്ണാ ഡിഎംകെയുമായി ചേരാനും സാധിക്കില്ല.

കമലിന്റെ പ്രഖ്യാപനം

കമലിന്റെ പ്രഖ്യാപനം

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റിലും മത്സരിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ സംസ്‌കാരം തന്നെ മാറ്റാന്‍ ശ്രമിക്കുന്നവരുമായി യാതൊരു സഖ്യവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ബിജെപിയെ ലക്ഷ്യമിട്ടായിരുന്നു. പുതുച്ചേരിയിലെ സീറ്റിലും അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന നിലപാടാണ് കമല്‍ഹാസന്‍ എടുത്തത്. സംസ്ഥാനത്ത് 20 സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും കമലിന്റെ പാര്‍ട്ടി മത്സരിക്കും.

കോണ്‍ഗ്രസിന്റെ വാഗ്ദാനം

കോണ്‍ഗ്രസിന്റെ വാഗ്ദാനം

കോണ്‍ഗ്രസ് കമലിനെ യുപിഎയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാകാനാണ് ക്ഷണം. കമല്‍ ഹാസനും കോണ്‍ഗ്രസിനും ഒരേ ആശയങ്ങളാണ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ദത്ത് പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനത്ത് മതേതര ഭരണമാണ് ആഗ്രഹിക്കുന്നത്. ഡിഎംകെയും ഇത് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. കമല്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇത് അത്തരം ശക്തികള്‍ക്കെതിരായ പോരാട്ടമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഡിഎംകെ പാരയാകും

ഡിഎംകെ പാരയാകും

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെങ്കില്‍ ഡിഎംകെയുമായി ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു കമല്‍ പറഞ്ഞത്. പക്ഷേ ഇതിന് കോണ്‍ഗ്രസ് തയ്യാറല്ല. അതേസമയം ഡിഎംകെയും സഖ്യത്തിലേക്ക് കമലിനെ ക്ഷണിച്ചിട്ടുണ്ട്. ഡിഎംകെ അഴിമതി പാര്‍ട്ടിയാണെന്ന ആരോപണം കമല്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ കരുണാനിധിയുമായി വളരെ അടുത്ത ബന്ധമാണ് കമലിന് ഉണ്ടായിരുന്നത്. അതുകൊണ്ട് കമല്‍ഹാസന്‍ യുപിഎയുടെ ഭാഗമാകാനുള്ള സാധ്യത തള്ളാനാവില്ല.

രജനീകാന്തിന്റെ വരവ്

രജനീകാന്തിന്റെ വരവ്

രജനീകാന്ത് തന്റെ പാര്‍ട്ടി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പക്ഷേ അദ്ദേഹം പാര്‍ട്ടിയുമായി വന്നാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും. രജനി ബിജെപിയുമായി ചേരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കമലിനെ കൂടെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ഡിഎംകെയെ അറിയിച്ചിരിക്കുന്നത്. കമലിന്റെ സാന്നിധ്യം മതേതര വോട്ടുകള്‍ കൂടുതല്‍ സഖ്യത്തിന് ലഭിക്കാന്‍ ഇടയാക്കും. അതേസമയം രജനിയെ തീവ്ര ഹിന്ദുത്വം പറഞ്ഞ് പ്രതിരോധിക്കാനും സാധിക്കും.

രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തും

രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തും

കമലിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തുമെന്നാണ് സൂചന. അദ്ദേഹവുമായി വളരെ അടുപ്പമുണ്ട് രാഹുലിന്. നേരത്തെ ദില്ലിയിലെത്തി കമല്‍ ഹാസന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയവും ചര്‍ച്ചയായിരുന്നു. കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ടും രാഹുല്‍ തമിഴ്‌നാട്ടിലെത്തിയിരുന്നു. അന്നും കമലുമായി പ്രത്യേക ചര്‍ച്ചയും രാഹുല്‍ നടത്തിയിരുന്നു. ഇത്തവണ രാഹുലിനൊപ്പം സ്റ്റാലിനും ചേരും. ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തും.

മോദിയെ രാഹുല്‍ വീഴ്ത്തിയത് ഇങ്ങനെ... പ്രസംഗം മുതല്‍ കര്‍ഷക രോഷം വരെ വന്‍ തിരിച്ചടിയായി!!മോദിയെ രാഹുല്‍ വീഴ്ത്തിയത് ഇങ്ങനെ... പ്രസംഗം മുതല്‍ കര്‍ഷക രോഷം വരെ വന്‍ തിരിച്ചടിയായി!!

ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യവുമായി കോണ്‍ഗ്രസ്.... രാഹുലിന് പിന്തുണയുമായി പാര്‍ട്ടികള്‍ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യവുമായി കോണ്‍ഗ്രസ്.... രാഹുലിന് പിന്തുണയുമായി പാര്‍ട്ടികള്‍

English summary
congress invites kamal hassan to alliance with dmk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X