കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗഹാന് കത്രിക പൂട്ടൊരുക്കി കമൽനാഥ്; അതേ നാണയത്തിൽ തിരിച്ചടിക്കും; ബിജെപിക്ക് മറുപണിയുമായ് കോൺഗ്രസ്

Google Oneindia Malayalam News

ഭോപ്പാൽ; ഒടുവിൽ മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ ഏകാംഗ ഭരണത്തിന് അവസാനമായിരിക്കുകയാണ്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് അഞ്ച് മന്ത്രിമാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ വികസിപ്പിക്കാത്തതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ മുഖ്യമന്ത്രിയ്ക്ക് സാധിക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി നീക്കം.

അതേസമയം മന്ത്രിമാരെ നിയമിച്ചതിലൂടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ആയെന്നാണ് ചൗഹാന്റെ കണക്ക് കൂട്ടൽ. എന്നാൽ സിന്ധ്യയെ ഉപയോഗിച്ച് കോൺഗ്രസിനെ പിറകിൽ നിന്ന് കുത്തി അധികാരം കൈക്കലാക്കിയ ചൗഹാന് അതേ നാണയത്തിൽ മറുപടി നൽകാനൊരുങ്ങുകയാണ് കമൽനാഥ്. വിശദാംശങ്ങൾ ഇങ്ങനെ

 മിനി മന്ത്രിസഭ

മിനി മന്ത്രിസഭ

ഏറെ ചർച്ചകൾക്കൊടുവിലാണ് ചൊവ്വാഴ്ച
അഞ്ച് മന്ത്രിമാർ മാത്രമുള്ള മിനി മന്ത്രിസഭയ്ക്കാണ് ചൗഹാൻ രൂപം കൊടുത്തത്.ആറുതവണ എംഎൽഎ ആയും ഒരിക്കൽ മന്ത്രിയുമായിരുന്ന നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് ചൊവ്വാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.ഇതിൽ രണ്ട് പേർ കോൺഗ്രസ് ക്യാമ്പിൽ നിന്ന് എത്തിയവരാണ്.

 പരിഗണിച്ചത് ബിജെപി നേതാക്കളെ

പരിഗണിച്ചത് ബിജെപി നേതാക്കളെ

അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തിയതിൽ ബിജെപി ക്യാമ്പിലും ജോതിരാദിത്യ സിന്ധ്യ പക്ഷത്തും മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്. ഇത് പോരാഞ്ഞ് സിന്ധ്യ ഗ്രൂപ്പിൻറെ അതൃപ്തി കൂട്ടി ബിജെപി മന്ത്രിമാർക്കാണ് ചൗഹാൻ പ്രധാന വകുപ്പുകൾ വീതം വെച്ച് നൽകിയിരിക്കുന്നത്. കമൽനാഥ് സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി സിലാവത്തിന് ആരോഗ്യ മന്ത്രി പദം തന്നെ വേണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടിരുന്നു . എന്നാൽ അപ്രധാനമായ ജലവകുപ്പാണ് തുൾസിക്ക് ലഭിച്ചത്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ഉപമുഖ്യമന്ത്രി സ്ഥാനം വരെ പ്രതീക്ഷിച്ച് നിന്ന തുൾസിക്കേറ്റ വലിയ തിരിച്ചടിയാണിത്. മറ്റൊരു മുൻ കോൺഗ്രസ് നേതാവായ ഗോവിന്ദ് രാജ് പുതിന് ലഭിച്ചത് സഹകരണ വകുപ്പാണ്. സുപ്രധാന വകുപ്പുകളായ ആരോഗ്യവും ആഭ്യന്തരവും ലഭിച്ചതാകട്ടെ ബിജെപി നേതാവ് നരോത്തം മിശ്രയ്ക്കും. ഇതോടെ രണ്ട് തലവേദനകളാണ് ചൗഹാന് നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്ന് സ്വന്തം നേതാക്കളിൽ നിന്ന് മറ്റൊന്ന് കൂറുമാറിയെത്തിവരിൽ നിന്ന്.

ഓപ്പറേഷൻ ലോട്ടസിന് കൂട്ടുനിന്നവർ

ഓപ്പറേഷൻ ലോട്ടസിന് കൂട്ടുനിന്നവർ

കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാൻ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്ന ബിജെപി എംഎൽഎ സഞ്ജയ് പഥക് ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപി ക്യാമ്പിൽ നിന്ന് തഴയപ്പെട്ടത്. ഇവർ ചൗഹാനെതിരെ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. സിന്ധ്യ വിഭാഗവും കടുത്ത നിരാശയിലാണ്.

 ആറ് മന്ത്രിമാർ

ആറ് മന്ത്രിമാർ

കമൽനാഥ് സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ആറ് മന്ത്രിമാരാണ് സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് ക്യാമ്പ് വിട്ട് ബിജെപിയിൽ എത്തിയത്. ഇവരിൽ ആറ് പേർക്കും മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലായിരുന്നു സിന്ധ്യ. ഇവർക്ക് മന്ത്രി സ്ഥാനം നേരത്തേ അമിത് ഷാ ഉൾപ്പെടെ സിന്ധ്യയ്ക്ക് വാക്ക് നൽകിയതാണ്.

 കൂട്ടപൊരിച്ചൽ ഉണ്ടായേക്കും

കൂട്ടപൊരിച്ചൽ ഉണ്ടായേക്കും

മിനി മന്ത്രിസഭ രൂപീകരിച്ചത് നേതാക്കളെ മൂലക്കൊതുക്കിയെന്ന ആക്ഷേപം സിന്ധ്യ പക്ഷത്ത് ശക്തമായിട്ടുണ്ട്. പ്രത്യേകിച്ച് സിന്ധ്യയുടെ കോട്ടയായ ഗ്വാളിയാർ-ചമ്പൽ മേഖലയിൽ നിന്നുള്ള മന്ത്രിമാർക്ക് യാതൊരു സ്ഥാനവും ലഭിച്ചിട്ടില്ല. ഇതോടെ വരും ദിവസങ്ങളിൽ കൂട്ടപ്പൊരിച്ചൽ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

 നിരീക്ഷിച്ച് കോൺഗ്രസ്

നിരീക്ഷിച്ച് കോൺഗ്രസ്

അതേസമയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിനോടകം തന്നെ മുതിർന്ന ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന തരത്തിൽ എരിതീയിൽ എണ്ണ പകർന്ന് കോൺഗ്രസ് നേതാക്കൾ എത്തിയിട്ടുണ്ട്. കമൽനാഥ് ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം ആവർത്തിച്ചത്.

 കരുതിവെച്ച് കോൺഗ്രസ്

കരുതിവെച്ച് കോൺഗ്രസ്

നേതാക്കളായ ഗോപാൽ ഭാർഗവ, ഭൂപേന്ദ്ര സിംഗ്, രാജേന്ദ്ര ശുക്ല, വിജയ് ഷാ, യശോദരാജെ സിന്ധ്യ, നാഗേന്ദ്ര സിംഗ്, രാംപാൽ സിംഗ്, മാലിനി ഗൗഡ്, മഹേന്ദ്ര ഹാർദിയ എന്നിവരെ മാറ്റിനിർത്തിയെന്നും കോൺഗ്രസ് വിമർശിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകൾ ബിജെപിക്ക് വലിയതെന്തോ കോൺഗ്രസ് നേതൃത്വം കരുതിവെച്ചിട്ടുണ്ടെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

 ബിജെപി നേതാക്കൾ വരുമെന്ന്

ബിജെപി നേതാക്കൾ വരുമെന്ന്

നേരത്തേ തന്നെ ബിജെപിയിൽ നിന്നുള്ള ചില നേതാക്കൾ പാർട്ടി വിട്ട് വരുമെന്നും കമൽനാഥുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. ബിജെപിക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകാനാണ് കോൺഗ്രസ് പദ്ധതി. ഇടഞ്ഞ് നിൽക്കുന്ന ബിജെപി വിമതരെ മറുകണ്ടം ചാടിച്ചാൽ കോൺഗ്രസിന്റെ പണി എളുപ്പമാകും.

 അവസരം കാത്ത് കമൽനാഥ്

അവസരം കാത്ത് കമൽനാഥ്

ഇതിനുള്ള ശ്രമങ്ങളാണ് കമൽനാഥ് ഒരുക്കുന്നത്. ബിജെപിയിൽ മന്ത്രിസ്ഥാനം ലക്ഷ്യം വെയ്ക്കുന്ന കുറഞ്ഞത് 50 നേതാക്കളെങ്കിലും ഉണ്ട്. എന്നാൽ മന്ത്രിസഭ വികസിപ്പിച്ചാൽ വെറും 20 പേർക്ക് മാത്രമേ മന്ത്രി പദവി ലഭിക്കുകയുള്ളൂ. ബാക്കി വരുന്ന നേതാക്കളെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

 വാഗ്ദാനം ചെയ്ത് ബിജെപി

വാഗ്ദാനം ചെയ്ത് ബിജെപി

പ്രദ്യുംന്യൻ സിംഗ് തോമർ, ഇമർതി ദേവി, മഹേന്ദ്ര സിംഗ് സിസോഡിയ, പ്രഭുരാം ചൗധരി, രാജ്യവർധൻ സിംഗ് എന്നിങ്ങനെ സിന്ധ്യ പക്ഷത്ത് നിന്നുള്ള നേതാക്കൾ മന്ത്രി സ്ഥാനം സ്വപ്നം കാണുന്നവരാണ്. എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.ബിസാഹുലാൽ സിംഗ്, ഐൻഡാൽ സിംഗ് കൻസാന, ഹർദീപ് സിംഗ് ഡാങ് തുടങ്ങിയ നേതാക്കൾക്ക് ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 ആറ് മാസത്തിന് ശേഷം

ആറ് മാസത്തിന് ശേഷം

മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോയെന്നതിൽ വ്യക്തത വരുത്തിയിട്ടാകും ഈ നേതാക്കളുടെ മുന്നോട്ടുള്ള തിരുമാനങ്ങൾ. അതേസമയം എന്തായാലും ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് തന്നെയാണ് കമൽനാഥിന്റെ പ്രതീക്ഷ. മന്ത്രിസഭ വികസനവും അസ്വാരസ്യങ്ങളും മുൻകൂട്ടികണ്ടാണ് ആറ് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് ചൗഹാൻ പറഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

English summary
Congress is hoping to return to power in MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X