Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഡിയോ ടേപ്പ് വെറും നാടകം.... ബിജെപിയെ കണ്ടം വഴി ഓടിക്കാനുള്ള പ്ലാന്‍!! കുറ്റസമ്മതവുമായി എംഎല്‍എ!!

കോണ്‍ഗ്രസിന്റെ ഓഡിയോ ടേപ്പ് വ്യാജമെന്ന് എംഎല്‍എ

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഭൂരിപക്ഷം തെളിയിക്കാനായി ബിജെപി മറ്റ് പാര്‍ട്ടികളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും ശ്രമിച്ചിരുന്നു. ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ബിജെപി തങ്ങളുടെ എംഎല്‍എമാര്‍ക്ക് നൂറുകോടിയാണ് വാഗ്ദാനം ചെയ്തതെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. എന്നാല്‍ ഇതിന് തെളിവൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ഇതിന് ശേഷം കോണ്‍ഗ്രസാണ് ഒരുപടി കൂടി കടന്ന് മുന്നോട്ടുപോയത്. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന നിരവധി ഓഡിയോ ടേപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. എന്തിനേറെ പറയുന്നു പ്രധാനമന്ത്രി ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്ന് വരെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളെല്ലാം വെറും വ്യാജമാണെന്ന് അവരുടെ എംഎല്‍എ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം നുണ ബോംബുകളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എംഎല്‍എയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിയാവും. അതോടൊപ്പം ബിജെപിക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും ഇത് ഗുണം ചെയ്യും.

ടേപ്പിലെ ശബ്ദം ഭാര്യയുടേതല്ല

ടേപ്പിലെ ശബ്ദം ഭാര്യയുടേതല്ല

യെദ്യൂരപ്പയുടെ മകന്‍ എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പായിരുന്നു കോണ്‍ഗ്രസ് പുറത്തുവിട്ടതില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയത്. 15 കോടിയോ അതല്ലെങ്കില്‍ മന്ത്രിസ്ഥാനമോ ആണ് ഈ ക്ലിപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ശിവറാം ഹെബ്ബാര്‍ എന്ന കോണ്‍ഗ്രസ് എംഎല്‍എ ഇത് നിഷേധിച്ചിരിക്കുകയാണ്. ഈ ക്ലിപ്പ് വെറും വ്യാജമാണെന്നും ഇതിലെ ശബ്ദം തന്റെ ഭാര്യയുടേതല്ലെന്നും ശിവറാം തുറന്നടിച്ചിരിക്കുകയാണ്. യെല്ലാപൂരില്‍ നിന്നുള്ള എംഎല്‍എയാണ് ശിവറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

കുതിരക്കച്ചടം നടത്തിയിട്ടില്ല

കുതിരക്കച്ചടം നടത്തിയിട്ടില്ല

ശിവറാമിന്റെ പോസ്റ്റ് ബിജെപിക്കാണ് ആശ്വാസമേകിയിരിക്കുന്നത്. അവര്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ ഭാര്യയെ ബിജെപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. തന്റെ ഭാര്യയെ ബിജെപി പ്രവര്‍ത്തകരോ യെദ്യൂരപ്പയുടെ മകനോ വിളിച്ചിട്ടില്ല. അവര്‍ കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങനെ ചെയ്തതായി അറിവുമില്ല. ഓഡിയോ ക്ലിപ്പിലെ ശബ്ദം എന്തായാലും തന്റെ ഭാര്യയുടേതല്ല. ബിജെപി നേതാക്കള്‍ സമീപിച്ചിട്ട് പോലുമില്ലെന്നാണ് തന്റെ ഭാര്യ പറയുന്നതെന്ന് ശിവറാം പറഞ്ഞു. ഈ ഓഡിയോ ടേപ്പ് വ്യാജമാണ്. ഇത്തരം കാര്യങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തോല്‍പ്പിച്ചു

ബിജെപിയെ തോല്‍പ്പിച്ചു

വിശ്വാസ വോട്ടില്‍ ബിജെപി പരാജയപ്പെടാനുള്ള പ്രധാന കാരണം തന്നെ ഇത്തരം ഓഡിയോ ടേപ്പുകളാണ്. ഇതില്‍ ഒന്നിനെ കുറിച്ച് മാത്രമുള്ള സത്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാക്കിയുള്ള ടേപ്പുകളുടെ ആധികാരികതയും ഇതോടെ സംശയത്തിലായിരിക്കുകയാണ്. ജനാര്‍ദന റെഡ്ഡിയില്‍ നിന്നായിരുന്നു ഓഡിയോ ടേപ്പിന്റെ തുടക്കം. റെഡ്ഡി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ടേപ്പായിരുന്നു ആദ്യം പുറത്തുവിട്ടത്. പിന്നാലെ യെദ്യൂരപ്പയുടെ മകന്റെയും തുടര്‍ന്ന് യെദ്യൂരപ്പയുടെയും ടേപ്പുകള്‍ പുറത്തുവന്നു. ഇതോടെ പ്രതിരോധത്തിലായ ബിജെപിക്ക് ഭൂരിപക്ഷം നേടാനുള്ള കളികളില്‍ വരെ അടിതെറ്റുകയും ചെയ്തു.

മഹാകള്ളന്‍മാര്‍.....

മഹാകള്ളന്‍മാര്‍.....

കോണ്‍ഗ്രസ് മഹാകള്ളന്‍മാരാണെന്ന് നേരത്തെ തന്നെ ജനങ്ങള്‍ക്ക് മനസിലായതാണ്. ഇപ്പോള്‍ ഇത്തരമൊരു വൃത്തിക്കെട്ട നാടകം എന്തിനാണ് കളിച്ചതെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്താന്‍ എന്ത് നാണം കെട്ട കളിക്കും കോണ്‍ഗ്രസ് തയ്യാറാണ്. അവര്‍ ജനവിധിയെയാണ് അട്ടിമറിച്ചിരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അവര്‍ മാധ്യമങ്ങളെ കൂടി വഴിതെറ്റിക്കുകയാണ്. ഓഡിയോ ക്ലിപ്പ് എന്ന സംഗതി പ്രചരിപ്പിച്ചത് തന്നെ മാധ്യമങ്ങളാണ്. ഒരു സംസ്ഥാന ഭരണത്തിന് വേണ്ടിയാണ് ഇത്തരം നിലവാരം കുറഞ്ഞ നുണകള്‍ അവര്‍ പ്രചരിപ്പിച്ചതെന്നും മാളവ്യ പറഞ്ഞു.

കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല

കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല

സ്വന്തം എംഎല്‍എ തന്നെ ഓഡിയോ ക്ലിപ്പിനെ തള്ളിപ്പറഞ്ഞത് കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുസംബന്ധിച്ച് പുറത്ത് വന്നിട്ടില്ല. അതേസമയം ശിവറാമിന്റെ ഭാര്യയുടെ ശബ്ദം തന്നെയാണോ ഓഡിയോ ടേപ്പിലുള്ളതെന്ന് കോണ്‍ഗ്രസ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടി അനുഭാവിയായ ഒരു സ്ത്രീ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനാണെന്നും അവരാണ് ഈ ക്ലിപ്പ് തങ്ങള്‍ക്ക് കൈമാറിയതെന്നും വിഎസ് ഉഗ്രപ്പ പറഞ്ഞു. ബിജെപി കുതിരക്കച്ചവടം നടത്തുന്നുണ്ടെന്ന് തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതേസമയം ഇത് എംഎല്‍എയുടെ ഭാര്യയാണോ എന്നതല്ല പ്രസക്തം. ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്നു എന്നതാണെന്നും ഉഗ്രപ്പ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+