കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിക്ക് കൊവിഡ്; സത്യേന്ദര്‍ ജെയിന്‍ ഇന്ന് ആശുപത്രി വിടും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഭിഷേക് മനു സിങ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം അദ്ദേഹത്തിന്റെ ഓഫീസിലെ മുഴവന്‍ ജീവനക്കാരുടെയും കൊവിഡ് ഫലം നെഗറ്റീവാണ്. ഇത് ആശ്വസിക്കാവുന്ന ഫലമാണ്.

നേരത്തെ മുതിര്‍ന്ന നേതാവ് സജ്ഞയ് ജാക്കും ദില്ലി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിനിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ തെറാപ്പിക്ക് പിന്നാലെ മന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇന്നത്തെ പരിശോധനയില്‍ സത്യോന്ദര്‍ ജെയിനിന്‍രെ കൊവിഡ് ഫലം നെഗറ്റീവാണ്. ഒരുപക്ഷെ അദ്ദേഹം ഇന്ന് ആശുപത്രി വിടും.

അതേസമയം ദിനം പ്രതി രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,90,401 ആയി.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
abhisehk manu

24 മണിക്കൂറിനിടെ 407 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 15,000 കടന്നു. 15,301 പേരാണ് ഇതുവരെ മരിച്ചത്.
1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 23 പേര്‍ക്കും, ആലപ്പുഴ 21 പേര്‍ക്കും, കോട്ടയത്ത്18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍13 പേര്‍ക്കും, എറണാകുളത്ത് 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് 5 പേര്‍ക്കും, പത്തനംതിട്ടയില്‍ 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

'വാരിയം കുന്നത്ത് ദ ഹിന്ദുവിന് അയച്ച കത്ത്; മതപരിവർത്തനം നടത്തിയത് വേഷം മാറിയ പോലീസുകാര്‍''വാരിയം കുന്നത്ത് ദ ഹിന്ദുവിന് അയച്ച കത്ത്; മതപരിവർത്തനം നടത്തിയത് വേഷം മാറിയ പോലീസുകാര്‍'

English summary
Congress Leader Abhishek Manu Singhvi test Positive For Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X