'മുഖ്യമന്ത്രിയുടെ പ്രതീക്ഷകൾ അസ്‌തമിച്ചു '; വിമർശനവുമായി കെ മുരളീധരൻ
ന്യൂഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്‌ടമായെന്നും മാനസികനില തെറ്റിയ ആളെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി കള്ളമാണ് പറഞ്ഞതെന്ന് റെയിൽവെ മന്ത്രിയുടെ പ്രസ്‌താവനയോടെ വ്യക്തമായെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
സിപിഎം ചെയ്‌ത മുൻകാല സമരങ്ങളെ പോലും തള്ളിക്കളയുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ പൊലീസ് എംപിമാരെ മർദിച്ചതിൽ മുഖ്യമന്ത്രി സന്തോഷിക്കുകയാണെന്നും മുരളീധരൻ പറയുന്നു. അതേ സമയം എം.പിമാരോട് ഐഡി കാർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡൽഹി പൊലീസ് നുണ പറയുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്‌ച സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്‌ചക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്‌ച അര മണിക്കൂർ നേരം നീണ്ടുനിന്നു. പ്രധാനമന്ത്രിയോട് പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. റയില്‍വേ മന്ത്രിയേയും മുഖ്യമന്ത്രി കണ്ടിരുന്നു.

അതേ സമയം കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. പദ്ധതി സങ്കീർണമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ തിടുക്കം കാണിക്കരുതെന്നുമായിരുന്നു റെയിൽവെ മന്ത്രിയുടെ പ്രതികരണം. രാജ്യസഭയിൽ വച്ചാണ് റെയിൽവെ മന്ത്രി ഈ പ്രതികരണം നടത്തിയത്. കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിത പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തി. ജനങ്ങളുടെ വികാരത്തെ സർക്കാർ മറക്കുന്നുവെന്നാണ് വിമർശനം. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ശരിയല്ലെന്നും ഇത്തരത്തിൽ പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കുകയുള്ളുവെന്നും ചങ്ങനാശ്ശേരി അതിരൂപത ചൂണ്ടിക്കാണിക്കുന്നു. മത സാമുദായിക നേതാക്കൾ സമരക്കാരെ സന്ദർശിക്കും. ആ നിലപാടിനെ വിമർശിക്കുന്നതും രാഷ്‌ട്രീയം കലർത്തി സംസാരിക്കുന്നതും പ്രതിഷേധാർഹമാണ്. കെ റെയിലിന്റെ പേരിൽ രാഷ്‌ട്രീയലാഭം ഉണ്ടാക്കാനാണ് ഈ വിമർശകരുടെ ഉദ്ദേശ്യമെന്നും അതിരൂപത പറഞ്ഞു.
Recommended Video
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications