Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍

ദില്ലി: അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹം ചെയ്ത ഒരു ട്വീറ്റാണിപ്പോള്‍ ദേശീയ തലത്തില്‍ പ്രധാന ചര്‍ച്ച. നരേന്ദ്ര മോദി ശരിക്കും സുരേന്ദര്‍ മോദിയാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി ബിജെപി ദേശീയ നേതാക്കളും മറുവാദവുമായി കോണ്‍ഗ്രസ് അനുകൂലികളും രംഗത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
    സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
    കോണ്‍ഗ്രസ് നേതാവിന് അറിയില്ലേ

    കോണ്‍ഗ്രസ് നേതാവിന് അറിയില്ലേ

    രാഹുല്‍ ഗാന്ധി സറണ്ടര്‍ എന്ന് എഴുതിയത് തെറ്റായി സുരേന്ദര്‍ എന്നായി പോയതാണ് എന്നാണ് ബിജെപി പക്ഷത്ത് നിന്നുള്ള പ്രതികരണം. സറണ്ടര്‍ എന്ന വാക്കിന്റെ അക്ഷരങ്ങള്‍ പോലും കോണ്‍ഗ്രസ് നേതാവിന് അറിയില്ലേ എന്നും അവര്‍ പരിഹസിച്ചു.

    രാഹുല്‍ ഗാന്ധി ബോധപൂര്‍വം

    രാഹുല്‍ ഗാന്ധി ബോധപൂര്‍വം

    അതേസമയം, രാഹുല്‍ ഗാന്ധി ബോധപൂര്‍വം സുരേന്ദര്‍ എന്ന് എഴുതിയതാണ് എന്ന വാദവുമായി കോണ്‍ഗ്രസ് പക്ഷം രംഗത്തുവന്നു. തിരുത്താന്‍ വരുന്ന സ്വന്തം അണികളെ കൊണ്ട് മോദി സറണ്ടര്‍ (കീഴടങ്ങി) ആയി എന്ന് പറയപ്പിക്കാന്‍ രാഹുല്‍ ചെയ്ത തന്ത്രമാണിതെന്നും അവര്‍ വാദിച്ചു.

    ജപ്പാന്‍ ടൈംസിലെ ലേഖനം

    ജപ്പാന്‍ ടൈംസിലെ ലേഖനം

    ഇതോടെ പ്രതികരിക്കുന്ന ബിജെപി നേതാക്കളും പെട്ടു. മോദി സറണ്ടറായി എന്ന് അവര്‍ അറിയാതെ പറയുന്ന സാഹചര്യമായി. ജപ്പാന്‍ ടൈംസില്‍ വന്ന ലേഖനത്തൊടൊപ്പമാണ് രാഹുല്‍ ഗാന്ധി തന്റെ സുരേന്ദര്‍ എന്ന വാക്ക് ട്വീറ്റ് ചെയ്തത്. ചൈനയോട് മൃദുസമീപനം സ്വീകരിക്കുന്ന ഇന്ത്യ എന്നാണ് ലേഖനത്തിലെ ഉള്ളടക്കം. മോദിയെ ചൈന തിരിച്ചടിച്ചെന്നും ഇനി എങ്ങനെ ഇന്ത്യ പ്രതികരിക്കുമെന്നും ഇതില്‍ ചോദിക്കുന്നു.

    ജെപി നദ്ദ പറയുന്നു

    ജെപി നദ്ദ പറയുന്നു

    അതേസമയം, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വൈകീട്ട് രംഗത്തുവന്നു. യുപിയിലെ ജന സംവദ് വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഇദ്ദേഹം രാഹുലിന് മറുപടി പറഞ്ഞത്. നിങ്ങള്‍ പറയുന്നു, നരേന്ദ്ര മോദി സുരേന്ദര്‍ മോദി ആണെന്ന്. അതായത് മോദി മനുഷ്യര്‍ക്ക് മാത്രമല്ല, ദൈവങ്ങള്‍ക്കും നേതാവാണ് എന്നാണ് നിങ്ങള്‍ തന്നെ പറയുന്നത് എന്നും നദ്ദ പറഞ്ഞു.

    കീഴടങ്ങല്‍ നിങ്ങളുടെ മുഖമുദ്ര

    കീഴടങ്ങല്‍ നിങ്ങളുടെ മുഖമുദ്ര

    ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ് രംഗത്തുവന്നത്. കീഴടങ്ങല്‍ നെഹ്രു കുടുംബത്തിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതും തിരുത്താത്തുമാണ് അദ്ദേഹം ബോധപൂര്‍വം എഴുതിയതാണെന്ന അഭിപ്രായം ഉയരാന്‍ കാരണം.

    കേന്ദ്രം പ്രതിസന്ധിയില്‍

    കേന്ദ്രം പ്രതിസന്ധിയില്‍

    ചൈനീസ് അതിര്‍ത്തിയില്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചോദ്യങ്ങളാണ് ഓരോ ദിവസവും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈന പുകഴ്ത്തുന്നത് എന്തുകൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചോദ്യം.

    എല്ലാം ചെയ്തത് അവര്‍

    എല്ലാം ചെയ്തത് അവര്‍

    ഗല്‍വാനില്‍ നമ്മുടെ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തി. നമ്മുടെ ഭൂപ്രദേശം അവര്‍ കൈയ്യേറി. എന്നിട്ടും ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തില്‍ നരേന്ദ്ര മോദിയെ ചൈന പുകഴ്ത്തുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

    മോദിയുടെ ഈ വാക്കുകളാണ്...

    മോദിയുടെ ഈ വാക്കുകളാണ്...

    വെള്ളിയാഴ്ച സര്‍വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയാണ് ചൈനീസ് മാധ്യമങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയയിലും വ്യാപകമായി പുകഴ്ത്തിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്നും ഇപ്പോള്‍ ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇല്ലെന്നുമാണ് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞത്.

    സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടു

    സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടു

    ആരും കടന്നുകയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടു, ആരുടെ ഭൂമിയില്‍ വച്ചാണ് ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങളാണ് മോദിക്ക് പിന്നീട് നേരിടേണ്ടി വന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും നരേന്ദ്ര മോദിക്ക് ഉപദേശവുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് മന്‍മോഹന്‍ സിങ് ഉപദേശിച്ചത്.

    സാറ്റലൈറ്റ് ഫോട്ടോകള്‍

    സാറ്റലൈറ്റ് ഫോട്ടോകള്‍

    ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം പിടിച്ചടക്കിയെന്നാണ് സാറ്റലൈറ്റ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രോഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി പറയുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+