മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തി ഭക്ഷണം കഴിച്ച രേണുകാ ചൗധരി വിവാദത്തില്‍
ദില്ലി: കുട്ടിയെ നോക്കുന്ന വേലക്കാരിയെ തൊട്ടടുത്ത് നിര്‍ത്തി റെസ്റ്റൊറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിക്കുന്ന ഒരു വിദേശിയുടെ ചിത്രം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കുടുംബം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ടപ്പുറത്ത് നോക്കിനില്ക്കുന്ന ആയയുടെ ചിത്രം ദയനീയമായ ഒരു കാഴ്ചയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സമാനമായ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയിലെത്തി. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരിയും കുടുംബവും റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കുന്നതും തൊട്ടടുത്ത് മറ്റൊരു കസേരയില്‍ കുട്ടിയും കുട്ടിക്കരികില്‍ നില്ക്കുന്ന ആയയുടെയും ചിത്രമാണ് പുറത്തുവന്നത്.

കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ ആയയെ തൊട്ടടുത്ത് കാഴ്ചക്കാരിയാക്കി നിര്‍ത്തിയ രേണുകാ ചൗധരിക്ക് സോഷ്യല്‍ മീഡിയയിലുടെ കടുത്ത വിമര്‍ശനവും ഏല്ക്കേണ്ടിവന്നു. കുട്ടിയെ നോല്‍ക്കുന്ന വേലക്കാരിക്ക് ഭക്ഷണം നല്‍കാനാകില്ലെങ്കില്‍ റെസ്റ്റൊറന്റില്‍ വിളിച്ചുകൊണ്ടുപോകരുതെന്നാണ് പലരും വിമര്‍ശിച്ചത്.
അതിക്രൂരമാണ് രേണുകാ ചൗധരിയുടെ പെരുമാറ്റമെന്നും വിമര്‍ശനമുണ്ടായി. നേരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മന്ത്രിയായിരുന്നു രേണുകാ ചൗധരി എന്നതാണ് രസകരമായ മറ്റൊരു വസ്തുത. വേലക്കാരിയായ പെണ്‍കുട്ടിയെ അടിമയെപ്പോലെ കാണുന്ന രേണുകാ ചൗധരി ഇനി പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് ട്വിറ്ററില്‍ ചിലര്‍ വ്യക്തമാക്കി.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications