കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ട് വിട്ട് ദില്ലിയിലെത്തി, നിര്‍ണായകം നീക്കം, സോണിയക്ക് മുന്നില്‍

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ റിസോര്‍ട്ട് വാസത്തിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്. ഇവര്‍ ജയ്പൂരിലെ റിസോര്‍ട്ടില്‍ നിന്ന് സോണിയയെ കണ്ട് നിര്‍ണായക കോര്‍ യോഗത്തില്‍ പങ്കെടുക്കാനാണ് ദില്ലിയിലെത്തുന്നത്. വൈകീട്ട് നടക്കുന്ന യോഗത്തില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനമെടുക്കും. അതേസമയം ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഇല്ലെന്ന് തീരുമാനിച്ചത് കൊണ്ടാണ് എംഎല്‍എമാരെ പുറത്തിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.

1

മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, മഹാരാഷ്ട്ര സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ്, ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പമാണ് എംഎല്‍എമാര്‍ റിസോര്‍ട്ട് വിട്ടത്. ഇവരെ സദാസമയം നിരീക്ഷിക്കാന്‍ സര്‍വ സന്നാഹങ്ങളും കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. ശിവസേനയും നേരത്തെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തിയതായിട്ടാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ യോഗം ആരംഭിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സോണിയയും വസതിയില്‍ എത്തിയിട്ടുണ്ട്. ഇതിനിടെ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതേസമയം കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗത്തെ ശിവസേന വളരെ നിര്‍ണായകമായിട്ടാണ് കാണുന്നത്. ഇതില്‍ പിന്തുണ ഏത് തരത്തിലാവുമെന്ന ആശങ്കയും ശിവസേനയ്ക്കുണ്ട്. നിലവില്‍ എന്‍സിപിയുടെയും മഹാരാഷ്ട്ര നേതൃത്വത്തിന്റെയും താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് സോണിയാ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. ഇത് യോഗത്തില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ സഞ്ജയ് നിരുപം സര്‍ക്കാര്‍ രൂപീകരണത്തെ ഇപ്പോഴും എതിര്‍ക്കുന്നുണ്ട്.

 രണ്ടിലൊരാള്‍ മാത്രം.... മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുപേര്‍, ഏക്‌നാഥ് ഷിന്‍ഡെയും പരിഗണനയില്‍ രണ്ടിലൊരാള്‍ മാത്രം.... മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുപേര്‍, ഏക്‌നാഥ് ഷിന്‍ഡെയും പരിഗണനയില്‍

English summary
congress leaders reach delhi from jaipur resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X