കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സിഎന്‍എന്‍ ഐബിഎന്‍

  • By Binu
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സിഎന്‍എന്‍-ഐബിഎന്‍ സര്‍വ്വേ. യൂഡിഎഫിന് 12 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലത്തെ സ്ഥിതിയാണ് സര്‍വ്വേ പ്രവചിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 16 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് വെറും നാല് സീറ്റില്‍ ഒതുങ്ങിപ്പോയിരുന്നു. ഇത്തവണയും എല്‍ഡിഎഫിന്റെ സ്ഥിതി അതുതന്നെയാകും എന്നാണ് പ്രവചനം. 2 മുതല്‍ എട്ട് സീറ്റ് വരെയാണ് സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് കിട്ടുക.

UDF-CNN-IBN Survey

ജനുവരിയിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫിന് 50 ശതമാനം വോട്ടുകള്‍ നേടാനാകും. എല്‍ഡിഎഫിന് 31 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. ബിജെപിക്ക് 9 ശതമാനവും ആം ആദ്മി അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി അഞ്ച് ശതമാനം വോട്ട് ലഭിച്ചേക്കും.

ഹിന്ദു മതവിശ്വാസികളില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയായിരുന്നു ഭേദം എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.എന്നാല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൂറ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിനോടാണ്. 43 ശതമാനം ഹിന്ദുക്കള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണക്കുമ്പോള്‍ 43 സതമാനം മുസ്ലീങ്ങളും 33 ശതമാനം ക്രിസ്ത്യാനികളും യുഡിഎഫ് സര്‍ക്കാരിനൊപ്പമാണ്.

പ്രതിപക്ഷമെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പ്രകടനം മികച്ചതാണ് എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടിക്കാണ് മികച്ച ജനാഭിപ്രായമുള്ളത്. 57 ശതമാനം ജനങ്ങളും ഉമ്മന്‍ ചാണ്ടിയുടെ പ്രകടനത്തില്‍ തൃപ്തരാണ്.

പക്ഷേ അസംബ്ലി തിരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.

English summary
Congress-led UDF to win 12-18 seats, LDF 2-8: CNN-IBN survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X