Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അനുജന്‍ ദല്‍ജിത് സിംഗ് കോലി ബി ജെ പിയില്‍ ചേര്‍ന്നു. പഞ്ചാബിലെ അമൃതസറില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലാണ് ദല്‍ജിത്ത് സിംഗ് കോലി ബി ജെ പി അംഗത്വം സ്വീകരിച്ചത്.

ഡോ. മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നത് തങ്ങളുടെ ശക്തി കൂട്ടുമെന്നു പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി കോലിയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തത്. കേവല അംഗത്വത്തെയല്ല, ബന്ധങ്ങളെ മാനിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പിയെന്നും ഇന്നുമുതല്‍ അങ്ങയുമായി ഞങ്ങള്‍ക്ക് രക്തബന്ധമാണുള്ളതെന്നും മോദി പറഞ്ഞു.

modi-diljith-singh

ഏപ്രില്‍ 30ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇങ്ങനെയൊരു രാഷ്ട്രീയ സംഭവവികാസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്ത് മോദി തരംഗമില്ലെന്ന് മന്‍മോഹന്‍ സിഗ് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് സഹോദരന്‍ ബി ജെ പി അംഗത്വം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

ബി ജെ പി ശിരോമണി അകാലിദള്‍ സഖ്യം അമൃതസറില്‍ സംഘടിപിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബദലാണ് കോലിയുടെ ബി ജെ പി ചേക്കേറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. മന്‍മോഹന്‍ സിംഗിനോട് സോണിയ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ദല്‍ജിത്ത് സിംഗ് ബി ജെ പിയിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ ബി ജെ പി സര്‍ക്കാറിനെതിരെ ജനവികാരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അമൃതസറില്‍ സ്ഥിരതാമസക്കാനനായ ദില്‍ജിത്ത് സിംഗിന്റെ ബി ജെ പി അംഗത്വം പാര്‍ട്ടിയ്ക്ക് പ്രതീക്ഷയാണ്. ഓട്ടോ മൊബൈല്‍ വ്യവസായിയാണ് ദില്‍ജിത്ത് സിംഗ് കോലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+