കാത്തിരിപ്പിന് വിരാമം... മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് തന്നെ, മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ഇല്ല!!
Recommended Video

ദില്ലി: കാത്തിരിപ്പിന് വിരാമമായി. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്‍റെയും ജോതിരാധിത്യ സിന്ധ്യയുടെയുമായിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‍വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്. യുവ നേതാവും പ്രചാരണവിഭാഗം തലവനുമാണ് ജ്യോതിരാധിത്യ സിന്ധ്യ. അതേസമയം കമൽ നാഥ് വെള്ളിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്.

മുതിർന്ന നേതാവ്
15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബിജെപിയെ താഴെയിറക്കുക എന്ന വലിയ വെല്ലുവിളിക്ക് നേതൃത്വം വഹിക്കാന്‍ മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചത് പാര്‍ട്ടിയിലെ യുവരക്തങ്ങളെ അല്ലായിരുന്നു. ഒട്ടേറെ തെരഞ്ഞെടുപ്പ് ഗോദകള്‍ കണ്ടിട്ടുളള, തഴക്കവും പഴക്കവുമുളള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് കമല്‍നാഥ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് നേരെ മുഖ്യമന്ത്രി കസേരയിലേക്ക്.
|
15 വർഷത്തെ ബിജെപി കുത്തക
ഈ 71കാരനെ മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചത് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലാണ് 15 വര്‍ഷത്തെ ബിജെപി കുത്തക അവസാനിപ്പിച്ച് കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ആകാനുളള നിയോഗവും കോണ്‍ഗ്രസിന്റെ ഈ കരുത്തുറ്റ നേതാവിനെ തന്നെ ഏല്‍പ്പിച്ചിരിക്കുന്നു രാഹുല്‍ ഗാന്ധി.
|
പാർട്ടിയുടെ മുഖം
ഒരു കാലത്ത് ബിജെപിയിലേക്ക് പോകുന്നു എന്ന് പോലും പ്രചാരണം നടന്നിരുന്നു കമല്‍നാഥിന്റെ പേരില്‍. പാര്‍ട്ടി സംഘടനാ സംവിധാനം പാടെ തകര്‍ന്നതോടെ കമല്‍നാഥ് കോണ്‍ഗ്രസ് വിടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍ പറത്തി പാര്‍ട്ടിയുടെ മുഖമായി മധ്യപ്രദേശില്‍ മാറിയിരിക്കുന്നു കമല്‍നാഥ്. നെഹ്‌റു കുടുംബത്തിന്റെ പണ്ട് മുതല്‍ക്കേയുളള അടുപ്പക്കാരനായ കമല്‍നാഥിന് സ്വന്തമായി നീണ്ട രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രമാണുളളത്.
|
ചിന്ദ്വാരയിൽ നിന്ന് 9 തവണ വിജയിച്ചു
ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായ വ്യക്തിയെന്ന റെക്കോര്‍ഡുമുണ്ട് കമല്‍നാഥിന്റെ പേരില്‍. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തില്‍ നിന്നും 9 തവണയാണ് കമല്‍നാഥ് പാര്‍ലമെന്റിലേക്ക് എത്തിയത്. 1980, 1985, 1989, 1991, 1999, 2004, 2009, 2014 വര്‍ഷങ്ങളിലാണ് ചിന്ദ്വാരയില്‍ നിന്ന് കമല്‍നാഥ് ലോക്‌സഭയിലേക്ക് എത്തിയത്. 2009ലും 2011ലും അദ്ദേഹം കേന്ദ്ര മന്ത്രി പദവിയും വഹിച്ചു. 2009ല്‍ ഗതാഗത വകുപ്പ് ആയിരുന്നുവെങ്കില്‍ 2011 ഗ്രാമവികസന വകുപ്പ് മന്ത്രി ആയിരുന്നു കമല്‍നാഥ്. 1946, നവംബര്‍ 18ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് കമല്‍ നാഥിന്റെ ജനനം. ഡൂണ്‍ സ്‌കൂളിലും സെന്റ് സേവ്യേര്‍സ് കോളേജിലുമായിരുന്നു പഠനകാലം.












Click it and Unblock the Notifications