• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍

ദില്ലി: ദേശീയ തലത്തില്‍ സ്ഥിരമായ നേതൃത്വമില്ലാത്തത് കോണ്‍ഗ്രസിന് തളര്‍ച്ചയുണ്ടാക്കി എന്ന വിമര്‍ശനത്തിനിടെ തിങ്കളാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരും. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നല്‍കിയ കത്ത് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധി യെസ് മൂളിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന് ചില നേതാക്കള്‍ പറയുന്നു.

എന്നാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ പ്രത്യേക ഫോര്‍മുല ഒരുക്കിയെന്നാണ് വിവരം. തിങ്കളാഴ്ചത്തെ യോഗത്തില്‍ ഇത് ചര്‍ച്ചയായേക്കും. അധികം വൈകാതെ കോണ്‍ഗ്രസിന് പുതിയ മുഖം വരുമെന്നാണ് അറിയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

എംപിമാരുടെ ആവശ്യം

എംപിമാരുടെ ആവശ്യം

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് അടുത്തിടെ കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ ആവശ്യം ശക്തമായിരുന്നു. സോണിയ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിലാണ് എംപിമാര്‍ ആവശ്യം ഉന്നയിച്ചത്. ദേശീയ പ്രസിഡന്റില്ലാത്തത് പാര്‍ട്ടിയില്‍ അസ്ഥിരതക്ക് കാരണമായി എന്നാണ് ഇവരുടെ അഭിപ്രായം.

പുറത്തുനിന്ന് വരട്ടെ

പുറത്തുനിന്ന് വരട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാജിവച്ച രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ല. അദ്ദേഹം പദവി ഏറ്റെടുക്കാന്‍ തയ്യാറായിട്ടുമില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ഇതിനോട് നേരത്തെ പ്രിയങ്ക യോജിച്ചിരുന്നു.

അത് പഴയതാണ്

അത് പഴയതാണ്

ഒരു വര്‍ഷം മുമ്പ് പ്രിയങ്ക ഗാന്ധി നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞാഴ്ച വൈറലായിരുന്നു. വിശദീകരണവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് നേതൃത്വം ഒരു വര്‍ഷം മുമ്പുള്ള അഭിമുഖമാണിതെന്ന് അറിയിച്ചു. ഇതോടെ രാഹുല്‍ തന്നെ വീണ്ടും അധ്യക്ഷനായി എത്തിയേക്കുമെന്നും സൂചന വന്നു. രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ അണിനിരക്കാന്‍ തയ്യാറാണ് എന്നാണ് 95 ശതമാനം നേതാക്കളും പറയുന്നത്.

ബദല്‍ മാര്‍ഗം

ബദല്‍ മാര്‍ഗം

രാഹുല്‍ ഗാന്ധിയെ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതിയിലും ആവശ്യമുയരാനാണ് സാധ്യത. രാഹുല്‍ പദവി നിരസിച്ചാല്‍ ബദല്‍ മാര്‍ഗം എന്ത് എന്ന ചര്‍ച്ചയും സജീവമായി. ഇതിന്റെ ഭാഗമായി ഒരു ഫോര്‍മുല തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടോ മൂന്നോ വൈസ് പ്രസിഡന്റ്

രണ്ടോ മൂന്നോ വൈസ് പ്രസിഡന്റ്

സോണിയ ഗാന്ധി പ്രസിഡന്റ് പദവിയില്‍ തുടരും. അവരെ സഹായിക്കാന്‍ രണ്ടോ മൂന്നോ വൈസ് പ്രസിഡന്റുമാരെ നിയമിക്കും. ഇതില്‍ രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള യുവ നേതാവുമുണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സാധ്യാത പേരുകള്‍

സാധ്യാത പേരുകള്‍

ഗുലാം നബി ആസാദ്, പി ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ പേരുകളാണ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് പറഞ്ഞു കേള്‍ക്കുന്നത്. മുതിര്‍ന്നവരെയും യുവാക്കളെയും ഉള്‍പ്പെടുത്താനാണ് സാധ്യത. രാഹുല്‍ നിര്‍ദേശിക്കുന്ന പേരിന് മുന്‍ഗണന ലഭിക്കും.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം

സച്ചിന്‍ പൈലറ്റിനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ആലോചന നടക്കുന്നുണ്ട്. ഒരുപക്ഷേ ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുനാനമുണ്ടാകും. എന്നാല്‍ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് മറ്റൊരു അഭിപ്രായം.

മടുപ്പ് പ്രകടിപ്പിച്ച് നേതാക്കള്‍

മടുപ്പ് പ്രകടിപ്പിച്ച് നേതാക്കള്‍

പ്രമുഖരായ ദേശീയ നേതാക്കള്‍ക്ക് നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥില്‍ മടുപ്പുണ്ടായിട്ടുണ്ട്. മിലിന്ദ് ദിയോറ, വീരപ്പ മൊയ്‌ലി, ആനന്ദ് ശര്‍മ, അശ്വനി കുമാര്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെല്ലാം ഇടക്കിടെ ഭിന്ന സ്വരം ഉയര്‍ത്തിയിരുന്നു. ദേശീയ പ്രസിഡന്റ് ചുമതലേയറ്റാല്‍ മാത്രമേ ബാക്കി നടപടികള്‍ വേഗത്തിലാക്കാനും പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു കൊണ്ടുപാകാനും സാധിക്കൂ എന്ന് ഇവര്‍ പറയുന്നു.

ബിജെപി വളരുന്നു

ബിജെപി വളരുന്നു

നിലവിലെ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം നിര്‍ണായകമാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ബിജെപിയുടെ അതിവേഗ വളര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ശക്തമായ പ്രതിപക്ഷമില്ലാത്തത് രാജ്യത്തെ വന്‍ ദുരന്തത്തിലെത്തിക്കുമെന്നും അവര്‍ പറയുന്നു.

ആഗസ്റ്റ് 10ന് ഒരു വര്‍ഷം

ആഗസ്റ്റ് 10ന് ഒരു വര്‍ഷം

സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായിട്ട് ആഗസ്റ്റ് 10ന് ഒരു വര്‍ഷം തികഞ്ഞു. പുതിയ പ്രസിഡന്റ് വരുന്നത് വരെ സോണിയ ഗാന്ധി തുടരുമെന്നാണ് പിന്നീട് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വെല്ലുവിളി നേരിടുകയാണ്. ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ആദ്യം ദേശീയ പ്രസിഡന്റ് വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

നിര്‍ണായക യോഗം

നിര്‍ണായക യോഗം

മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍, അസം, ഗുജറാത്ത് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ പ്രശ്‌നങ്ങളുണ്ട്. നിരവധി എംഎല്‍എമാരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യണമെങ്കില്‍ ദേശീയ പ്രസിഡന്റിന്റെ നിയമനത്തോടെ മാത്രമേ സാധിക്കൂ എന്നും പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് തിങ്കളാഴ്ചത്തെ യോഗം.

ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം

English summary
Congress likely to Appoint 2 more National Vice-Presidents; Reports indicates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X