കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവി ആന്ധ്ര മുഖ്യമന്ത്രി?

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: സിനിമ ലോകത്ത് നിന്ന് ഒരു മുഖ്യമന്ത്രി കൂടി ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ആന്ധ്രയിലെ പുതിയ മുഖ്യമന്ത്രി ആകുമെന്നാണ് വാര്‍ത്തകള്‍.

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവച്ചതോടെ ആന്ധ്ര പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുന്നത്.

Chiranjeevi

2008 ല്‍ പ്രജാരാജ്യം എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് ചിരഞ്ജീവി രാഷ്ട്രീയത്തിലിറങ്ങുന്നത്. തുടര്‍ന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിക്കാനും ചിരഞ്ജീവിയുടെ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഒന്നും ഉണ്ടാക്കിയിരുന്നില്ലെങ്കിലും കിരണ്‍ കുമാര്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പരുങ്ങലിലായപ്പോള്‍ രക്ഷപ്പെടുത്തിയത് ചിരഞ്ജീവിയും പ്രജാരാജ്യവും ആയിരുന്നു. ഈ നന്ദി കോണ്‍ഗ്രസിന് എപ്പോഴും ഉണ്ട് താനും.

ചിരഞ്ജീവിയെ രാജ്യസഭ എംപിയായി തിരഞ്ഞെടുത്തും പിന്നീട് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കിയതും കോണ്‍ഗ്രസ് തന്നെയായിരുന്നു. കൂടാതെ ഒരു സിനിമ താരം എന്ന നിലയില്‍ ചിരഞ്ജീവിക്ക് ആന്ധ്രയിലുള്ള സ്വാധീനത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. പ്രജാരാജ്യം പാര്‍ട്ടിക്ക് സീമാന്ധ്രയിലെ കാപ്പു സമുദായിത്തിലുള്ള സ്വാധീനവും കോണ്‍ഗ്രസ് നോട്ടമിടുന്നുണ്ട്.

ചിരഞ്ജീവി കൂടെ നില്‍ക്കുകയാണെങ്കില്‍ കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ച് പോയതൊന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇത് കൂടി പരിഗണിച്ചാണ് ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കാന്‍ ആലോചന നടക്കുന്നത്.

English summary
The Union Tourism Minister and actor K. Chiranjeevi is likely to become the next Chief Minister of Andhra Pradesh, media reports indicate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X