കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ ഇമ്പോസിബിളുമായി സോണിയ, ബംഗാളില്‍ കൈകോര്‍ക്കും, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വനിത സഖ്യം!!

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ ഇത്രയും കാലം മിണ്ടാതിരുന്ന പ്രതിപക്ഷം പല തരത്തില്‍ സഖ്യങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാന തലത്തില്‍ തുടങ്ങുന്ന സഖ്യം സോണിയാ ഗാന്ധി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇത്തരമൊരു കാര്യത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിക്ക് വഴികാട്ടിയായിരിക്കുകയാണ് സോണിയ. ഇടക്കാല അധ്യക്ഷ പദവിയുടെ കാലാവധി നീട്ടിയ ശേഷമാണ് സോണിയ പടയൊരുക്കം തുടങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ യോഗമാണ് ഇതിന് വഴിമരുന്നിട്ടിരിക്കുന്നത്.

മമതയുമായി സൗഹൃദം

മമതയുമായി സൗഹൃദം

സോണിയയുടെ ഇടപെടല്‍ മമതയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മമത പ്രതിപക്ഷ യോഗത്തിനെത്തുമെന്ന് സോണിയയും കരുതിയിരുന്നില്ല. ഇവര്‍ തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്ര നല്ലതല്ലായിരുന്നു. ഇതെല്ലാം മറന്നായിരുന്നു സോണിയ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ മമത പങ്കെടുത്തത്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാനുള്ള തീരുമാനമാണ് ഇവര്‍ എടുത്തത്. കഴിഞ്ഞ ആറുവര്‍ഷമായി ഇത്തരമൊരു നീക്കമില്ലായിരുന്നു. പ്രതിപക്ഷ നിരയില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചതായിരുന്നു ഏക നിര്‍ണായക നീക്കം.

ബംഗാളില്‍ സഖ്യം

ബംഗാളില്‍ സഖ്യം

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ നീക്കത്തിന് പിന്നാലെ ഇത് നിശ്ചലമാകാനാണ് സാധ്യത. പകരം തൃണമൂല്‍ ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ഇവരെ രഹസ്യമായി പിന്തുണയ്ക്കും. ബിജെപിയെ പ്രധാന ശത്രുവാക്കി ഇവര്‍ ഒരുമിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കണമെന്ന ആവശ്യം സോണിയ ഗൗരവത്തിലെടുക്കും. 2004ലേതിന് സമാനമായി ദേശീയ സഖ്യത്തിലൂടെ ബിജെപിയെ വീഴ്ത്താന്‍ ഒരിക്കല്‍ കൂടി സോണിയ സജ്ജമാവുകയാണ്.

രാഹുലിന്റെ പിഴവ്

രാഹുലിന്റെ പിഴവ്

രാഹുല്‍ ഗാന്ധി ഒരിക്കല്‍ കാണിച്ച പിഴവാണ് മമതയെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയത്. കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് രാഹുല്‍ കരുതിയത് കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മമതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു രാഹുല്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിനോട് അകന്ന മമത ജനുവരിയില്‍ സോണിയ വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്നു. രാഹുലിന് സാധിക്കാത്തത് ഒരിക്കല്‍ കൂടി സോണിയ നടത്തി കാണിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തിലെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് വരാതിരുന്ന മമതയാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒന്നിക്കുന്നത്.

വനിതാ സഖ്യം

വനിതാ സഖ്യം

ദേശീയ തലത്തില്‍ സ്ത്രീകളുടെ വലിയൊരു കൂട്ടായ്മ തന്നെ ശക്തമാക്കാനാണ് സോണിയ ഒരുങ്ങുന്നത്. മമതയ്ക്ക് പുറമേ മായാവതിയുമായി ചര്‍ച്ചകള്‍ക്കും പ്രശ്‌നപരിഹാരത്തിനും സോണിയ തയ്യാറാണ്. ഇതിന് മമത മുന്‍കൈയ്യെടുക്കും. പ്രതിപക്ഷത്തെ ഒരുമിപ്പിക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്കും വലിയ പങ്കുണ്ട്. ഉദ്ധവിന് എന്‍ഡിഎ കക്ഷികള്‍ക്കിടയില്‍ പോലും സ്വാധീനമുണ്ട്. പ്രിയങ്കയും വനിതാ സഖ്യത്തിന്റെ ഭാഗമാവും. സോണിയാ ഗാന്ധി കോണ്‍ഗ്രസിനെ അഴിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.

ടീം രാഹുലില്ല

ടീം രാഹുലില്ല

സഖ്യമുണ്ടാക്കുന്നതില്‍ വളരെ പിന്നിലാണ് ടീം രാഹുല്‍. ഇവര്‍ക്ക് സഖ്യത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ക്ഷമ ഇല്ല. ഇവിടെ സീനിയര്‍ നേതാക്കള്‍ക്കാണ് സോണിയ ചുമതല നല്‍കിയിരിക്കുന്നത്. ബിജെപിയെ നേരിടാനുള്ള കമ്മിറ്റിയില്‍ അഞ്ചംഗ സീനിയര്‍ നേതാക്കളാണ് ഉള്ളത്. ചിദംബരം, ദിഗ് വിജയ് സിംഗ്, ജയറാം രമേശ്, അമര്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് അംഗങ്ങള്‍. ജയറാം രമേശാണ് കണ്‍വീനര്‍. സോണിയ ഏറ്റവും തന്ത്രശാലികളായ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിക്കുന്നത് ഈ സഖ്യത്തിലുള്ള പ്രതീക്ഷ കൊണ്ടാണ്.

മമതയുടെ കാലിടറുന്നു

മമതയുടെ കാലിടറുന്നു

കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും മമതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. മമത യുപിഎ സഖ്യം വിട്ടശേഷം കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാരെയും ബംഗാളില്‍ നിന്ന് രാജിവെപ്പിച്ചിരുന്നു. ഇതിന് ശേഷം വലിയ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേരെ നടത്തിയിരുന്നു. അതുകൊണ്ട് സംസ്ഥാന ഘടകത്തിന് മമതയുമായി യോജിക്കാനാവില്ല. ബിജെപിയുടെ കരുത്ത് വര്‍ധിച്ച് വരുന്നതില്‍ മമതയ്ക്ക് ആശങ്കയുണ്ട്. അതാണ് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വരെ ഒപ്പം ചേര്‍ക്കുന്നത്. പ്രശാന്ത് കിഷോറിന് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്.

സഖ്യം കരുത്താകുന്നു

സഖ്യം കരുത്താകുന്നു

മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനൊപ്പമുണ്ട്. ബീഹാറില്‍ ആര്‍ജെഡിയുണ്ട്. ബംഗാളിലും യുപിയിലും ഇത്തരം ശക്തി കേന്ദ്രങ്ങള്‍ വരുന്നതോടെ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ശക്തി കൈവരും. പ്രാദേശിക ശക്തികള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ കരുത്ത് വീണ്ടെടുക്കുന്ന 2000 മോഡല്‍ തന്ത്രമാണ്. നാല് കൊല്ലം കൊണ്ടാണ് അന്ന് കോണ്‍ഗ്രസ് കരുത്താര്‍ജിച്ചത്. ഇവിടെയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നാല് കൊല്ലമുണ്ട്. രാഹുല്‍ ഇക്കാര്യത്തില്‍ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. പ്രിയങ്ക ആ രീതിയിലേക്ക് മാറിയേക്കും.

English summary
congress looking for a mission impossible in bengal, sonia gandhi will be game changer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X