Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധി ഇടപെട്ടു, മാറ്റമില്ലാതെ ചന്നിയുടെ മുഖ്യമന്ത്രിസ്ഥാനം, പ്രഖ്യാപനം 2 ദിവസത്തിനുള്ളില്‍

ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ നെട്ടോടമോടി കോണ്‍ഗ്രസ്. നവജ്യോത് സിംഗ് സിദ്ദു വിഭാഗം വന്‍ സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് അനുകൂലമല്ല കാര്യങ്ങള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ പാര്‍ട്ടിയില്‍ സിദ്ദു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ സിദ്ദുവിന് നിലവില്‍ ഒരിടത്തേക്കും പോകാനാവാത്ത അവസ്ഥയാണ്.

നാലാമത്തെ ഐ ഫോണിനായി കുരുക്ക് മുറുക്കി പോലീസ്, ഹാജരാക്കാതെ ദിലീപ്, ലാബിലേക്കും അന്വേഷണം

കോണ്‍ഗ്രസ് വിട്ടാല്‍ ഒരു പാര്‍ട്ടിയും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറല്ല. അതുകൊണ്ട് ഇപ്പോള്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നാല്‍ പാര്‍ട്ടിക്ക് പുറത്തുപോവുമെന്ന് സിദ്ദുവിനറിയാം. പക്ഷേ ഇവിടെയും പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ സിദ്ദുവിന് ഒട്ടും കരുത്തില്ലാത്തതാണ്.

1

സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ പാര്‍ട്ടി ഐക്യമുണ്ടാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിഗമനം. തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചതാണ് സിദ്ദുവിന്റെ വഴിയടയാന്‍ കാരണം. സോണിയാ ഗാന്ധി തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. എത്രയും വേഗം മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ആരാണ് നേതാവെന്ന് അറിയാം. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ഇന്റേണല്‍ സര്‍വേയിലും ജനപ്രീതിയില്‍ ചന്നി വളരെ മുന്നിലാണ്. പ്രവര്‍ത്തകരോടെല്ലാം ചോദിച്ചറിഞ്ഞപ്പോള്‍ സിദ്ദുവിനേക്കാള്‍ വളരെ മുന്നിലാണ് ചന്നി. ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചതിന് മുകളിലേക്ക് ചന്നിയുടെ പിന്തുണ വര്‍ധിച്ചിരിക്കുകയാണ്.

2

സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക്, അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് സോണിയ ശ്രമം ആരംഭിച്ചിരിക്കുന്നത്. എഎപിയുടെ ശക്തി കേന്ദ്രത്തില്‍ തന്നെ ചന്നി മത്സരിക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചത് കൊണ്ടാണ്. അതേസമയം അവസാന നിമിഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ എന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. ഇത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സൂചനയുണ്ട്. അതൊഴിവാക്കാനാണ് തീരുമാനം. പ്രഖ്യാപനം അവസാന നിമിഷം വന്നാല്‍ പരസ്പരം വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഒഴിവാക്കാനും കൂറുമാറ്റം തടയാനും സാധിക്കും. അതിനാണ് സോണിയയുടെ ശ്രമം.

3

അതേസമയം സിദ്ദുവിന്റെ ഏറ്റവും വലിയ വെല്ലുവിളി സര്‍ക്കാരില്‍ യാതൊരു സ്വാധീനവും ഇല്ലെന്നതാണ്. ക്യാബിനറ്റ് മന്ത്രിമാരില്‍ നല്ലൊരു വിഭാഗം ചന്നിയെ പിന്തുണച്ച് കഴിഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടവരും ഇവരാണ്. മൂന്ന് മാസത്തെ സമയം കൊണ്ട് മന്ത്രിസഭയിലും സര്‍ക്കാരിലും പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഒരുപോലെ വളരാന്‍ ചന്നിക്ക് സാധിക്കും. പഞ്ചാബിലെ ഏറ്റവും ജനപ്രിയ നേതാവും മുഖ്യമന്ത്രിയായ ചന്നി തന്നെയാണ്. ഈ ചെറിയ കാലയളവിനുള്ളില്‍ ചന്നിയെടുത്ത മികച്ച തീരുമാനങ്ങള്‍ ഭരണവിരുദ്ധ വികാരത്തെ നല്ലൊരു രീതിയില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

4

ജനകീയ വിഷയങ്ങളില്‍ തന്നെ കേന്ദ്രകരിച്ചാണ് ചന്നി മുന്നോട്ട് പോകുന്നത്. ഇത് ജനകീയനായ മുഖ്യമന്ത്രി എന്ന പ്രതിച്ഛായയും ചന്നിക്ക് നേടിക്കൊടുത്തിരിക്കുകയാണ്. ഇതൊന്നും സിദ്ദുവിന് ഇതുവരെ പ്രകടിപ്പിക്കാനായിട്ടില്ല. പഞ്ചാബ് മോഡല്‍ വികസന മാതൃക സിദ്ദുവിന് കൈവശമുണ്ടെന്നും, അദ്ദേഹമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവേണ്ടതെന്നും, സിദ്ദു ക്യാമ്പ് പറയുന്നു. എന്നാല്‍ ഈ സമ്മര്‍ദങ്ങളൊന്നും ഹൈക്കമാന്‍ഡില്‍ ചെലവായിട്ടില്ല. സിദ്ദുവിന്റെ ജനപ്രീതി ചന്നിയുടെ അടുത്തൊന്നുമില്ല. ചന്നിയെ മാറ്റിയാല്‍ അത് ദളിത് വോട്ടിനെ മാത്രമല്ല, കോണ്‍ഗ്രസിനെ തന്നെ പഞ്ചാബില്‍ വട്ടപൂജ്യമാക്കുന്ന കാര്യമാകും.

5

ഉപയോഗിച്ച് വലിച്ചെറിയുക എന്ന ആരോപണങ്ങള്‍ പൊളിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതുകൊണ്ടാണ് ചന്നിക്ക് മുന്‍തൂക്കം നല്‍കുന്നത്. ദളിതുകളുടെ പിന്തുണ നേടിയ ശേഷം ചന്നിയെ ഒഴിവാക്കുമെന്നാണ് എഎപി, ബിജെപി, അകാലിദള്‍ എന്നിവര്‍ ആരോപിക്കുന്നത്. ചന്നി രണ്ട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സിദ്ദു ക്യാമ്പിനെ ചൊടിപ്പിച്ചിരുന്നു. സിദ്ദുവിന്റെ മാധ്യമ ഉപദേഷ്ടാവായ സുരീന്ദര്‍ ദല്ല ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു സീറ്റില്‍ മാത്രം മത്സരിക്കണമെന്നാണ് ദല്ലയുടെ ആവശ്യം. അമൃത്സറിന് പുറത്ത് മത്സരിക്കില്ലെന്ന് സിദ്ദു പറഞ്ഞിരുന്നു. അതുപോലെ നിലപാടെടുക്കാന്‍ ചന്നിക്കും സാധിക്കണമായിരുന്നുവെന്നും സുരീന്ദര്‍ ദല്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+