നാലാമത്തെ ഐ ഫോണിനായി കുരുക്ക് മുറുക്കി പോലീസ്, ഹാജരാക്കാതെ ദിലീപ്, ലാബിലേക്കും അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ കോടതി ഇന്ന് പരിഗണിച്ചു. എന്നാല്‍ വാദം നാളെ വീണ്ടും തുടരുമെന്നും കോടതി അറിയിച്ചു. ദിലീപ് ശക്തമായ വാദങ്ങളാണ് ഇന്ന് ഉയര്‍ത്തിയത്. തന്റെ അമ്മയെ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതികളാക്കിയെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞത്.

ദിലീപ് ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇതുവരെ ഒരു പ്രതിക്കും കിട്ടാത്ത തരത്തിലുള്ള സംരക്ഷണമാണ് കോടതിയില്‍ നിന്ന് ദിലീപിന് ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഫോണ്‍ ഹാജരാക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നായിരുന്നു ദിലീപ് ചോദിച്ചത്.

1

കേസുമായി ബന്ധപ്പെട്ട് ദിലീപ് കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഫോണുകളില്‍ നിര്‍ണായകമായ ഐ ഫോണില്ല. ദിലീപ് കൈമാറിയത് പ്രോസിക്യൂഷന്‍ നല്‍കിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷന്‍ നല്‍കിയ പട്ടികയിലെ ആദ്യ ക്രമനമ്പറില്‍ പയുന്ന ഈ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഇതോടെ ശക്തമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. താന്‍ പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ്‍ ആകാമിതെന്നാണ് ദിലീപ് പറയുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന ഐഫോണ്‍ ആണെങ്കില്‍ ഇത് നിലവില്‍ തന്റെ കൈവശമില്ലെന്നും ദിലീപ് വ്യക്തമാക്കി.

2

മുമ്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ താന്‍ ഉപേക്ഷിച്ചുവെന്നാണ് ദിലീപ് പറയുന്നത്. ഇത് പ്രവര്‍ത്തന രഹിതമായെന്നും അദ്ദേഹം പറയുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ ഏതെന്ന് വ്യക്തമല്ലെന്നും ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ പറഞ്ഞ ഐഎംഇഐ നമ്പറിലുള്ള ഫോണ്‍ തന്റെ രണ്ടാമത്തെ ഐ ഫോണ്‍ എന്നാണ് ദിലീപ് പറയുന്നത്. ഈ ഫോണ്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഏഴ് മൊബൈല്‍ ഫോണുകളാണ് ആവശ്യപ്പെട്ടത്. ഇതില്‍ ആറെണ്ണാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയത്. ഹൈക്കോടതിയാണ് ഈ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

3

ദിലീപ് നാലാമത്തെ ഫോണ്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി കേള്‍ക്കുക. ഫോണുകള്‍ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം എന്നാണ് കോടതി നിരീക്ഷിച്ചത്. ഫോണുകള്‍ കേരളത്തിലെ ലാബില്‍ പരിശോധിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഫോണുകള്‍ കൈമാറുന്നത് ദിലീപ് എതിര്‍ക്കുകയും ചെയ്തു. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ വെക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

4

തന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയ എല്ലാ ഗാഡ്ജറ്റുകളും പോലീസിന്റെ കൈവശമുണ്ടെന്നും വാദത്തിനിടെ ദിലീപ് ചൂണ്ടിക്കാണിച്ചു. ഫോണുകളില്‍ കൃത്രിമമായി എന്തെങ്കിലും തിരുകി കേറ്റാനുള്ള സാധ്യതയും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞത്. ദിലീപ് ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം സൂചിപ്പിക്കുന്നത്. തന്റെ അമ്മ ഒഴികെയുള്ള എല്ലാവരെയും പ്രതികളാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും, മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്ത അന്വേഷണ സംഘം കേസില്‍ കുരുക്ക് മുറുക്കി കൊണ്ടിരിക്കുകയാണ്.

5

ദിലീപിന്റെ ഫോണ്‍ കിട്ടിയ സാഹചര്യം അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. അവ കൈമാറിയ ഫോറന്‍സിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. മുംബൈയില്‍ വെച്ച് ഈ ഐ ഫോണില്‍ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. നേരത്തെ ദിലീപിന്റെ വീട്ടില്‍ വര്‍ഷങ്ങളായി സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇയാളെ വിട്ടയച്ച ഉടന്‍ പോയ സ്ഥലവും ബന്ധപ്പെട്ടവരെയും കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേസില്‍ വഴിത്തിരിവായേക്കും. ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

6

ദിലീപ് ഒളിപ്പിച്ചതായി കരുതുന്ന ഫോണ്‍ ദിലീപ് ഉപയോഗിച്ചതിന്റെയും ഫോണ്‍ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപുമായി അടുപ്പമുള്ള മൂന്ന് പേരുടെ മൊഴികള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമ ഗൂഢാലോചനക്കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്തെ ഫോണ്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നിര്‍ണായക വിവരങ്ങള്‍ ഈ ഫോണിലാണ് ഉള്ളതെന്നാണ് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്. ദിലീപ് ഭയപ്പെടുന്നതെന്തോ ഇതിലുണ്ടെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്.

7

കേസ് പല ദിശയിലേക്കാണ് നീങ്ങുന്നത്. ദിലീപിന്റെ തന്നെ മൊബൈല്‍ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന യുവാവ് നേരത്തെ കാറപകടത്തില്‍ മരിച്ചിരുന്നു. ഇതിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സലീഷ് എന്ന ഈ യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപകടത്തിലാണ് മരിച്ചത്. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. സലീഷിന് കൊച്ചിയില്‍ മൊബൈല്‍ സര്‍വീസ് കട നടത്തിയിരുന്നു. ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര അടക്കമുള്ള ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അങ്കമാലി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

8

ദിലീപിന്റെ ഫോണില്‍ മാഡം എന്ന് പറയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് തേടുന്നുണ്ട്. നേരത്തെ പള്‍സര്‍ സുനി ഈ ഫോണില്‍ അത്തരം വിവരങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ദിലീപിന് വൈകാരിക അടുപ്പമുള്ളവരാണ് ഈ മാഡമെന്നും, അതാണ് ഏത് വഴിയിലൂടെയും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് കണക്കുക്കൂട്ടല്‍. ഫോണിലെ ചില കാര്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ നേരത്തെ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്തുകൊണ്ട് പോലീസ് ലാബാലിലെ ഫോണ്‍ പരിശോധന എതിര്‍ക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. കേസിലെ വിഐപിയെയും മാഡത്തെയും കണ്ടെത്തിയാല്‍ അത് വലിയ വഴിത്തിരിവാകുമെന്നും ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+