കോണ്‍ഗ്രസ് നന്നാകുമോ? കുടുംബവാഴ്ച അവസാനിപ്പിക്കും എന്ന സൂചനയുമായി സോണിയ തന്നെ... ഭാവിയില്‍?

Subscribe to Oneindia Malayalam

മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബാധിപത്യമാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം. നെഹ്‌റു കുടുംബം ആണ് കാലങ്ങളായി പാര്‍ട്ടിയിലെ കാര്യങ്ങളുടെ അവസാന വാക്ക്. ഹൈക്കമാന്‍ഡ് എന്നും നെഹ്‌റു കുടുംബാംഗങ്ങള്‍ തന്നെ.

എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരുന്നത് നെഹ്‌റു കുടുംബാംഗങ്ങള്‍ മാത്രമാണ് എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, എന്നും നെഹ്‌റു കുടുംബത്തിന് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്സിന് ഭാവിയില്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു പ്രസിഡന്റ് ഉണ്ടാകും എന്നാണ് ഇപ്പോള്‍ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി പറഞ്ഞിരിക്കുന്നത്. മുംബൈയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ആയിരുന്നു സോണിയയുടെ പ്രതികരണം.

നെഹ്‌റു കുടുംബം മാത്രമോ

നെഹ്‌റു കുടുംബം മാത്രമോ

കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിക്കാന്‍ രാജ്യത്തെ മറ്റ് നേതാക്കള്‍ക്കൊന്നും അവകാശമില്ലേ എന്ന ചോദ്യം ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എല്ലാക്കാലത്തും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ക്കായി ആ കസേര മാറ്റിവയ്ക്കപ്പെടുന്നു എന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ളത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറേ കാലങ്ങളായി കാര്യങ്ങള്‍ ആ നിലയ്ക്കല്ല മുന്നോട്ട് പോകുന്നത് എന്നത് വേറെ കാര്യം.

20 വര്‍ഷങ്ങള്‍

20 വര്‍ഷങ്ങള്‍

കഴിഞ്ഞ 20 വര്‍ഷങ്ങളായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നെഹ്‌റു കുടുംബത്തിന്റെ കൈയ്യില്‍ ആണ്. 1998 ല്‍ ആയിരുന്നു സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. അന്ത:ഛിദ്രങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞുകിടക്കുകയായിരുന്ന കോണ്‍ഗ്രസ്സിന് നവജീവന്‍ നല്‍കിയത് സോണിയയുടെ നേതൃത്വം ആയിരുന്നു. ഒടുവില്‍ മകന്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥാനം കൈമാറും വരെ സോണിയ തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി തുടര്‍ന്നു. ഇപ്പോഴും അധ്യക്ഷ സ്ഥാനം നെഹ്‌റു കുടുംബത്തിന് തന്നെ.

എന്തുകൊണ്ട് മാറില്ല?

എന്തുകൊണ്ട് മാറില്ല?

മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു സോണിയ ഗാന്ധിയുടെ ചരിത്രപരമായ മറുപടി. ഭാവിയില്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും എന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ പലരും പല ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. രാഹുലിന് പകരം പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവച്ചു

പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവച്ചു

ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആ പദവി ഏറ്റെടുക്കാന്‍ സോണിയ തയ്യാറായില്ല. ഇറ്റലിക്കാരി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ തലമുണ്ഡനം ചെയ്യും എന്നായിരുന്നു ബിജെപി നേതാവ് സുഷമ സ്വരാജ് അന്ന് പറഞ്ഞത്. എന്നാല്‍ അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാതെ സോണിയ ഗാന്ധി മാറി നില്‍ക്കുകയായിരുന്നു. പക്ഷേ, ഭരണത്തില്‍ സോണിയ തന്നെ ആയിരുന്നു അവസാനവാക്ക്. യുപിഎ അധ്യക്ഷ എന്ന നിലയില്‍ പ്രധാനമന്ത്രിയേക്കാള്‍ ശക്തയായിരുന്നു അവര്‍.

മന്‍മോഹന്‍ മെച്ചമാണ്

മന്‍മോഹന്‍ മെച്ചമാണ്

തന്നേക്കാള്‍ എന്തുകൊണ്ടും മികച്ച പ്രധാനമന്ത്രിയാകാന്‍ മന്‍മോഹന്‍ സിങിന് കഴിയും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അന്ന് ആ പദവി ഏറ്റെടുക്കാതിരുന്നത് എന്നാണ് സോണിയ ഗാന്ധി നല്‍കുന്ന വിശദീകരണം. ഒരു പരീക്ഷണത്തിന് മുതിരാതെ തന്നെ, തനിക്ക് തന്റെ പരിമിതികള്‍ അറിയാമായിരുന്നു എന്നും സോണിയ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അധികാരം മുഴുവന്‍ തന്റെ കൈയ്യില്‍ ആയിരുന്നു എന്ന ആരോപണത്തെ അവര്‍ തള്ളിക്കയുന്നും ഉണ്ട്.

എന്തിന് രാഷ്ട്രീയത്തില്‍?

എന്തിന് രാഷ്ട്രീയത്തില്‍?

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്താതിരുന്ന കാലം ആയിരുന്നു അത്. എങ്കിലും ദേശീയ തലത്തില്‍ പാര്‍ട്ടി ശക്തം തന്നെ ആയിരുന്നു. പക്ഷേ, ശക്തമായ നേതൃത്വം ഇല്ലാതിരുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവച്ചു പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കൂടി. പ്രതിസന്ധികള്‍ വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ ഒരു ഭീരുവിനെ പോലെ ഇരിക്കാന്‍ ആകില്ലെന്ന് ഉറപ്പിച്ചാണ് നേതൃത്വത്തിലേക്ക് വന്നത് എന്നും സോണിയ വ്യക്തമാക്കുന്നുണ്ട്.

38 വര്‍ഷങ്ങള്‍

38 വര്‍ഷങ്ങള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇപ്പോള്‍ എഴുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. അതില്‍ ഏറിയ പങ്കും രാജ്യത്തെ ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി ആയിരുന്നു. ചുരുക്കി പറഞ്ഞാല്‍ നെഹ്‌റു കുടുംബം തന്നെ ആയിരുന്നു ഭൂരിപക്ഷം കാലവും രാജ്യത്തെ ഭരിച്ചത്- 36 വര്‍ഷത്തോളം. പക്ഷേ, രാജീവ് ഗാന്ധിയുടെ മരണശേഷം ഇന്ത്യയ്ക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഉള്ള എഴുപത് വര്‍ഷങ്ങളില്‍, പക്ഷേ, 38 വര്‍ഷവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചത് നെഹ്‌റു കുടുംബാംഗങ്ങള്‍ ആയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UPA chairperson Sonia Gandhi on Friday said there may be a Congress President from outside the Nehru-Gandhi family in future, adding that she opted for Manmohan Singh as Prime Minister in 2004 as he was a better candidate for the post than her.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്