• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ മാറ്റം 48 മണിക്കൂറില്‍... ശശി തരൂരിന്റെ നിര്‍ദേശം ഇങ്ങനെ, കമല്‍നാഥ് തെറിക്കും

ദില്ലി: കോണ്‍ഗ്രസ് തോല്‍വി ഏറ്റെടുത്ത് സംഘടനയില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശിച്ച് കഴിഞ്ഞു. പക്ഷേ വെറുമൊരു മാറ്റമല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അടിമുടി മാറ്റമാണ്. അതേസമയം മുതിര്‍ന്ന നേതാവ് ശശി തരൂര്‍ നാളെ തന്നെ പാര്‍ട്ടിയുടെ പൊളിച്ചെഴുത്ത് തുടങ്ങണമെന്നാണ് പറയുന്നത്. കേരളത്തില്‍ നിന്നുള്ളവരും നിര്‍ദേശം ഇതില്‍ നിര്‍ണായകമാകും. അതേസമയം രാഹുല്‍ ഗാന്ധിയുടെ ടീമിലും കാര്യമായ മാറ്റം ഉണ്ടാകും.

കോണ്‍ഗ്രസിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ ന്യായ് എല്ലാവരിലേക്കും എത്തിക്കുന്നതില്‍ മോശം നേതൃത്വം കാരണമായെന്നാണ് വിലയിരുത്തല്‍. കര്‍ഷക പിന്നോക്ക മേഖലയില്‍ പോലും ഇത് അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത്, അതില്‍ മികച്ച നേതാക്കളെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

തരൂര്‍ പറയുന്നതിങ്ങനെ

തരൂര്‍ പറയുന്നതിങ്ങനെ

കോണ്‍ഗ്രസിന് മറ്റ് വഴിയില്ല, ഇതില്‍ നിന്ന് കരകയറേണ്ടതുണ്ട്. കോണ്‍ഗ്രസിലെ പൊളിച്ചെഴുത്ത് നാളെ തന്നെ തുടങ്ങണം. കാരണം രാജ്യത്ത് ശക്തമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. ഇനി ഒരുപാട് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തോല്‍വിയുടെ ആഘാതം ചര്‍ച്ച ചെയുന്നതില്‍ അര്‍ഥമില്ല. അതേസമയം ബിജെപിയുടെ വിജയം ഭാഗ്യം കൊണ്ട് സംഭവിച്ചതാണെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അതല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു.

രാഹുല്‍ മാറുന്നു

രാഹുല്‍ മാറുന്നു

രാഹുല്‍ തോല്‍വി പഠിക്കാന്‍ നില്‍ക്കില്ലെന്നാണ് സൂചന. തന്റെ ഉപദേശക ടീമിനെ പൂര്‍ണമായും ഒഴിവാക്കാനാണ് പദ്ധതി. ഇനി വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലേക്കാണ് ശ്രദ്ധ. ദില്ലി, മഹാരാഷ്ട്ര എന്നിവയാണ് മുന്നിലുള്ളത്. അതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍മാരെ മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണ്. മുതിര്‍ന്ന നേതാക്കള്‍ ഇനി മത്സരിക്കാതെ കോണ്‍ഗ്രസ് ഉപദേശക സമിതിയില്‍ നിലനിര്‍ത്താനാണ് തീരുമാനം. ദിഗ്വിജയ് സിംഗ് അതില്‍ ഉള്‍പ്പെടും.

മധ്യപ്രദേശില്‍ മാറ്റം

മധ്യപ്രദേശില്‍ മാറ്റം

മധ്യപ്രദേശില്‍ രാഹുല്‍ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ ഇവിടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പുണ്ടായെന്നും, അത് കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നിര്‍ണായകമായെന്നും രാഹുലിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം. കമല്‍നാഥ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിസന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ സ്ഥിരീകരിച്ചു.

സിന്ധ്യ മടങ്ങിവരും

സിന്ധ്യ മടങ്ങിവരും

ജോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ നിന്ന് മാറ്റിയത് സംസ്ഥാനത്തെ മൊത്തം ട്രെന്‍ഡ് മാറ്റിയെന്നാണ് വിശകലനം. ഗുണയില്‍ അദ്ദേഹം തോല്‍ക്കുകയും ചെയ്തു. എന്നാല്‍ സിന്ധ്യയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന് മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനും ഇത് കളമൊരുക്കും. സിന്ധ്യയെ ഗുണയില്‍ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കമല്‍നാഥാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വട്ടപൂജ്യ സംസ്ഥാനങ്ങള്‍

വട്ടപൂജ്യ സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാതിരുന്ന ദില്ലി, തകര്‍ന്നടിഞ്ഞ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും മാറ്റമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് രാഹുല്‍ തന്നെ പ്രവര്‍ത്തനം നടത്തും. ഇത് മുന്‍ സംസ്ഥാന മുഖ്യമന്ത്രി നടപ്പാക്കിയ തന്ത്രമാണ്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഹിന്ദി മേഖലയില്‍ സ്വാധീനം നേടാനാവൂ എന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി പ്രാദേശിക നേതാക്കളുടെ സഹായവും രാഹുല്‍ തേടും.

കേരളത്തില്‍ നിന്നുള്ള നിര്‍ദേശം

കേരളത്തില്‍ നിന്നുള്ള നിര്‍ദേശം

കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും നേതാക്കളുടെയും നിര്‍ദേശങ്ങള്‍ രാഹുല്‍ സ്വീകരിക്കുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. ആദ്യത്തെ നീക്കം പഞ്ചാബില്‍ അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. സിദ്ദുവിന് രാജ്യസഭാ സീറ്റോ അതല്ലെങ്കില്‍ ഭാര്യക്ക് മികച്ച പദവികളോ രാഹുല്‍ വാഗ്ദാനം ചെയ്യും. സംസ്ഥാന സമിതികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്ന സമ്പ്രദായവും കോണ്‍ഗ്രസ് അവസാനിപ്പിക്കും.

രാഹുല്‍ ഗൗരവക്കാരനാവും

രാഹുല്‍ ഗൗരവക്കാരനാവും

രാഹുല്‍ കൂടുതല്‍ ഗൗരവത്തില്‍ രാഷ്ട്രീയത്തെ കാണുമെന്നാണ് സൂചന. പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആക്രമണ സ്വഭാവമുള്ള നേതാവായി അദ്ദേഹം പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നത്. മോദിയുടെ ശൈലിയില്‍ നിന്ന് കടം കൊള്ളുകയും ചെയ്യും. ഈ പരിവേഷം മാത്രമേ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പുതിയൊരു വോട്ടുബാങ്ക് ഉണ്ടാക്കാന്‍ സഹായിക്കൂ എന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മാറ്റമാണ് ആദ്യ ഘട്ട മാറ്റത്തിലുള്ളത്. ശശി തരൂരിനും നിര്‍ണായക റോള്‍ ഹൈക്കമാന്‍ഡില്‍ ഉണ്ടാവും.

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!

English summary
congress may bring change in inner politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X