കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 16 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിക്കും, കണക്കുകളില്‍ മുന്നില്‍!!

Google Oneindia Malayalam News

ലഖ്‌നൗ: അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് ഉത്തര്‍പ്രദേശ് കടക്കുകയാണ്. നിര്‍ണായക വാക്‌പോരുകള്‍ക്ക് ഒടുവിലാണ് സംസ്ഥാന രാഷ്ട്രീയം. പ്രിയങ്ക ഗാന്ധി തൊടുത്ത് വിട്ട രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും. പക്ഷേ ഇതില്‍ സത്യാവസ്ഥ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്നാണ് മഹാസഖ്യത്തിന്റെ ഭയം. ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണ രീതിയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം നിര്‍ണായകമായ 16 സീറ്റുകളില്‍ ബിജെപി ഭയപ്പെടുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടാണ്. പ്രിയങ്ക തന്നെയായിരിക്കും വിജയഫോര്‍മുലയെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

കോണ്‍ഗ്രസ് ഫാക്ടര്‍

കോണ്‍ഗ്രസ് ഫാക്ടര്‍

യുപിയില്‍ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് മെയ് ആറിനാണ് നടക്കുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് ഫാക്ടര്‍ കിഴക്കന്‍, പടിഞ്ഞാറന്‍ യുപിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ അമേഠിയും റായ്ബറേലിയും മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാത്ത കോണ്‍ഗ്രസിന്റെ രീതിയും എതിരാളികളെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് വോട്ടു മറിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണ്.

ബിജെപിയുടെ കോട്ടകള്‍

ബിജെപിയുടെ കോട്ടകള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയും മഹാസഖ്യവും തമ്മിലായിരുന്നു പോരാട്ടം. അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടിയുടെ കോട്ടകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ബിഎസ്പിയും ഇതേ രീതി തന്നെ പിന്തുടര്‍ന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് ജാതിസമവാക്യങ്ങളെ മുന്നില്‍ കണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് പോരാട്ടം ത്രികോണമാക്കിയത്. അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്ക് ഇതിലൂടെ ഉണ്ടായത്.

14 സീറ്റുകള്‍ കൈവിടും

14 സീറ്റുകള്‍ കൈവിടും

14 സീറ്റുകള്‍ അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. ദൗരാര, സീതാപൂര്‍, ഫത്തേപൂര്‍, ലഖ്‌നൗ, ബാന്ദ, ഫൈസാബാദ്, കൈസര്‍ഗഞ്ച്, ഗോണ്ട, മൊഹല്ലഗഞ്ച്, കൗശാംബി, ബാരബങ്കി, ബഹറെച്ച്, എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. ഇതില്‍ മൊഹല്ലഗഞ്ച്, കൗശാംബി, ബാരബങ്കി, ബഹ്‌റെച്ച് എന്നിവ സംവരണ സീറ്റുകളാണ്. ഇവിടെയെല്ലാം ദളിത്, ബ്രാഹ്മണ, യാദവ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നാണ് വിലയിരുത്തല്‍. ഇത് ഒരുപോലെ ബിജെപിക്കും മഹാസഖ്യത്തിനും ഭീഷണിയാണ്.

ലഖ്‌നൗവില്‍ മഹാസഖ്യത്തെ വീഴ്ത്തും

ലഖ്‌നൗവില്‍ മഹാസഖ്യത്തെ വീഴ്ത്തും

ലഖ്‌നൗവില്‍ ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. രാജ്‌നാഥ് സിംഗ് ഇത്തവണ പ്രതിരോധത്തിലായിരുന്നു. സമാജ് വാദി പാര്‍ട്ടി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. എന്നാല്‍ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കിയതോടെ രാജ്‌നാഥ് സിംഗ് തല്‍ക്കാലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിക്കുമെന്നാണ് മണ്ഡലത്തില്‍ നിന്ന് എസ്പി നേതാക്കള്‍ പറയുന്നത്. ഇത് കോണ്‍ഗ്രസും സമ്മതിക്കുന്നു. ബിജെപി ഇതര വോട്ടുകള്‍ ഒരുപാര്‍ട്ടിയിലേക്ക് മാത്രമായി പോകാത്തതും കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്.

2 സീറ്റുകളില്‍ അതിശക്തം

2 സീറ്റുകളില്‍ അതിശക്തം

ദൗരാരയിലും ബാരബങ്കിയിലും കോണ്‍ഗ്രസ് അതിശക്തരെയാണ് നിര്‍ത്തിയത്. ഇവര്‍ക്ക് 100 ശതമാനം വിജയസാധ്യതയുണ്ട്. ദൗരാരയില്‍ യുവ നേതാവും ബ്രാഹ്മണ മുഖവുമായ ജിതിന്‍ പ്രസാദയാണ് നേതാവ്. ബാരബങ്കിയില്‍ തനൂജ് പൂനിയയും. രാഹുലിന്റെയും പ്രിയങ്കയുടെയും പ്രതിച്ഛായ ഇവര്‍ക്ക് ഗുണം ചെയ്യും. പ്രിയങ്ക പറഞ്ഞത് പോലെ ബിജെപിയുടെ വോട്ടുശതമാനം. എട്ട് മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് ഗുണം ചെയ്യും. ജാതിസമവാക്യത്തെ ഒന്നിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചതാണ് മഹാസഖ്യത്തിന് ഗുണം ചെയ്യുക.

പ്രിയങ്ക വിജയഫോര്‍മുല

പ്രിയങ്ക വിജയഫോര്‍മുല

പ്രിയങ്ക പറഞ്ഞത് പോലെ ബിജെപിയുടെ മുന്നോക്ക വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസ് പൊളിച്ച് കഴിഞ്ഞു. ഇവര്‍ക്ക് ആശ്രയിക്കാവുന്ന വോട്ടുബാങ്കായി മാറിയിരിക്കുകയാണ് ബ്രാഹ്മണ വിഭാഗം. 2014ല്‍ ബിജെപിയുടെ 40 ശതമാനം വോട്ടിന്റെ പകുതി വന്നത് മുന്നോക്ക വിഭാഗത്തില്‍ നിന്നാണ്. അതേസമയം ബാന്ദയില്‍ കോണ്‍ഗ്രസ് കുറുമി നേതാവായ ബാല്‍കുമാര്‍ പട്ടേലിനാണ് സീറ്റ് നല്‍കിയത്. ബിജെപി ഇതേ വിഭാഗത്തില്‍ ആര്‍കെ പട്ടേലിന് സീറ്റ്. സമാജ് വാദി പാര്‍ട്ടി മുന്നോക്ക വിഭാഗം നേതാവായ ശ്യാമ ചരണ്‍ ഗുപ്തയ്ക്കാണ് സീറ്റ് നല്‍കിയത്. ബാന്ദയില്‍ ദളിത് വോട്ടര്‍മാര്‍ 15 ശതമാനവും ഒബിസി വോട്ടര്‍മാര്‍ 9 ശതമാനവും ഉണ്ട്. ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എസ്പിയുടെ വോട്ട് ബിജെപിയിലേക്ക് പോവാന്‍ സഹായിക്കും

കണക്കില്‍ കോണ്‍ഗ്രസ്

കണക്കില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് കൃത്യമായ മേല്‍ക്കോയ്മ ഇനി വോട്ടിംഗ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ട്. പ്രധാനമായും മുന്നോക്ക വിഭാഗം വോട്ടുകളാണ് പ്രതീക്ഷ നല്‍കുന്നത്. പ്രിയങ്ക പറഞ്ഞത് പോലെ മഹാസഖ്യത്തിന് വലിയ നേട്ടം കോണ്‍ഗ്രസിലൂടെ ഉണ്ടാവും. കഴിഞ്ഞ തവണ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി ലഭിച്ച 48 ശതമാനം വോട്ട് ഇത്തവണ 50 ശതമാനമാക്കാന്‍ കോണ്‍ഗ്രസ് സഹായിക്കും. പകരം ചില മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന്റെ സഹായവും കോണ്‍ഗ്രസിന് ലഭിക്കും. 19 മുതല്‍ 25 സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ജാതിസമവാക്യം വിജയം കൊണ്ടുവരിക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെകോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
congress may dent bjp sp bsp chances in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X