യുപി പിടിക്കാന്‍ 3 പ്ലാന്‍, എസ്പി കൂടെയില്ല, ബാക്കിയുള്ളിടത്ത് അസം മോഡല്‍, കളി മാറ്റി കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് അടുത്ത വര്‍ഷം യുപി പിടിക്കാന്‍ ഒരുങ്ങുകയാണ്. മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ നിര്‍ണായക റോള്‍ പ്രിയങ്ക ഗാന്ധിക്കുണ്ടാവും. പക്ഷേ പ്രിയങ്കയേക്കാള്‍ ഒരു സോഷ്യല്‍ എഞ്ചിനീയറെയാണ് യുപി അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത്. ഇനിയുള്ള ഒരുവര്‍ഷം അസം മോഡലിലേക്ക് കോണ്‍ഗ്രസ് മാറുന്നു എന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് അസമില്‍ അധികാരം പിടിച്ചില്ലെങ്കില്‍ ഗ്രൂപ്പിസം ഒഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. അതാണ് പ്രിയങ്ക കോണ്‍ഗ്രസില്‍ ഇത് നടപ്പാക്കാന്‍ ശ്രമിക്കിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്ലാന്‍
ദേശീയ തലത്തില്‍ ബിജെപിയുടെ കരുത്തിന് പ്രധാന കാരണം സംസ്ഥാനങ്ങളിലെ പ്രകടനമാണ് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രകടനം ഗൗരവമായി കാണുകയാണ് യുപിയെ കൂടാതെ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്നവയാണ്. ഇവിടെ കൃത്യമായ നേതാവിനെ കണ്ടെത്തി, അതോടൊപ്പം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വിജയ ഫോര്‍മുല കൂടി നടപ്പാക്കാനാണ് രാഹുലിന്റെ തീരുമാനം.

യുപിയില്‍ കറുത്ത കുതിരകള്‍
ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കുക അസാധ്യമാണ്. കാരണം സംഘടന നന്നായെങ്കിലും, ഒരു ശക്തമായ നേതാവ് കോണ്‍ഗ്രസിനില്ല. അതുകൊണ്ട് 75 പ്ലസ് എന്ന കണക്കിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. 75 സീറ്റ് നേടിയാല്‍ ബിജെപിയുടെ ജയത്തിന് തടയിടാന്‍ കോണ്‍ഗ്രസിന് സാധിക്കും. സമാജ് വാദി പാര്‍ട്ടി ശക്തമായ മത്സരമാണ് നടത്തുന്നതെന്ന് പ്രകടമായിരുന്നു. പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിയുമായി ഒപ്പത്തിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് 75 സീറ്റ് പിടിച്ചാല്‍ അത് ഭരണത്തിലേക്ക് എത്തിക്കാന്‍ സഹായകരമാകും.

എസ്പിയുമായി സഖ്യമില്ല
സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പകരം ചെറിയ പാര്‍ട്ടിയുമായിട്ടാവും സഖ്യം. അതാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ആ പാര്‍ട്ടിക്കും, ആ പാര്‍ട്ടിയുടെ ചെറിയ ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേരിയ മാര്‍ജിനില്‍ തോല്‍ക്കാനിടയുള്ള മണ്ഡലങ്ങളില്‍ വിജയിപ്പിക്കുകയും ചെയ്യും. എസ്പിയിലേക്ക് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പോകില്ല. കാരണം യുപിയിലെ ബ്രാഹ്മണ വിഭാഗം വോട്ടുകളാണ് സാധാരണ കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്നത്. അവര്‍ എസ്പിക്ക് വോട്ട് ചെയ്യില്ല.

മമതയുടെ തൃണമൂല്‍
തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് യുപിയില്‍ സഖ്യത്തിനായി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തൃണമൂല്‍ ബംഗാള്‍ പിടിച്ച ശേഷം യുപിയില്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അംഗത്വ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ലഖിംപൂര്‍ കേരിയിലാണ് അംഗത്വ പ്രചാരണം തുടങ്ങിയത്. ലഖിപൂര്‍ ഖേരിയിലെ ബിഎസ്പിയുടെ പ്രാദേശിക നേതാക്കളില്‍ കുറച്ച് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ടിഎംസിയിലേക്ക് നേതാക്കളെത്തുമെന്നാണ് സൂചന.

നാല് മേഖലകള്‍
അവധ് മേഖലയാകെ പിടിക്കാനുള്ള സംഘടനയാണ് ഇപ്പോള്‍ സജ്ജമാകുന്നത്. പൂര്‍വാഞ്ചല്‍ രണ്ടാം ഘട്ടത്തില്‍ എത്തും. പിന്നീട് പശ്ചിമ യുപിയും സംഘടനയിലേക്ക് ചേര്‍ക്കും. തൃണമൂല്‍ സംഘടനാ പ്രവര്‍ത്തനം ഈ രീതിയിലാണ് വ്യാപിപ്പിക്കുക. കോണ്‍ഗ്രസിനേക്കാള്‍ വേഗം ഈ സംഘടനാ പ്രവര്‍ത്തനത്തിനുണ്ട്. ഇവരുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിന് തടസ്സങ്ങളില്ല. ആംആദ്മി പാര്‍ട്ടിയുമായും സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായേക്കും. വോട്ട് ചോര്‍ച്ച തടയാനുള്ള നീക്കം കൂടിയാണിത്. ഇവരാണ് കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടികള്‍.

അസം മോഡല്‍
യുപിയില്‍ നടപ്പാക്കുന്നത് അസം മോഡലാണ്. ടീം ഛത്തീസ്ഗഡിനെ അതിനായി നിയമിച്ചിട്ടുണ്ട്. ഗ്രാസ് റൂട്ട് ലെവല്‍ മൈക്രോ മാനേജ്‌മെന്റ് രീതിയാണ് ഇത്. അസമില്‍ കോണ്‍ഗ്രസിന്റെ സംഘടന ഈ രീതിയോടെയാണ് ശക്തിപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ ഈ രീതി വ്യാപകമായി സ്വീകരിക്കപ്പെട്ട് കഴിഞ്ഞു. ഭൂപേഷ് ബാഗലിനെ ഇത് നടപ്പാക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി നേരിട്ടാണ് ബാഗലിനെ കൊണ്ടുവരുന്നത്. ഛത്തീസ്ഗഡില്‍ ബാഗല്‍ വന്നതിന് ശേഷം ബിജെപി അസ്മതിച്ചതും കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്.
Recommended Video

മുഖ്യമന്ത്രിക്ക് തന്നെ ചാര്‍ജ്
പ്രിയങ്ക നയിക്കുമെങ്കിലും യോഗിയെ പോലൊരു നേതാവിനെ ഒരു മൈക്രോ മാനേജ്‌മെന്റ് തന്ത്രം കൊണ്ട് വീഴ്ത്താനേ സാധിക്കൂവെന്ന് കോണ്‍ഗ്രസിന് അറിയാം. ഭൂപേഷ് ബാഗലിന് പുറമേ അദ്ദേഹത്തിന്റെ രാഷ്ട്രീയ സെക്രട്ടറി വിനോദ് വര്‍മ, മാധ്യമ ഉപദേഷ്ടാവ് രുചിര്‍ ഗാര്‍ഗ്, റായ്പൂര്‍ എംഎല്‍എ വികാസ് ഉപാധ്യായ് എന്നിവര്‍ ഈ ടീം ഛത്തീസ്ഗഡിലുണ്ട്. പാര്‍ലമെന്ററി അഡൈ്വസര്‍ രാജേഷ് തിരുവാരിയും നേരത്തെ അസം തിരഞ്ഞെടുപ്പ് ഗ്രൂപ്പിലുണ്ടായിരുന്നു. നേരത്തെ പ്രിയങ്കയെ അസമിലെ ചായത്തോട്ട മേഖലയില്‍ അവതരിപ്പിച്ചത് ബാഗലിന്റെ തന്ത്രമായിരുന്നു. ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാവും ബാഗലിന് ആദ്യ കിട്ടുന്ന റോള്‍. ഒപ്പം പ്രവര്‍ത്തകര്‍ക്ക് ക്ലാസും ഉണ്ടാവും.












Click it and Unblock the Notifications