ഗുജറാത്തില്‍ പാക്കിസ്ഥാന്‍ കാര്‍ഡിറക്കി ജയിച്ചുകയറാന്‍ മോദിയുടെ ശ്രമം

 • Posted By:
Subscribe to Oneindia Malayalam

cmsvideo
  ഗുജറാത്ത്: പാകിസ്താൻ ഇടപെടല്‍ ആരോപിച്ച് മോദി | Oneindia Malayalam

  അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തില്‍ പാക്കിസ്ഥാന്‍ കാര്‍ഡിറക്കി ജയച്ചുകയറാന്‍ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് കാഴ്ചവെക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോദി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.

  അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 22 മുതല്‍ കുവൈത്തില്‍; വേദിമാറ്റല്‍ പ്രഖ്യാപനം ഇന്ന്

  ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്നാണ് മോദിയുടെ ആരോപണം. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നും മോദി ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

  modi


  പാക് ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അഷ്റഫ് റഫീഖ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് മോദി കോണ്‍ഗ്രസിനോട് മോദി വിശദീകരണം ആവശ്യപ്പെട്ടു. മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് പാക് ബന്ധത്തിന് പിന്നാലെയാണെന്നാണ് മോദിയുടെ വാദം.

  അതേസമയം, സാധാരണ രീതിയിലുള്ളതില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസിനെ മോശക്കാരാക്കാനാണ് മോദി ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വികസനത്തെക്കുറിച്ച് സംസാരിക്കുന്ന മോദി കോണ്‍ഗ്രസിനെ മോശക്കാരാക്കാന്‍ പാക്കിസ്ഥാനെ കൂട്ടുപിടിച്ചത് വലിയവിഭാഗം ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കാനാണെന്നും സൂചനയുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress members held secret meeting with Pakistan envoy at Aiyar's house: PM Modi

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്