കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ പ്രധാനമന്ത്രിയോ?:പരിഹസിച്ച് കോണ്‍ഗ്രസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഒരാളുടെ സ്വപ്‌നം കാണാനുള്ള അവകാശത്തെ നിരോധിക്കാന്‍ കഴിയില്ലെന്നും ആറ് ദിവസം മാത്രം മുഖ്യമന്ത്രിയായ ഒരാള്‍ക്ക് എന്തുകൊണ്ട് പ്രധാനമന്ത്രിയാകുന്നത് സ്വപ്‌നം കണ്ടു കൂടെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയായി കണാന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് കെജ്രിവാള്‍ മറുപടി നല്‍കി. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എഎപി പരമാവധി സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയും പ്രചരിച്ചത്.

Shakel Ahamad

ഈ വാര്‍ത്തകള്‍കേട്ടാണ് പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സ്വപ്‌നം കണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരുടെയും സ്വപ്‌നം കാണാനുള്ള അധികാരത്തെ നിരോധിക്കാന്‍ ഇന്ത്യയില്‍ നിയമമില്ല. അതുകൊണ്ട് ഒരുപാട് മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയാകുന്നത് സ്വപ്‌നം കാണാന്‍ സാധിക്കും. പിന്നെയാണോ ആറ് ദിവസം മുഖ്യമന്ത്രിയായ കെജ്രിവാളിനെന്ന് കോണ്‍ഗ്രസ് വക്താവ് ഷെക്കീല്‍ അഹമ്മദ് വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു.

കെജ്രിവാളിനെ പരിഹസിച്ച ഷെക്കീല്‍ പക്ഷെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് വിലയിരുത്തി. നിലവില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും ഇല്ലെന്ന് ഷെക്കീല്‍ അഹമ്മദ് പറഞ്ഞു.

English summary
Congress sought to ridicule AAP and its leader Arvind Kejriwal on Saturday after the fledgling party announced that it will contest Lok Sabha election, saying there is no bar on even a chief minister for six days to 'dream' of being the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X