കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിനെ അഭിനന്ദിച്ച് ശശി തരൂര്‍; നിങ്ങളാണ് ശരി, അപൂര്‍വ പ്രതികരണത്തിന് കാരണം ഇതാണ്...

Google Oneindia Malayalam News

ന്യൂഡല്‍ഹി: വ്യക്തിപരമായും രാഷ്ട്രീയ തലത്തിലും തന്റേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന നേതാവാണ് ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹം സംസാരിച്ചത് വാര്‍ത്തയായിരുന്നു. രാഷ്ട്രീയ രംഗത്തു വരേണ്ട മാറ്റം തരൂര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയുടെയും ഹിന്ദുത്വ കക്ഷികളുടെയും നിശിത വിമര്‍ശകനായ ശശി തരൂര്‍ പക്ഷേ, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

അപൂര്‍വമായ ഈ അഭിനന്ദനത്തിന് കാരണം മറ്റൊന്നുമല്ല. ഖുശ്ബു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ്. വലതുപക്ഷത്തേക്കാള്‍ നിങ്ങള്‍ ശരിക്കൊപ്പം നിന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം.....

1

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഖുശ്ബു. നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്ന അവര്‍ പിന്നീട് രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. വൈകാതെ ദേശീയ സമിതി അംഗവുമായി. തമിഴ്‌നാട്ടില്‍ ബിജെപിയുടെ സ്റ്റാര്‍ മുഖങ്ങളില്‍ ഒരാളാണ് ഖുശ്ബു. കഴിഞ്ഞ ദിവസം അവര്‍ നടത്തിയ പ്രസ്താവന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

2

ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു ഖുശ്ബു. ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ ബിജെപി നേതാക്കള്‍ ആരും രംഗത്തുവന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഖുശ്ബുവിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു.

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; മുസ്ലിങ്ങള്‍ വീടൊഴിഞ്ഞുപോയി, 'ഇനി നാട്ടിലേക്കില്ല'ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; മുസ്ലിങ്ങള്‍ വീടൊഴിഞ്ഞുപോയി, 'ഇനി നാട്ടിലേക്കില്ല'

3

ഒരു സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആ വ്യക്തിക്ക് നീതി ലഭിക്കേണ്ടതുണ്ട്. കുറ്റം ചെയ്തവര്‍ ഒരിക്കലും രക്ഷപ്പെടാനും പാടില്ല. സ്വതന്ത്രരാവുകയും ചെയ്യരുത്. ബലാല്‍സംഗ കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. ബില്‍ക്കീസ് ബാനു എന്നല്ല, പീഡിപ്പിക്കപ്പെടുന്ന ഏത് സ്ത്രീക്കും രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

4

ഗുജറാത്തില്‍ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരാണ്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ ദേശീയ സമിതി അംഗത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടത്. ഖുശ്ബുവിനെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തുവന്നു. നിങ്ങള്‍ ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചതില്‍ അഭിമാനം. വലതുപക്ഷത്തേക്കാള്‍ നിങ്ങള്‍ ശരിയുടെ പക്ഷത്ത് നിന്നു എന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഹേമന്ത് സോറന്‍ അടവ് മാറ്റി; ഭാര്യ കല്‍പ്പന മുഖ്യമന്ത്രിയായേക്കും... എംഎല്‍എമാരുടെ യോഗം വിളിച്ചുഹേമന്ത് സോറന്‍ അടവ് മാറ്റി; ഭാര്യ കല്‍പ്പന മുഖ്യമന്ത്രിയായേക്കും... എംഎല്‍എമാരുടെ യോഗം വിളിച്ചു

5

നടി, അവതാരക, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിയാണ് ഖുശ്ബു. തെന്നിന്ത്യന്‍ സിനിമകളിലാണ് അവര്‍ ഏറെയും തിളങ്ങിയത്. മുംബൈയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച നഖാത് ഖാന്‍ ബാല താരമായി സിനിമയിലെത്തിയതോടെയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. നടന്‍ പ്രഭുവിനെ പ്രണയിച്ച് വിവാഹം ചെയ്ത ഖുശ്ബു പിന്നീട് വിവാഹം ബന്ധം വേര്‍പ്പെടുത്തുകയും നടനും സംവിധായകനുമായ സുന്ദറിനെ വിവാഹം ചെയ്യുകയായിരുന്നു.

6

ആരാധകര്‍ ഖുശ്ബുവിന് വേണ്ടി തമിഴ്‌നാട്ടില്‍ അമ്പലം പണിതത് അവരുടെ ജനപ്രീതിയുടെ അടയാളമായിരുന്നു. 2010ല്‍ ഡിഎംകെയില്‍ ചേര്‍ന്ന ഖുശ്ബു 2014ല്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്നു ഖുശ്ബു. നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ചിരുന്ന അവര്‍ പിന്നീട് മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി 2020ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും തോറ്റു.

7

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഈ വേളയില്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ്. ബില്‍ക്കീസിന്റെ മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ അക്രമികള്‍ കൊലപ്പെടുത്തുകയും ചെയ്തു. സിബിഐ അന്വേഷിച്ച കേസില്‍ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമാണ് വിവാദമായത്. ഇതിനെതിരെയാണ് ഖുശ്ബു രംഗത്തുവന്നത്.

English summary
Congress MP Shashi Tharoor Appreciates BJP Leader Khushbu Sundar; Here is The reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X