Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് എംപി ശശി തരൂരിന് കൊവിഡ്: അമ്മയ്ക്കും സഹോദരിയ്ക്കും വൈറസ് ബാധ, വാക്സിനുകള്‍ക്ക് വൈറസ് ബാധ തടയാനാവില്ല

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു. ശശി തരൂരിന് പുറമേ 85 കാരിയായ അമ്മയ്ക്കും സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താനടക്കം കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ശശി തരൂർ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ദില്ലിയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് തരൂർ.

സഹോദരി കാലിഫോർണിയയിൽ വെച്ച് ഫൈസർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. അമ്മയും താനും കൊവിഷീൽഡ് വാക്സിന്റെ രണ്ടും ഡോസും എടുത്തിരുന്നു. ഏപ്രിൽ രണ്ടിനായിരുന്നു രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഈ ഉദാഹരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ച ശശി തരൂർ കൊവിഡ് വാക്സിനുകള്‍ക്ക് പോലും വൈറസ് ബാധയെ തടയാൻ സാധിക്കില്ലെന്ന് തെളിഞ്ഞുവെന്നും കൂട്ടിച്ചേർക്കുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡിന്റെ ആഘാതം കുറയുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

shashi-tharoor-15

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാഹുൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. നേരിയ രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയാനും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഏപ്രിൽ പന്ത്രണ്ട് മുതൽ ക്വാറന്റൈനിൽ കഴിഞ്ഞുവരികയാണ്. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിംഗിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. മൻമോഹൻ സിംഗും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്.

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി നിഖിത ശര്‍മ, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+