കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ആ ശക്തി ഞങ്ങള്‍ക്കില്ല... അവരെ പോലെയായി ഞങ്ങള്‍, കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് ഇതാണ്

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം കത്തുകയാണ്. പക്ഷേ സ്വാഭാവികമായും എല്ലാവരും ഉന്നയിക്കുന്നത് പ്രതിപക്ഷം എവിടെയെന്നാണ്. കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. എന്നാല്‍ കാര്യമായിട്ടുള്ള ഒരു എതിര്‍പ്പോ ചോദ്യങ്ങളോ കോണ്‍ഗ്രസില്‍ നിന്നുണ്ടാവാതിരിക്കുന്നതില്‍ നേതൃത്വവും ആശങ്കയിലാണ്.

കോണ്‍ഗ്രസിന് വേണ്ടി അടിമയെ പോലെ ജോലി ചെയ്തുവെന്ന് കുമാരസ്വാമി; ആരും അഭിനന്ദിച്ചില്ല

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഈ പ്രതിസന്ധിയില്‍ കടുത്ത ആശങ്കയിലാണ്. അതേസമയം മനു അഭിഷേക് സിംഗ്‌വിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിന്റെ തന്ത്രങ്ങളില്‍ പാളിച്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ഇനിയും തുറന്ന് എതിര്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ അടക്കം വലിയ തിരിച്ചടിയാവുമെന്നും, ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുമെന്ന ഭയവും നേതാക്കള്‍ക്കിടയിലുണ്ട്.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍

കശ്മീരില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം പറയുന്നത്. എന്നാല്‍ ഗുലാം നബി ആസാദും പി ചിദംബരവും പോലെയുള്ളവര്‍ ഇതിനെ തുറന്ന് എതിര്‍ക്കുകയാണ്. എന്നാല്‍ ബിജെപിയെ നല്ല രീതിയില്‍ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് അടിമുടി പിഴച്ചെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിച്ചിരുന്ന നേതാക്കള്‍ ഈ അവസരത്തെ കൃത്യമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.

സോണിയ പറഞ്ഞത്

സോണിയ പറഞ്ഞത്

സോണിയ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള നീക്കമാണ് നടത്തിയത്. കോണ്‍ഗ്രസ് കശ്മീര്‍ ബില്ലിനെ അവിടത്തെ ജനങ്ങള്‍ക്ക് വേണ്ടി എതിര്‍ക്കുമെന്നായിരുന്നു സോണിയ പറഞ്ഞത്. സര്‍ക്കാര്‍ നിയമസഭയുടെ അനുമതി തേടിയില്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഇത് ബിജെപി ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് സോണിയ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എല്ലാവരും ഇതിനോട് യോജിക്കുകയും ചെയ്തു.

പാര്‍ട്ടി വീണുപോയി

പാര്‍ട്ടി വീണുപോയി

കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും പ്രതിസന്ധികള്‍ക്ക് മുന്നില്‍ വീണുപോയെന്ന് അഭിഷേക് മനു സിംഗ്‌വി പറയുന്നു. എല്ലാ തരത്തിലും നിഷ്്പ്രഭരായി പോയി തങ്ങളുടെ പാര്‍ട്ടിയെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ അടക്കം വെറും നാലോ അഞ്ചോ പാര്‍ട്ടികളാണ് ആ ബില്ലിനെ എതിര്‍ത്തത്. അംഗബലം ശരിക്കുമൊരു തടസ്സമായി. പ്രാദേശിക പാര്‍ട്ടികളുടെ അവസ്ഥയ്ക്ക് സമാനമായി പോയി കോണ്‍ഗ്രസിന്റെ അവസ്ഥ. കോണ്‍ഗ്രസിന് ഇത് മനസ്സിലായില്ലെന്ന് പറയുന്നത് ശരിയല്ല. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടും പാര്‍ട്ടി പരാജയപ്പെട്ടെന്ന് സിംഗ്‌വി പറഞ്ഞു

ആസാദിന്റെ ചര്‍ച്ച

ആസാദിന്റെ ചര്‍ച്ച

ഗുലാം നബി ആസാദ് കഴിഞ്ഞ ഒരാഴ്ച്ചയായി പി ചിദംബരവുമായി ചര്‍ച്ച നടത്തുന്നുണ്ട്. അത് തുറന്ന രഹസ്യം പോലെയായിരുന്നു. എതിര്‍ക്കുന്നവരുടെ ചെറിയ നിരയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. പക്ഷ ഇതൊരു ജനാധിപത്യമാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഉള്ളവര്‍ വിജയിക്കട്ടെയെന്നും സിംഗ്്‌വി പറയുന്നു. അതേസമയം പാര്‍ട്ടിയിലെ വിശ്വസ്ത നേതാക്കള്‍ തന്നെ കൂറുമാറിയത് കോണ്‍ഗ്രസിനെ ഇനി ജനങ്ങള്‍ക്ക് ആശ്രയിക്കാനാവാത്ത പാര്‍ട്ടിയായും മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

 ഗാന്ധി കുടുംബം ആശങ്കയില്‍

ഗാന്ധി കുടുംബം ആശങ്കയില്‍

കോണ്‍ഗ്രസിന്റെ നേതാക്കള്‍ കാര്യ ഗൗരവമില്ലാതെയാണ് പെരുമാറുന്നതെന്നാണ് ഗാന്ധി കുടുംബത്തിന്റെ കണ്ടെത്തല്‍. രാഹുലും സോണിയയും അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാടില്‍ അമര്‍ഷത്തിലാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗവും ഇതിനിടെ നടക്കുന്നുണ്ട്. എന്നാല്‍ പുതിയ അധ്യക്ഷനില്ലാതെ കാര്യങ്ങല്‍ മുന്നോട്ട് പോകില്ലെന്ന് പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തെളിയിക്കുന്നു. പ്രിയങ്ക ഗാന്ധിയെ പോലൊരു ശക്തയായ നേതാവിന് മാത്രമേ അസ്തമിച്ച് കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. അതിന് നേരിയ സാധ്യത മാത്രമാണുള്ളത്.

English summary
congress outfoxed on kashmir admitter leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X