കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുംബൈയിൽ മാത്രമല്ല, എല്ലായിടത്തും സാധാരണ പ്രവർത്തകർ തനിക്കൊപ്പം', നേതാക്കളോട് ശശി തരൂ‍ർ

Google Oneindia Malayalam News

മുംബൈ: അധ്യഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ എത്തിയ ശശി തരൂരിന് പ്രവർത്തകരുടെ വമ്പൻ സ്വീകരണം. പ്രമുഖ നോതാക്കൾ വിട്ട് നിന്നപ്പോൾ പ്രവർത്തകർ തരൂരിനെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സ്നേഹ സ്വീകരണത്തിന് പിന്നാലെ ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും സ്ഥലത്തെത്തി. തരൂര്‍ വിളിച്ച വാർത്ത സമ്മേളനത്തിനിടെ മഹാരാഷ്ട്ര പി സി സി ഓഫീസിലാണ് പ്രിയ ദത്ത് ആശംസകളുമായി എത്തിയത്.

shashi tharoor

അതേസമയം താൻ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് ശശി തരൂർ പറഞ്ഞു. മുബൈയിൽ മാത്രമല്ല എല്ലായിടത്തും ഇതാണ് കാഴ്ചയെന്ന് ശശി തരൂർ പ്രതികരിച്ചു. നേതാക്കൾ ഒപ്പമുണ്ടാവില്ല എന്നാൽ പ്രവ‍ർത്തകരുടെ സ്നേഹം തനിക്കൊപ്പം എപ്പോഴും ഉണ്ടെന്ന് തരൂർ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ തരൂരിന് പിന്തുണ, പ്രമേയം പാസാക്കി ബൂത്ത് കമ്മിറ്റികൾഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ തരൂരിന് പിന്തുണ, പ്രമേയം പാസാക്കി ബൂത്ത് കമ്മിറ്റികൾ

150 പേരെങ്കിലും മഹാരാഷ്ട്രയിൽ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. അവരെല്ലാം സാധാരണക്കാരും ഡെലിഗേറ്റുകളുമാണ്. നേതാക്കൾക്ക് മാത്രമല്ലല്ലോ വോട്ടുള്ളത്.
ചിലർക്ക് നേരിട്ട് വരാൻ ഭയമുണ്ട്. അതുകൊണ്ടാണ് തുടർച്ചയായി ഭയക്കേണ്ടെന്ന് പറയുന്നത്. ഒരു ഭയത്തിന്‍റെയും ആവശ്യമില്ല. വോട്ടർ പട്ടിക പൂർണമല്ല ഇപ്പോഴും അപൂർണമായ വിവരങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

മഹാരാഷ്ട്രയിൽ പ്രതീഷച്ചതിലും പിന്തുണ ലഭിച്ചെന്നും, വോട്ടിങ് ദിവസത്തിലും ഇതേ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയോട് യാതൊരു ശത്രുതയുമില്ലന്നും തരൂർ വ്യക്തമാക്കി. ജി 23യിലെ നേതാക്കളും പ്രശനക്കാരല്ല. കോൺഗ്രസിലെ മാറ്റമാണ് എല്ലാവരുടെയും ലക്ഷ്യം. വലിയ മാറ്റത്തിനായാണ് എല്ലാവരും ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് എല്ലാവരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വലിയ പോരാട്ടം നടത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.

അതേസമയം ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ രണ്ട് ബൂത്ത് കമ്മിറ്റികൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി രംഗത്തെത്തിയത്. ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം കെപിസിസിക്കും എഐസിസിക്കും ബൂത്ത് കമ്മിറ്റികൾ അയച്ചിട്ടുണ്ട്.
കോൺഗ്രസ് വളരുന്നതിനായി ശി തരൂർഅധ്യക്ഷന്‍ ആവണമെന്നാണ് പ്രമേയത്തിൽ ബൂത്തുകളുടെ ആവശ്യം.

 'നല്ല കാര്യം... പക്ഷെ പറഞ്ഞാല്‍ മാത്രം പോര... ചെയ്ത് കാണിക്കണം'; ഭാഗവതിനോട് പവാര്‍ 'നല്ല കാര്യം... പക്ഷെ പറഞ്ഞാല്‍ മാത്രം പോര... ചെയ്ത് കാണിക്കണം'; ഭാഗവതിനോട് പവാര്‍

English summary
congress president election 2022 candidate shashi tharoor gets warm welcome from maharashtra congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X