• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടുകള്‍ 700ന് മുകളിൽ, യോഗത്തിനെത്തിയത് 12 പ്രതിനിധികള്‍; തമിഴ്നാട്ടിലും തരൂരിന് തിരിച്ചടി

Google Oneindia Malayalam News

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാൻ തമിഴ്നാട്ടിലെത്തിയ തരൂരിന് ലഭിച്ചത് തണുപ്പൻ പ്രതികരണം. 700 വോട്ടുകൾ ഉള്ള തമിഴ്നാട്ടിൽ 12 പ്രതിനിധികൾ മാത്രമാണ് ശശിതരൂർ നടത്തിയ യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാനമായ സത്യമൂർത്തി ഭവനിലാണ് തരൂർ യോഗം വിളിച്ചത്.

യോഗത്തിൽ പങ്കെടുക്കാൻ മടികാണിക്കുമ്പോൾ അത് അവരുടെ നഷ്ടം മാത്രമാണെന്ന് ശശിതരൂർ പ്രതികരിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നത് നേരത്തെ തന്നെ ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മല്ലികാർജുൻ ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് പലരും ഇപ്പോഴും തെറ്റുധരിക്കുന്നു.

1

ഈ തെറ്റുധാരണകൾ ഇല്ലാതാക്കുമെന്നും ശശി തരൂർ പറഞ്ഞു. തരൂരിന്റെ യോഗത്തിൽ പങ്കെടുത്താൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരാകും എന്ന് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ യോഗത്തിൽ നിന്ന് പലരും വിട്ട് നിന്നതെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.
സംസ്ഥാന നേതാക്കളെ താൻ ശാക്തീകരിക്കുമെന്നും, കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ അടിത്തറ നൽകുമെന്നും കോൺഗ്രസ് എങ്ങനെ ദുർബലപ്പെട്ടു എന്ന ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ല: നിലപാട് പ്രഖ്യാപിച്ച് ശശി തരൂര്‍അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ല: നിലപാട് പ്രഖ്യാപിച്ച് ശശി തരൂര്‍

2

'ജവഹര്‍ലാല്‍ നെഹ്‌റു ശക്തനായ പ്രധാനമന്ത്രിയായിരുന്ന 50കളിലും 60കളിലും ശക്തരായ സംസ്ഥാന നേതാക്കൾ കോൺഗ്രസിനുണ്ടായിരുന്നു. , ബംഗാളില്‍ ബിസി റോയി , അതുല്യ ഘോഷ്, തമിഴ്‌നാട്ടില്‍ കാമരാജ്, മഹാരാഷ്ട്രയില്‍ എസ്‌കെ പാട്ടീല്‍, വൈബി ചവാന്‍, ഉത്തര്‍പ്രദേശില്‍ ഗോവിന്ദ് വല്ലഭ് പന്ത് എന്നിവർ അതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിലെ ശക്തമായ നേതൃത്വം കോൺഗ്രസിന് നേട്ടമാണ് ഉണ്ടാക്കിത്.- തരൂർ പറഞ്ഞു. നിലവിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ച് വിളിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

Viral Video:എല്ലാം പെട്ടെന്നായിരുന്നു; സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടം; വൈറലായി രാഹുലിന്റെ വീഡിയോViral Video:എല്ലാം പെട്ടെന്നായിരുന്നു; സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടം; വൈറലായി രാഹുലിന്റെ വീഡിയോ

3

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നേതാവാണ് തരൂർ. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് അദേഹം ഈ കാര്യം വ്യക്തമാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പിനില്ലെന്ന് ഗാന്ധികുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ അശോക് ഗെലോട്ട് സ്ഥാനാർത്ഥിയാകാൻ മുന്നോട്ട് വന്നെങ്കിലും രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നിർദേശത്തിനെതിരെ ഗെലോട്ട് പക്ഷം ഉയർത്തിയ കലാപക്കൊടി ഗെലോട്ടിന് തിരിച്ചടിയായി.

4

ഇരട്ട പദവിക്ക് വേണ്ടി വാദിച്ച ഗെലോട്ടിലുള്ള വിശ്വാസം നഷ്ടടപ്പെട്ട ഗാന്ധികുടുംബം മറ്റ് പേരുകൾ തിരയുകയായിരുന്നു. പലപേരുകൾ ഉയർന്ന വന്ന അനിശ്ചിതത്തിനൊടുവിലാണ് ഖാർഗെയുടെ പേര് ഉയർന്ന് വന്നത്. എന്നാൽ പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർത്ഥികൾ ഇല്ലെന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുതിർന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രചാരണം ആരംഭിക്കും. അഹമ്മദാബാദിലാണ് ആദേഹം ആദ്യം എത്തുക. സബര്‍മതി ആശ്രമം അദേഹം സന്ദർശിക്കും. പിന്നാലെ ഗുജറാത്തിലെ ദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലുമെത്തും. മേശ് ചെന്നിത്തല ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാര്‍ഗെയുടെ പ്രചാരണത്തിന് ഒപ്പം കൂടും

ജയ് ശ്രീറാം വിളിച്ച് മദ്രസയിലേക്ക് അതിക്രമിച്ച് കയറി പൂജ നടത്തി; കർണാടകയിൽ 9 പേർക്കെതിരെ കേസ്ജയ് ശ്രീറാം വിളിച്ച് മദ്രസയിലേക്ക് അതിക്രമിച്ച് കയറി പൂജ നടത്തി; കർണാടകയിൽ 9 പേർക്കെതിരെ കേസ്

English summary
congress president election Shashi Tharoor got a very cold response from party delegates in Tamil Nadu only 12 attended the meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X