Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ മത്സരിക്കുമോ? സോണിയ ഗാന്ധിയുമായി ശശി തരൂരിന്റെ അപ്രതീക്ഷിത കൂടിക്കാഴ്ച

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ അവരുടെ 10 ജന്‍പഥ് റോഡിലെ വസതിയില്‍ എത്തിയാണ് ശശി തരൂര്‍ കണ്ടത്. ഒക്ടോബര്‍ 17ന് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

ശശി തരൂര്‍, പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമാണ് സോണിയാ ഗാന്ധിയെ കാണാന്‍ 10 ജന്‍പഥ് റോഡിലെത്തിയത്. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന ഉണ്ട്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സംഭവം നിഷേധിക്കാനോ നിഷേധിക്കാതിരിക്കാനോ ശശി തരൂര്‍ ശ്രമിച്ചിരുന്നില്ല.

1

കോണ്‍ഗ്രസിലെ വിമത വിഭാഗമായ ജി 23 കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ്മയില്‍ ശശി തരൂര്‍ അംഗമായിരുന്നില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ശശി തരൂര്‍ ജി-23 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019-ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

2

അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളില്‍ ഉദയ്പൂര്‍ പ്രഖ്യാപനം പൂര്‍ണമായി നടപ്പാക്കണമെന്ന് പുതിയ പാര്‍ട്ടി അധ്യക്ഷനോട് ആവശ്യപ്പെട്ട് ചില യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനം ശശി തരൂര്‍ നേരത്തെ അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ ക്രിയാത്മകമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം അംഗങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ നിവേദനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

3

ഇതുവരെ 650-ലധികം ഒപ്പുകള്‍ ഇത് സമാഹരിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിലും അതിനപ്പുറത്തേക്ക് പോകുന്നതിലും എനിക്ക് സന്തോഷമുണ്ട്, എന്നായികുന്നു ശശി തരൂര്‍ ട്വീറ്റില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ്, പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നതിന് 50 ശതമാനം നേതാക്കളും 50 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെ, ഗാന്ധിയന്‍ ആശയങ്ങളും സംഘടനാ പരിഷ്‌കാരങ്ങളും പാലിക്കണമെന്നാണ് നിവേദനം ആവശ്യപ്പെടുന്നത്.

4

ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുകയും ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ നിയമിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഒരു കൂട്ടമാണ് ജി-23 വിഭാഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+