കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി എന്ന് ഒറ്റവാക്കില്‍ മറുപടി പറയാന്‍ വരട്ടെ. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ലെന്നാണ് പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് പുറമെ ശശി തരൂര്‍ എംപിയും ഇതേ പ്രതികരണം നടത്തിയിരിക്കുകയാണിപ്പോള്‍.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാകാന്‍ സാധ്യതയില്ലെന്ന് തരൂര്‍ പറയുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ വേളയില്‍ സോണിയാ ഗാന്ധി മാറിക്കൊടുത്ത പോലെ രാഹുലും മാറി നിന്നേക്കുമെന്ന സൂചനയാണ് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയെ പോലെ

ബിജെപിയെ പോലെ

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തില്ലെന്നാണ് കരുതുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കും. ബിജെപിയെ പോലെ ഏകാധിപത്യ രീതിയിലുള്ള തീരുമാനങ്ങളല്ല, കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

 പ്രണബ് മുഖര്‍ജി, പി ചിദംബരം

പ്രണബ് മുഖര്‍ജി, പി ചിദംബരം

പ്രണബ് മുഖര്‍ജി, പി ചിദംബരം പോലുള്ള ഒട്ടേറെ പ്രഗല്‍ഭരായ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. രാഷ്ട്രീയ രംഗത്ത് ഏറെ കാലത്തെ പരിചയമുള്ളവരുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ രണ്ടാമതൊരു ചോദ്യത്തിന്റെ ആവശ്യമില്ല. പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

 പപ്പുവെന്ന് വിളിക്കുന്നതില്‍

പപ്പുവെന്ന് വിളിക്കുന്നതില്‍

സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നതില്‍ ശശി തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അനീതിയാണെന്ന ശശി തരൂര്‍ പറഞ്ഞു. മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിളിച്ചതിനെയും ശശി തരൂര്‍ ന്യായീകരിച്ചു. വേണമെങ്കില്‍ വെള്ളക്കുതിരയില്‍ വാള്‍ ഉയര്‍ത്തിപിടിച്ചുനില്‍ക്കുന്ന നായകന്‍ എന്നു വിളിക്കാമെന്നും പരിഹസിച്ചു.

വണ്‍ മാന്‍ സര്‍ക്കാര്‍

വണ്‍ മാന്‍ സര്‍ക്കാര്‍

ബിജെപിയില്‍ വണ്‍ മാന്‍ സര്‍ക്കാരാണ്. പ്രധാനമന്ത്രി പറയുന്നതിന് അനുസരിച്ച് എല്ലാവരും ആടുകയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃതമായ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇപ്പോഴുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. എല്ലാ ഫയലുകളും അംഗീകാരത്തിന് വേണ്ടി അങ്ങോട്ട് അയക്കേണ്ട സാഹചര്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

മോദി ശിവലിംഗത്തിലെ തേള്‍

മോദി ശിവലിംഗത്തിലെ തേള്‍

കഴിഞ്ഞാഴ്ച ബാംഗ്ലൂരില്‍ നടന്ന പരിപാടിയില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഒരു ആര്‍എസ്എസ് നേതാവ് അദ്ദേഹത്തോട് പറഞ്ഞ കാര്യം എന്ന മട്ടിലാണ് ശശി തരൂര്‍ പ്രസ്താവന നടത്തിയത്. മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത്രെ. കൈകൊണ്ട് എടുത്ത് മാറ്റാനും ആകില്ല, ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല- ഈ അവസ്ഥയാണ് മോദിയുടെതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടില്ല

അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടില്ല

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് കഴിഞ്ഞദിവസം ചിദംബരവും സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ശശി തരൂര്‍ സമാനമായ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അങ്ങനെ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കുന്നു.

 മുന്നില്‍ രാഹുല്‍ തന്നെ

മുന്നില്‍ രാഹുല്‍ തന്നെ

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണത്തിലും കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയെ തന്നെ. സ്വാഭാവികമായും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പും രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തന്നെയാകും കോണ്‍ഗ്രസ് നേരിടുക.

 സ്ഥാനാര്‍ഥി ഉണ്ടാകില്ല

സ്ഥാനാര്‍ഥി ഉണ്ടാകില്ല

എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ് പി ചിദംബരത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന് ചിദംബരം വ്യക്തമാക്കി. ആരെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നില്‍ നിര്‍ത്തിയാകില്ല കോണ്‍ഗ്രസിന്റെ പ്രചാരണമെന്നും ചിദംബരം വ്യക്തമാക്കി. ന്യൂസ് 18ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചിദംബരം നിലപാട് വ്യക്തമാക്കിയത്.

അങ്ങനെ പ്രചാരണം വേണ്ട

അങ്ങനെ പ്രചാരണം വേണ്ട

പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തേണ്ട ആവശ്യമില്ല. ഒട്ടേറെ നേതാക്കള്‍ നേരത്തെ പ്രഖ്യാപിക്കാതെ തന്നെ പ്രധാനമന്ത്രിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നീക്കമായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും ചിദംബരം വ്യക്തമാക്കി. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളെ സൂചിപ്പിച്ചാണ് ചിദംബരത്തിന്റെ വാക്കുകള്‍.

രാഹുല്‍ ഗാന്ധി പറഞ്ഞത്

രാഹുല്‍ ഗാന്ധി പറഞ്ഞത്

പ്രധാനമന്ത്രിയായി താന്‍ എത്തിയേക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രിയാകുക എന്നതിനേക്കാള്‍ പ്രാധാന്യം ബിജെപിയെ പരാജയപ്പെടുത്തുകയാണെന്നും ആദ്യം അക്കാര്യത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയാണ് ആദ്യ തടസം

ബിജെപിയാണ് ആദ്യ തടസം

രണ്ട് കാര്യങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് രാഹുല്‍ ഗാന്ധി വിശദമാക്കുന്നു. ആദ്യത്തേത് ബിജെപിയെ പരാജയപ്പെടുത്തലാണ്. അതിന് പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണം. ഈ ഒരുമയുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് രണ്ടാമത്തെ കാര്യം. അത് തിരഞ്ഞെടുപ്പിന് ശേഷം എല്ലാ കക്ഷികളും ഇരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

14 വര്‍ഷം മുമ്പ് നടന്നത്

14 വര്‍ഷം മുമ്പ് നടന്നത്

പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് മുമ്പും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് മന്‍മോഹന്‍ സിങിന്റെ പേര് ഉയര്‍ന്നുവന്നത്. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ അവര്‍ പിന്‍മാറിയതോടെയാണ് മന്‍മോഹന് സാധ്യത തെളിഞ്ഞത്.

എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങിഎല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങി

English summary
Congress president Rahul Gandhi may not be the prime ministerial face, says Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X