കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയഗാന്ധിക്ക് മറുപടിയുമായി ബിജെപി; 'വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് കൊറോണ വൈറസിനെതിരെ പോരാടേണ്ട സമയത്ത് ബിജെപി വിദ്വേഷത്തിന്റെയും വര്‍ഗീയ പക്ഷപാതിത്വത്തിന്റേയും വൈറസ് പടര്‍ത്തുകയാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്നും വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി ബദല്‍ സംവിധാനം കണ്ടെത്താന്‍ പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചെങ്കിലും അത് ഉണ്ടായില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പിന്നാലെ സോണിയ ഗാന്ധിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗവിമുക്തരായികേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗവിമുക്തരായി

വിലകുറഞ്ഞ രാഷ്ട്രീയം

വിലകുറഞ്ഞ രാഷ്ട്രീയം

കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയോഗത്തിലായിരുന്നു ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി രംഗത്തെത്തിയത്.

സാമൂഹിക വിഭജനം

സാമൂഹിക വിഭജനം

'ഞങ്ങള്‍ ഇവിടെ സാമൂഹിക വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. കൊറോണ വൈറസ് രോഗത്തെ ഒറ്റകെട്ടായി നേരിടുകയാണ്. ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിക്കുകയാണ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുത്.' പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.

 വര്‍ഗീയതയുടെ വൈറസ്

വര്‍ഗീയതയുടെ വൈറസ്

'ഇന്ത്യക്കാരായ നമ്മളോരോരുത്തരെയും അലട്ടുന്ന ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയട്ടെ. കൊറോണ വൈറസിനെതിരെ നമ്മളെല്ലാവരും ഒരുമിച്ച് പോരാടുമ്പോള്‍ ബിജെപി സാമൂഹിക വിദ്വേഷത്തിന്റേയും വര്‍ഗീയതയുടേയും വൈറസ് പ്രചരിപ്പിക്കകയാണ്. സാമൂഹിക ഐക്യത്തിന് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയാണവര്‍. അത് പരിഹരിക്കാന്‍ നമ്മുടെ പാര്‍ട്ടി കഠിനമായി പ്രയത്‌നിക്കുന്നുണ്ട്.' എന്നായിരുന്നു സോണിയഗാന്ധി പറഞ്ഞത്.

തൊഴില്‍ നഷ്ടം

തൊഴില്‍ നഷ്ടം

കൊറോണക്കെതിരെ പോരാടുന്നതിനായി കോണ്‍ഗ്രസ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍സര്‍ക്കാര്‍ അതി നിരസിക്കുകയായിരുന്നുവെന്നും സോണിയ അഭിപ്രായപ്പെട്ടു. ഒപ്പം രാജ്യത്ത് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ 13 കോടി തൊഴില്‍ നഷ്ടമായതായും സാമ്പത്തിക ഇടപാടുകളെല്ലാം നിന്നുപോയ സാഹചര്യത്തില്‍ ഇത് വര്‍ധിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

അതേസമയം രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി അത് പരിഹരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്. രാജ്യത്ത് ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചയിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

 കോറോണ

കോറോണ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1409 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21393 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 28 ദിവസമായി രാജ്യത്തെ 12 ജില്ലകളില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Congress President should not do Cheap Politics said BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X