
ശ്വാസകോശത്തിൽ അണുബാധ; മൂക്കില്‍ നിന്നും രക്തസ്രാവം; സോണിയ ഗാന്ധി ചികിത്സയിൽ
ഡൽഹി : കൊവിഡ് രോഗം ബാധിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായും ശ്വാസനാളിയിൽ അണുബാധ കണ്ടെത്തിയതായും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് പറയുന്നത്.
നിലവിൽ ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം, അടുത്തിടെയാണ് സോണിയ ഗാന്ധിയ്ക്ക് കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിടുകയും മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ ജൂൺ 12 നാണ് സോണിയ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് മുഖ്യ വക്താവ് ജയറാം റാമ പറഞ്ഞു. "ആരോഗ്യ സ്ഥിതി മോശം ആയിതിനെ തുടർന്ന് ഉടൻ തന്നെ അധ്യക്ഷ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, ഇന്നലെ മുതൽ സ്ഥിതി മോശമായി മാറുകയായിരുന്നു ," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സുര്‍ജേവാലയെ മാറ്റി സോണിയ ഗാന്ധി; ഇനി ചുമതല ജയറാം രമേശിന്... രണ്ട് കാരണങ്ങള്‍
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ നേതാവിന് ശ്വാസകോശത്തിൽ ചെറിയ രീതിയിൽ ഫംഗസ് അണുബാധ കണ്ടെത്തിയിരുന്നതായി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ചുമതലയുള്ള പുതിയ ജനറൽ സെക്രട്ടറിയായ രമേഷ് പറഞ്ഞു. 'കോവിഡിന് ശേഷമാണ് മറ്റ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉടൻ തന്നെ ചികിത്സ തേടിയിരുന്നു. ഇപ്പോൾ സൂക്ഷ്മ നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്," രമേഷ് പറഞ്ഞു.
ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം
Recommended Video
അതേസമയം, നാഷനല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ ജൂൺ 23 ന് എത്തണമെന്ന് നോട്ടീസ് നല്‍കിയിരിന്നു. ഇതിന് പിന്നാലെയാണ് സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേസില്‍ രാഹുല്‍ ഗാ്ന്ധിയെ ഇഡി മുപ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അമ്മയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി രാഹുല്‍ സമയം നീട്ടി ചോദിച്ചിരുന്നു.